മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് സീരിയൽ നടൻ നിരഞ്ജൻ. ഇപ്പോൾ നിരഞ്ജനും ഭാര്യ ഗോപികയും ആദ്യ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ്. ഏറെ കാലത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിക്കുന്നത്.
ദൈവിക് ശ്രീനാഥ് എന്നായിരുന്നു മകന് ഇവർ നൽകിയ പേര്. ഇപ്പോൾ ജീവിതത്തിലെ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് പറയുകയാണ് നിരഞ്ജനും ഗോപികയും. പ്രഗ്നൻസി പീരിയഡിനെ കുറിച്ചാണ് ഇരുവരും മനസ് തുറന്നത്.
ആ കാലഘട്ടം ഒക്കെ വേദനകളും പരീഷക്ഷണങ്ങും നിറഞ്ഞിരിരുന്നത് ആയിരുന്നു എന്നാണ് ഇവർ പറയുന്നത്. തങ്ങളുടംയൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഗർഭിണിയാവുന്നതിന് ചികിത്സ നടത്തിയതിനെ കുറിച്ച് ഇരുവരും പറയുന്നത്.
മാസത്തിൽ ഇരുപത് ദിവസം ഒക്കെ ഡോസ് കൂടി ഇൻജെക്ഷൻസ് എടുത്തിരുന്നു. ഒരുദിവസം ഞാൻ റൂമിൽ ചെന്ന സമയത്ത് അവൾ പൊള്ളൽ ഏറ്റത് പോലെ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ എനിക്കിതിന് സാധിക്കുന്നില്ല. വേദന ആവുകയാണ്. ഇൻഫെർട്ടിലിറ്റി ഇൻജെക്ഷൻ തനിയെ കു ത്തി വെക്കാൻ പറ്റുന്നില്ലായിരുന്നു.
എനിക്ക് പേടി ആകുന്നുവെന്നാണ് ഗോപിക പറഞ്ഞത്. വയറിലാണ് ഇൻജെക്ഷൻ ചെയ്യേണ്ടത്. വയറിൽ കു ത്തി കഴിയുമ്പോൾ ഈ സാധനം വളഞ്ഞു പോവുകയാണ്. ഒരു സേഫ്റ്റി മെഷേഴ്സും ഇല്ലാതെയാണ് അത് ഇൻജെക്റ്റ് ചെയ്യുന്നത്. ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടറോട് പറഞ്ഞതോടെ താനാണ് ചെയ്ത് കൊടുത്തിരുന്നതെന്ന് നിരഞ്ജൻ പറയുന്നു.
Also Read
ആ അസുഖം വന്നത് കൊണ്ടാണ് എനിക്ക് ഇങ്ങനെ തടി കൂടിയത്, വെളിപ്പെടുത്തലുമായി സനുഷ സന്തോഷ്
മരുന്നിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ ഇത് ഇൻജെക്റ്റ് ചെയ്യുമ്പോൾ കുറച്ച് നേരത്തേക്ക് വലിയ വേദനയാണ്. അടുത്ത തവണ ഹോസ്പിറ്റൽ ചെന്നപ്പോൾ ഈ വിവരം പറഞ്ഞപ്പോഴാണ് സിറിഞ്ചിന്റെ നീഡിൽ തെറ്റിയാണ് അവർ തന്നതെന്ന് പറയുന്നത്. ഒരു ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അവരെ വിശ്വസിച്ചാണ് നമ്മൾ ചെയ്യുന്നത്.
ആ നീഡിൽ ഒടിഞ്ഞ് കുത്തിക്കേറി ഇരുന്നെങ്കിൽ എങ്ങനെ ആവുമായിരുന്നു. എന്നാൽ എന്ത് സേഫ്റ്റി ആണ് അവർ തന്നത് എന്ന് ഞങ്ങൾ ഓർത്തു പോയി. അങ്ങനെ വേദന സഹിച്ച് ഓരോ തവണ ഇൻജെക്ഷന് ശേഷം നമ്മൾ വളരെ പ്രതീക്ഷയോടെയാണ് അവിടേക്ക് ചെല്ലുന്നത്. സോറി, ഇത്തവണയും അത് പരാജയപ്പെട്ടു. നമുക്ക് അടുത്ത തവണ നോക്കാം എന്നായിരിക്കും അവർ പറയുന്നത്.
സത്യം പറഞ്ഞാൽ ഞാൻ ഏറ്റവും ഇമോഷണൽ ആകുന്നിത് നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ട് ഗോപിക പുറത്തേക്ക് വരുന്ന നിമിഷമാണ്. ആ സമയത്ത് ഇവൾ എന്റെ അടുത്ത് മിണ്ടില്ല. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് അവിടുന്ന് ഇറങ്ങി വരുന്നത്. ഓരോ തവണയും ഇൻജെക്ഷൻ എടുക്കുന്ന സമയത്തും ഇത് ഓക്കെ ആവുമെന്ന് വിചാരിക്കും.
ഓരോ തവണയും നമ്മൾക്ക് നെഗറ്റീവ് ആകുമ്പോൾ അനുഭവിച്ച പെയിൻ വളരെ വലുതാണ്. എന്തൊക്കെ ഉണ്ടായാലും ഇവളെ കൺവിൻസ് ചെയ്യിച്ചെടുക്കാൻ പ്രയാസം ആയിരുന്നു. ഇവൾ എന്നോട് ചോദിക്കുന്നത് ഇങ്ങനൊരു പ്രശ്നം ഉള്ളതു കൊണ്ട് എന്നെ അവഗണിക്കുമോ എന്നാണ്.
അവളെ ആശ്വസിപ്പിക്കാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ. ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്നും പോണോ എന്ന് ഒത്തിരി തവണ ഇവൾ എന്നോട് ചോദിച്ചിട്ടുണ്ട്. അത് എന്തിനാണ് അങ്ങനെ പറയുന്നത്, നീ അല്ലെ എനിക്ക് എന്റെ എല്ലാമെന്ന് ഞാൻ ചോദിക്കും. ഏറ്റവും ഒടുവിലാണ് ലാപ്രോസ്കോപ്പി ചെയ്യാമെന്ന് ഡോക്ടർമാർ പറയുന്നത്. അതോടെ കേട്ടതോടെ ഞാനും ഡിപ്രെഷന്റെ മോഡിലേക്ക് പോയിരുന്നു.
കാരണം ഇത്രയും നാൾ ലാപ്രോസ്പ്കോപ്പി വേണ്ടെന്നു പറഞ്ഞവർ തന്നെ അത് ചെയ്യാം എന്ന് പറയുമ്പോൾ നമ്മുടെ എല്ലാ പ്രതീക്ഷയും പോയി. അതോടെ ആ ചികിത്സ അവിടെ വച്ച് നിർത്തുകയായിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് ദൈവത്തോടും വഹീദ ഡോക്ടറോടും ആണ്.
മൂന്നുമാസം മാത്രമാണ് വഹീദ ഡോക്ടറുടെ മരുന്ന് നമ്മൾ കഴിക്കുന്നത്. ഒരു ചേച്ചിയോ, അമ്മയോ ഞങ്ങളുടെ ദൈവമോ ഒക്കെയാണ്. അമ്മ എന്നാണോ ഡോക്ടർ അമ്മയാണോ ഞങ്ങൾ വിളിക്കേണ്ടത് എന്ന് പോലും സംശയിച്ചിട്ടുണ്ട് എന്നും നിരഞ്ജനും ഗോപികയും പറയുന്നു.