നമ്മുടെ നാട്ടിൽ ദിവസേന കേൾക്കുന്ന ഒരു വാർത്തയാണ് മക്കളേയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭാര്യ കാമുകന് ഒപ്പം പോകുന്നത്. ഇത്തരത്തിലുള്ള മിക്ക ഒളിച്ചോട്ടങ്ങളിലും ഭാര്യയ്ക്ക് പിന്നീട് എട്ടിന്റെ പണി കിട്ടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സ്വന്തം ഭാര്യ തന്നെയും പിഞ്ചു മകളെയും ഉപേഷിച്ചുപോവുകയും പിന്നീട് ജീവിതത്തെ പൊരുതി ജയിക്കുകയും ചെയ്ത ഒരച്ഛന്റെ യഥാർത്ഥ ജീവിതകഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
യാതാർത്ഥ ജീവിതങ്ങളുടെ കഥ തുറന്നു പറയുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന പ്രമുഖ ഫേസ്ബുക് ഗ്രൂപ്പിലാണ് ഈ അച്ഛന്റെയും മകളുടെയും ജീവിതകഥ പോസ്്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിന് വെറും 2 മാസം പ്രായമുള്ളപ്പോഴണ് ഭാര്യാ എന്നെയും പൊന്നുമോളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പുതിയൊരു ജീവിതം ജീവിക്കാൻ ഇറങ്ങി തിരിച്ചതെന്നാണ് ആ അച്ഛൻ കുറിക്കുന്നത്.
പൊന്നുമോളുടെ മുഖം കണ്ടപ്പോൾ അവൾക്ക് ഈ പ്രായത്തിൽ ഒരച്ഛനെക്കാളും കൂടുതൽ അമ്മയുടെ സംരക്ഷണം ആവശ്യമായി എന്ന് തോന്നിയത് കൊണ്ട് തന്നെ ഭാര്യയുടെ കാല് പിടിച്ചു ഞാൻ കരഞ്ഞു. മകളെ ഓർത്തെങ്കിലും പോവരുത് കാലിൽ കെട്ടിപിടിച്ചു കരഞ്ഞ് അപേക്ഷിച്ചു, എന്നാൽ കാലിൽ കെട്ടിപിടിച്ചു കരയുന്ന എന്റെ തലയിൽ തൊഴിച്ചുമാറ്റിയാണ് അവൾ കാമുകനൊപ്പം ജീവിക്കാൻ ഇറങ്ങി തിരിച്ചത്.
ജീവിതത്തിൽ പല പ്രതിസന്ധികളിലും നമ്മൾ തകർന്നുപോകുന്നത് പോലെ ഞാനും ശരിക്കും തകർന്നുപോയ നിമിഷമായിരുന്നു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന ആദി മനസ്സിൽ നിറഞ്ഞു നിന്നുവെന്നും ആ പിതാവ് പറയുന്നു.
ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫസ്ബുക്ക് പേജിലെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
അവൾ എന്റെ പൊന്നുമോളാണ് ആരൊക്കെ എന്തൊക്കെ ചെയ്താലും ഉപേഷിച്ചുപോയാലും എന്റെ കുഞ്ഞുമോൾ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല. കാരണം അവൾ എനിക്ക് ദൈവം തന്ന വിളക്കാണ്. അവളുടെ മനസ് വേദനിക്കുന്ന ഒന്നും തന്നെ ഞാൻ ചെയ്യില്ല. ഭാര്യയെയും മകളെയും ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു ഭർത്താവ് തന്നെയായിരുന്നു ഞാൻ.
പക്ഷെ എന്റെ സ്ഥാനത്ത് അവൾക്ക് മറ്റൊരാളെ എങ്ങനെ കാണാൻ സാധിച്ചു എന്ന് ഇതുവരെയ്ക്കും എനിക്ക് മനസിലായിട്ടില്ല. കുഞ്ഞിന് ഒരു മാസം പ്രായമുള്ളപ്പോഴാണ് അവൾ കാമുകനൊപ്പം പുതിയ ജീവിതം തുടങ്ങാൻ എന്നെയും മകളെയും ഉപേക്ഷിച്ചു പോകുന്നത്. ഞൻ ജീവന് തുല്യം സ്‌നേഹിച്ച പെണ്ണ് ഇങ്ങനെ ചെയ്യൂവെന്ന് ഞാൻ കരുതിയില്ല.
