അന്ന് ശരിക്കും മമ്മൂക്കയാണ് വിളിക്കുന്നതെന്ന് പിന്നെയാണ് മനസിലായത്: മമ്മൂട്ടിയെ കുറിച്ച് ഗിന്നസ് പക്രു പറയുന്നു

112

അഭനയ രംഗത്തേക്ക് മിമിക്രിയിലെേൂട എത്തി മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരനായ നടനും സംവിധായകനും ആയി മാറിയ കലാകാരനാണ് ഗിന്നസ് പക്രു. അജയകുമാർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.

ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് താരത്തിന്റെ പേരിൽ ഉണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. വിവാഹിതനായ താരത്തിന് ഒരു മകളാണ് ഉള്ളത്. സിനിമകൾക്ക് പിന്നാലെ മിനിസ്‌ക്രീൻ പരിപാടികളിലും റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലിലും താരം എത്താറുണ്ട്.

Advertisements

ഇപ്പോഴിതാ വളരെ നാളുകൾക്കു ശേഷം കണ്ടുമുട്ടിയ രണ്ടു സുഹൃത്തുക്കൾ കുശലാന്വേഷണം നടത്തുന്ന ചിത്രമായാണ് പക്രു എത്തിയിരിയ്ക്കുന്നത്. മമ്മൂട്ടിയോടൊപ്പമുള്ള ആ വൈറൽ ചിത്രത്തെക്കുറിച്ചാണ് ഗിന്നസ് പക്രു പറയുന്നത്. ‘മമ്മൂക്കയോടൊപ്പം സിനിമ ചെയ്തിട്ട് ഒരുപാട് നാളായി. ലോക്ഡൗൺ ആയതിനുശേഷം ‘അമ്മ’ മീറ്റിങ് ഒന്നുമില്ലാത്തതുകൊണ്ട് കണ്ടിട്ടുമില്ല. അദ്ദേഹം വളരെ താൽപര്യത്തോടെ എന്നോട് വിശേഷങ്ങൾ അന്വേഷിക്കുകയും സുഖ വിവരങ്ങൾ പങ്കിടുകയും ചെയ്തു.’ എന്നാണ് ഗിന്നസ് പക്രു ഒരു സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞത്.

‘ഒരുപാട് കാലത്തിനു ശേഷമാണ് മമ്മൂക്കയെ നേരിൽ കാണുന്നത്. മമ്മൂക്കയോടൊപ്പം സിനിമ ചെയ്തിട്ട് കുറെ നാളായി. കഴിഞ്ഞ രണ്ടുവർഷമായി അസോസിയേഷൻ മീറ്റിങ് നടക്കാത്തതുകൊണ്ട് അങ്ങനെയും കാണുന്നില്ലായിരുന്നു. വളരെ നാളുകൾക്കു ശേഷം കണ്ടപ്പോൾ എല്ലാവരുമായും കുശലാന്വേഷണം നടത്തുകയായിരുന്നു. നാളുകളായി കാണാതിരുന്ന ഒരുപാടുപേരെ കാണാൻ കഴിഞ്ഞു.

സിനിമ സെറ്റിൽ ഇരിക്കുന്ന ഉത്സാഹമായിരുന്നു എല്ലാവർക്കും. വലിയ സന്തോഷത്തിന്റെ ഒരു ദിവസമായിരുന്നു അന്ന്. മലയാള സിനിമയുടെ ‘അർണോൾഡ്’ അബു സലീമിന്റെ മടിയിൽ എന്നെ ഇരുത്തി ഒരു ഫോട്ടോയും മമ്മൂക്ക ക്ലിക്ക് ചെയ്തു. രസകരമായ നിമിഷങ്ങളായിരുന്നു അതെല്ലാം. മമ്മൂക്ക സോഷ്യൽ മീഡിയയിൽ വളരെ അപ്‌ഡേറ്റ് ആയ ആളാണ്. ഞാൻ പോസ്റ്റ് ചെയ്യുന്ന മകളോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും കാണാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും കാര്യങ്ങൾ ആദ്യം അറിയുന്നത് അദ്ദേഹമാണ്.

മുൻപ് ഒരിക്കൽ ദുബായിയിൽ ഒരു പരിപാടിയുടെ ഇടയിൽ പ്രതീക്ഷിക്കാതെ അദ്ദേഹം വിളിച്ചിരുന്നു. മിമിക്രി ആർട്ടിസ്റ്റാണ് വിളിക്കുന്നതെന്നാണ് ഞാൻ കരുതിയത്. ശരിക്കും മമ്മൂക്ക ആണ് വിളിക്കുന്നതെന്ന് പിന്നെയാണ് മനസിലായത്. സോഷ്യൽ മീഡിയയും ടിവി പരിപാടികളും വളരെ അപ്‌ഡേറ്റഡ് ആയി കണ്ടുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. ഞാൻ ഇടക്ക് ചോദിക്കാറുണ്ട് തിരക്കിനിടയിൽ എങ്ങനെ ഇത്രയും അപ്‌ഡേറ്റഡ് ആയി ഇരിക്കാൻ കഴിയുന്നു എന്ന്, മറുപടി അദ്ദേഹം ഒരു ചിരിയിൽ ഒതുക്കും.’ എന്നും പക്രു പറഞ്ഞു.

പ്രഭുദേവയോടൊപ്പം ‘ബഗീര’ എന്ന തമിഴ് ചിത്രമാണ് അടുത്തതായി പക്രുവിന്റെ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവ നായകനാകുന്ന മേധാവി എന്ന തമിഴ് ചിത്രമാണ് മറ്റൊന്ന്. രണ്ടു മലയാള ചിത്രങ്ങൾ കൂടി സജീവചർച്ചയിലുണ്ട്. ഏഴാം ക്ലാസുകാരിയായ മകളോടൊപ്പം ‘ഗിന്നസ് പക്രു ഇൻ മീഡിയ’ എന്ന യൂട്യൂബ് ചാനലുമായി സോഷ്യൽമീഡിയയിലും സജീവമാണ് പക്രു.

 

 

Advertisement