ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് തന്റെ കഠിനാധ്വാനത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനായി മാറിയ താരമാണ് ടൊവിനോ തോമസ്. ടൊവിനോ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി.
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ബേസിൽ ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് മിന്നൽ മുരളി. സമീർ താഹിർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ഒരുങ്ങുന്നത്.
ALSO READ
കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് താരങ്ങൾ.
‘ദശലക്ഷങ്ങൾ വിലമതിക്കുന്ന നിമിഷം… മലയാള സിനിമയുടെ യഥാർഥ സൂപ്പർഹീറോകൾക്കൊപ്പം.. മമ്മൂക്കയും ലാലേട്ടനും.. ഞാനിത് ഫ്രെയിം ചെയ്ത് എന്റെ സ്വീകരണമുറിയിൽ എന്നെന്നേക്കുമായി സൂക്ഷിക്കാൻ പോവുകയാണ്.’ എന്നാണ് ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചത്.
ഞായറാഴ്ച്ച കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നു. പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
View this post on Instagram
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോനും മണിയൻ പിള്ള രാജുവും വിജയിച്ചു. അതേസമയം ആശാ ശരത് പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച ലാലും വിജയ് ബാബുവും വിജയിച്ചു.
ALSO READ
ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണൻ കുട്ടി, സുരഭി, സുധീർ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് വിജയിച്ച മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ട്രഷറർ സിദ്ദിഖും ജോയിന്റ് സെക്രട്ടറി ജയസൂര്യയുമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 11 അംഗങ്ങളിൽ നാല് പേർ വനിതകളാണ്. തിരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥ സിദ്ദിഖ് ഷെയർ ചെയ്ത എഫ് ബി പോസ്റ്റ് വിവാദമായിരുന്നു.