അവൾ നഷ്ടപെട്ട വേദനയെക്കാളും കുഞ്ഞിന് അമ്മയെ നഷ്ടപെടുവല്ലോ എന്നോർത്തപ്പോൾ പോകാനിറങ്ങിയ ഭാര്യയുടെ കാലുപിടിച്ചു ഞാൻ കരഞ്ഞപ്പോൾ എന്റെ തലയിൽ തൊഴിച്ചുമാറ്റിയാണ് അവൾ കാമുകനൊപ്പം ഇറങ്ങിപ്പോയത്. പിന്നീട് ജീവിതത്തോട് വാശിയായിരുന്നു, എന്റെ കുഞ്ഞിന് ഞാൻ മാത്രം മതി എന്നൊരു വാശി.
അവൾക്ക് വേണ്ടിയതെല്ലാം ഒരച്ഛനും ചെയ്തുകൊടുക്കാൻ സാധിക്കും എന്ന് ഈ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കുക എന്നതായിരുന്നു എന്റെ വാശി. ആദ്യമൊക്കെ പിഞ്ചു കുഞ്ഞിനെ ഒന്നെടുക്കാൻ പോലും എനിക്ക് അറിയില്ലായിരുന്നു. എന്നാൽ അതിനൊക്കെ എന്റെ അമ്മ എന്നെ സഹായിച്ചു. ഒഴിവുസമയങ്ങൾ ലഭിക്കുമ്പോൾ എല്ലാം ഞാൻ അവളോടൊപ്പം ചിലവഴിച്ചു.
അവളുടെ വളർച്ച ഞാൻ ഒരു നിമിഷവും അടുത്തിരുന്നറിഞ്ഞു. അവൾ നടക്കാൻ തുടങ്ങിയപ്പോൾ അവളെ ഞാൻ എന്റെ ജോലി സ്ഥലത്തേക്ക് കൂട്ടാൻ തുടങ്ങി. എത്ര കഠിന ജോലിയാണെങ്കിലും അവളുടെ ചിരി കാണുമ്പോൾ എന്റെ പ്രയാസങ്ങൾ എല്ലാം മാറും. അവൾക്ക് ഇന്ന് 5 വയസ് പൂർത്തിയായിരിക്കുകയാണ്.
ഇതുവരെയ്ക്കും അവളുടെ സ്വന്തം അമ്മ അവളെ തേടിയെത്തുകയോ അന്വഷിക്കുകയോ ചെയ്തിട്ടില്ല. അതിൽ എനിക്ക് യാതൊരു വിധത്തിലുള്ള പരിഭവവുമില്ല. എനിക്ക് മോളും അവൾക്ക് ഞാനുമുണ്ട്. ഞങ്ങളുടെ ലോകം ചെറുതാണ് പക്ഷെ സന്തോഷം ഒരുപാട് വലുതാണ്. സങ്കടപെടുന്ന നേരമൊക്കെ മോൾ അത് മനസിലാക്കി കൂടെയിരിക്കും ചിരിക്കും അതൊക്കെ കാണുമ്പോൾ ഉള്ളിൽ എനിക്ക് സന്തോഷം തോന്നും.
സങ്കടം മാറും എനിക്ക് അവളുടെ ഭാവി മാത്രമാണ് ലക്ഷ്യം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ പലരും നിർബന്ധിച്ചിരുന്നു. എന്നാൽ എന്റെ മോളെ നോക്കാൻ ഞാൻ മതി എന്ന തീരുമാനത്തിലാണ് ഞാൻ എത്തിയത്. അവളെ നന്നായി പഠിപ്പിക്കണം അവളെ നല്ല നിലയിൽ എത്തിക്കണം അത് മാത്രമാണ് എന്റെ ആഗ്രഹം അതാണ് ലക്ഷ്യം.
എന്റെ മനസ് വേദനിക്കുമെന്നു ഇത്ര ചെറുപ്പത്തിൽ തന്നെ അവൾ മനസിലാക്കിയിരിക്കണം ഇതുവരെ അവൾ അമ്മയെ അന്വഷിച്ചിട്ടില്ല. ഞാൻ പറയാനും പോയിട്ടില്ല ഈ ലോകത്തിൽ എനിക്ക് അവളും അവൾക്ക് ഞാനും മതി. കുഞ്ഞിനേയും അവളുടെ ഭാവിയെയും ചിന്തിക്കാതെ മറ്റൊരുത്തനൊപ്പം ഇറങ്ങിപ്പോയ ഭാര്യാ ഇനി അവളെ അന്വഷിച്ചുവരരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം എന്നായിരുന്നു ആ അച്ഛൻ പങ്കുവെച്ച കുറിപ്പ്.