ഭീഷ്മപർവ്വം ഒരു എപിക് ചിത്രം, ചിത്രം ഒരു വൻ സംഭവം ആവും: മമ്മൂക്ക ചിത്രത്തെ കുറിച്ച് ശ്രീനാഥ് ഭാസി

131

രണ്ടാംഘട്ട ലോക്കഡൗണിന് ശേഷം തിയ്യറ്ററുകൾ തുരന്നതിന് ശേഷം എത്തിയ ദുൽഖർ സൽമാൻ ചിത്രം കുറിപ്പ് വലിയ വിജയമായിരുന്നു നേടിയെടുത്തത്. കുറുപ്പിന്റെ തകർപ്പൻ വിജയം കണ്ടതിന് പിന്നാലെ നേരത്തെ ഒടിടിക്ക് പറഞ്ഞുവെച്ചിരുന്ന പലചിത്രങ്ങളും തിയ്യറ്ററുകളിലേക്ക് എത്തുകയായിരുന്നു.

അക്കൂട്ടത്തിൽ താരരാജാവ് മോഹൻലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും തിയ്യറ്ററിലെത്തി വൻ വിജയം നേടിയരുന്നു. അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു ചിത്രവും ഇതുവരെ തിയ്യറ്ററുകളിൽ എത്തിയിട്ടില്ല.

Advertisements

Also Read
കൈയ്യിലുള്ള പൈസയും കൊടുത്തു കൂടെ ലോണും എടുത്തു: പുത്തൻ വീട് വാങ്ങിയതിന്റെ സന്തോഷത്തിൽ സ്വാസിക, ആശംസകളുമായി ആരാധകർ

പുഴു, ഭീഷ്മപർവ്വം എന്നീ സിനിമകളാണ് താരത്തിന്റേതായി റിലീസ് കാത്തിരിക്കുന്നത്. ഈ ചിത്രങ്ങളിൽ ആരാധകർ ഏറെ പ്രതീക്ഷ യോടെ കാത്തിരിക്കുന്ന ചിതാരമാണ് ഭീഷ്മ പർവ്വം. പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ഈ ചിത്രം മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതാണ്.

ഇതിലെ മമ്മൂട്ടിയുടെ ലുക്കും ഇതിന്റെ പോസ്റ്ററുകളുമെല്ലാം വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയതു. മമ്മൂട്ടിക്കൊപ്പം വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്.

അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ അമൽ നീരദ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിച്ച ശ്രീനാഥ് ഭാസി ചിത്രത്തെ കുറിച്ച് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഭീഷ്മ പർവ്വം ഒരു എപിക് ചിത്രമാണ് എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. വമ്പൻ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ഒരു ഭാഗ്യം ആണെന്നും, ശ്രീനാഥ് ഭാസി പറയുന്നു.

മമ്മൂട്ടി, അമൽ നീരദ് എന്നിവക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു എന്നും ശ്രീനാഥ് ഭാസി പറയുന്നു. അതേ സമയം ഈ ചിത്രം ഒരു വൻ സംഭവം ആവുമെന്നാണ് ഇതിൽ അഭിനയിച്ച പലരും പലപ്പോഴായി പറഞ്ഞിട്ടുള്ളത്.

സംവിധായകൻ അമൽ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിൻ ശ്യാമുമാണ്. വിവേക് ഹർഷൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

Also Read
മകൾ നൈനികയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രവുമായി നടി മീന, മകളെക്കാൾ ചെറുപ്പം അമ്മ തന്നെയാണെന്ന് ആരാധകർ

മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഫർഹാൻ ഫാസിൽ , വീണ നന്ദകുമാർ, ലെന, ശ്രിന്ദ, ദിലീഷ് പോത്തൻ, സുദേവ് നായർ, ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Advertisement