തന്റെ അഭിപ്രായങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലുടെ വെട്ടിത്തുറന്നു പറയുന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റാണ് ആൻസി വിഷ്ണു. ഒട്ടുമിക്ക എല്ലാ സമകാലീക വിഷയങ്ങളിലും അഭിപായം പറഞ്ഞെത്തുന്ന ആൻസിയുടെ കുറിപ്പുകൾ എല്ലാം വളരെ വേഗത്തിൽ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ താൻ ഇന്നത്തെ അവസ്ഥയിലേക്ക് എത്തപ്പെട്ടതിനെക്കുറിച്ച് തന്റെ സോഷ്യൽ മീഡിയ പേജി ലൂടെ തുറന്നെഴുതുകയാണ് ആൻസി വിഷ്ണു. ഒരു തരത്തിലുമുള്ള അഭിനന്ദനങ്ങളും ലഭിക്കാത്ത ഞാൻ, ഇന്ന് ആരുടേയും അഭിനന്ദനങ്ങൾക്ക് കാത് കൂർപ്പിക്കാറില്ല.
ഇതാണ് ഞാൻ, ഇങ്ങനെ ആകുവാനാണ് എനിക്കിഷ്ട്ടം എന്ന് ഉറക്കെ ഉറക്കെ പറയുന്നു എന്ന് സോഷ്യൽ മീഡിയയിൽ പങ്കുെവെച്ച കുറിപ്പിൽ പറയുന്നു. ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാൻ, ഇഷ്ട്ടമുള്ള പോലെ കണ്ണെഴുതാൻ, ചിരിക്കാൻ, വളകൾ ഇടാൻ,ഉറക്കെ ചിരിക്കാൻ, കാലിന്മേൽ കാൽ കയറ്റിവെക്കാനൊക്കെ ഞാൻ തുടങ്ങിയത് വളരെ വൈകിയാണെന്ന് ആൻസി കുറിക്കുന്നു.
ആൻസി വിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാൻ, ഇഷ്ട്ടമുള്ള പോലെ കണ്ണെഴുതാൻ, ചിരിക്കാൻ, വളകൾ ഇടാൻ, ഉറക്കെ ചിരിക്കാൻ, കാലിന്മേൽ കാൽ കയറ്റിവെക്കാനൊക്കെ ഞാൻ തുടങ്ങിയത് വളരെ വൈകിയാണ്. അങ്ങനെ ഈ കാണുന്ന എന്റെ സ്വത്വം നേടിയെടുക്കാൻ ഒത്തിരി വൈകിയെന്നാണ് പറഞ് വരുന്നത്.
അതിൽ എനിക്ക് കുറ്റബോധമുണ്ട്. ഷോർട്ട്‌സും സ്ലീവ് ലെസ്സും കണ്ട് വെള്ളമിറക്കി കൊണ്ട് ചുരിദാർ ഇട്ട് നടന്നതിൽ എനിക്ക് ഇന്ന് വെല്യ വെല്യ കുറ്റബോധമുണ്ട്. എന്റെ കണ്ണെഴുത്തിനെ ഒളിഞ്ഞും തെളിഞ്ഞും കളിയാക്കിയവർ ഉണ്ട്, വെറുതെ കണ്മഴി വാരി പൊത്തിയിരിക്കുന്നു എന്ന് കളിയാക്കിയവർ ഉണ്ട്.
എന്റെ നെറ്റിയിലെ വലിയ കറുത്ത പൊട്ടിനെ തുടരെ തുടരെ കളിയാക്കിയവരുണ്ട്. അന്നൊക്കെ ആ കളിയാക്കലുകളിൽ കരഞ്ഞും മുഖം വാടിയും ഇരുന്നിട്ടുണ്ട് ഞാൻ.. പിന്നെയും എത്ര കാലം കഴിഞ്ഞാണ് ഇതാണ് ഞാൻ ഇങ്ങനെയാകാൻ ആണ് എനിക്ക് ഇഷ്ട്ടം എന്ന് പറഞ്ഞതെന്നോ.
നീ ഒട്ടും സുന്ദരിയല്ല, ഒട്ടും ആകർഷണിയത ഉള്ളവളല്ല. പൊക്കമില്ല, വണ്ണമില്ല, നിറമില്ല, മുടിയില്ല എന്നൊക്കെയുള്ള കുറവുകളുടെ വലിയ നിര എന്നെ നോക്കി പരിഹാസ ചിരി ചിരിച്ചിട്ടുണ്ട്.അപ്പോഴൊക്കെ മുഖം വാടി, കണ്ണാടിക്ക് മുൻപിൽ ചെന്ന് നിന്ന് ഞാൻ ഒന്നിനും കൊള്ളില്ല എന്ന് നൂറുവട്ടം പറഞ് കരഞ്ഞിട്ടുണ്ട്..
ആ പെണ്ണ് ഇന്ന് എന്ത് ഭംഗിയായി ചിരിക്കുന്നുവെന്നോ. ഇന്ന് ഞാൻ ആരുടേയും അനുവാദമോ അംഗീകാരമോ പ്രതീക്ഷിക്കാതെ ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുന്നു, ഇഷ്ട്ടമുള്ള മേക്കപ്പ് ചെയ്യുന്നു. ഉറക്കെ ഉറക്കെ ചിരിക്കുന്നു.
ഇന്നോളം ഒരു തരത്തിലുമുള്ള അഭിനന്ദനങ്ങളും ലഭിക്കാത്ത ഞാൻ, ഇന്ന് ആരുടേയും അഭിനന്ദനങ്ങൾക്ക് കാത് കൂർപ്പിക്കാറില്ല. ഇതാണ് ഞാൻ, ഇങ്ങനെ ആകുവാനാണ് എനിക്കിഷ്ട്ടം എന്ന് ഉറക്കെ ഉറക്കെ പറയുന്നു ഞാൻ എന്നായിരുന്നു ആൻസി കുറിച്ചത്.