മലയാള സിനിമയിലെ താര സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ മണിയൻ പിള്ള രാജുവും നടി ശ്വേത മേനോനുമാണ് വിജയിച്ചത്. 224 വോട്ടാണ് മണിയൻ പിള്ള രാജുവിന് ലഭിച്ചത്.
അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാലിനൊപ്പം സഹായിയായി ഈ സംഘടനയിൽ നിൽക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്നും, ഇനി അമ്മയിലെ അംഗങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മണിയൻപിള്ള രാജു പറഞ്ഞു.
മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ ഇങ്ങന:
ഞാൻ ഇതുവരെ അമ്മയുടെ ഒരു സ്ഥാനത്തേക്കും മത്സരിച്ചിട്ടില്ല. ഇപ്പോൾ എനിക്കു തോന്നി കുറച്ചു കൂടുതൽ സമയം ഉള്ളതുകൊണ്ട് ജോലി കൂടുതൽ ചെയ്യാൻ കഴിയും എന്ന്. രണ്ടുമൂന്നു തവണ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായിരുന്നു.
ഇനി കമ്മിറ്റിയിൽ ഒന്നും ഇല്ലെങ്കിൽ തന്നെ തിരുവനന്തപുരത്ത് എന്ത് ആവശ്യമുണ്ടെങ്കിലും, ആരെങ്കിലും മരിച്ചാലോ, മന്ത്രിയെ കാണാനാണെങ്കിലോ ഇടവേള ബാബു എന്നെ ഓരോ ആവശ്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നു. അങ്ങനെ ഒരു സ്ഥാനം ഇല്ലെങ്കിലും ഇതൊക്കെ ഞാൻ എപ്പോഴും ചെയ്യുന്നതാണ്.
Also Read
ലാലേട്ടനൊപ്പം കുഞ്ഞിക്കിളിയേ പാടിയ നടിയെ ഓർമ്മയില്ലേ, ഈ നടി ഇപ്പോൾ എവിടെ ആണെന്നറിയാമോ
ഇപ്പോൾ എനിക്ക് വൈസ് പ്രസിഡന്റ് ആയി നിൽക്കണം എന്ന് തോന്നി. സ്ത്രീകൾക്കാണ് ഈ സീറ്റ് സംവരണം ചെയ്തിരിക്കുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും നിൽക്കില്ലായിരുന്നു. എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണ്. ഇലക്ഷൻ കഴിഞ്ഞതോടെ ഇനി ഞങ്ങൾ എല്ലാം ഒന്നിച്ചു തന്നെ നിൽക്കും.
ഇലക്ഷനു മുമ്പ് പലരും പലതും പറഞ്ഞിട്ടുണ്ടാകാം. അച്ഛനും മകനും തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും അവർ തമ്മിലുള്ള രീതികൾ വ്യത്യസ്തമായിരിക്കും. ഞാൻ ഒരാളോടും നെഗറ്റീവ് ആയി സമീപിച്ചിട്ടില്ല. ഇടവേള ബാബുവിന്റെ ജോലിക്കായി പത്ത് ലക്ഷം തരാം എന്ന് പറഞ്ഞാലും എനിക്ക് ചെയ്യാൻ കഴിയില്ല.
കാരണം അത്തരത്തിൽ ജീവിതം ഇതിനായി ഹോമിച്ചു നിൽക്കുന്ന ആളാണ് ബാബു. ഇവരുടെ രണ്ടുപേരുടെയും കൂടെ ഞങ്ങളെല്ലാം ഉണ്ടാകും. അമ്മയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. പരാതികൾ ഒന്നുമില്ല. പാനൽ എന്നൊരു പരിപാടി ഒന്നും ആരും പറഞ്ഞിരുന്നില്ല.
ആർക്ക് വേണമെങ്കിലും സ്വന്തമായി നിൽക്കാം. സിദ്ദിക്ക് പറഞ്ഞതുപോലെ ഇലക്ഷൻ വരുമ്പോൾ ജയിക്കാൻ വേണ്ടി ഓരോരുത്തരും ഓരോ ടാക്റ്റിക്സും തന്ത്രങ്ങളും ഉപയോഗിക്കും. അത്രേയുള്ളൂ സംഭവം. ആരും പാകിസ്ഥാനിൽ നിന്ന് വന്നതൊന്നുമല്ലല്ലോ.
Also Read
പതിനെട്ട് വയസ് തികഞ്ഞാൽ ഉടൻ ലൈം ഗി ക ബന്ധത്തിന് മുട്ടി നിൽക്കുന്ന ഒരു തലമുറയും ഇവിടില്ല: ജെസ്ല മാടശേരിയുടെ കുറിപ്പ് വൈറൽ
ബാബുവിന് സഖ്യം ചെയ്തത് ഞാനാണ്, ഞങ്ങൾ തമ്മിൽ വല്ല വൈരാഗ്യവുമുണ്ടോ? എനിക്ക് ആരുടെയെങ്കിലും ഫോൺ നമ്പർ വേണമെങ്കിൽ ഞാൻ ബാബുവിനെയാണ് വിളിച്ചു ചോദിക്കുന്നത്. സംഘടനയുടെ പേര് തന്നെ അമ്മ എന്നല്ലേ, അച്ഛൻ എന്നല്ലല്ലോ. സ്ത്രീകൾ നിൽക്കുന്നെന്ന് ആദ്യം അറിഞ്ഞിരുന്നില്ല.
ഞാൻ മുകേഷ്, ജഗദീഷ്, പിന്നെ രണ്ടു സ്ത്രീകളും നോമിനേഷൻ ഇട്ടു, പിന്നെ മുകേഷും ജഗദീഷും പിന്മാറി. നമ്മൾ കോളജിൽ ആണെങ്കിലും ഇലക്ഷന് ഒരു ഹരമുണ്ട്. ഇതും ഒരു ആവേശമാണ്. എല്ലാവരും ഇന്നു വന്നു. ഏറ്റവും കൂടുതൽ ആളുകൾ അമ്മയിൽ വന്ന ദിവസമാണ് ഇന്ന്.
എല്ലാവരും സന്തോഷത്തിലാണ് എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. മൂന്നുവർഷത്തിലൊരിക്കൽ ഉറപ്പായും ഇലക്ഷൻ വേണം, തിരഞ്ഞെടുപ്പ് വേണം എന്നതാണ് എന്റെ അഭിപ്രായം എന്നും മണിയൻ പിള്ള രാജു വ്യക്തമാക്കി.