നീ കഴിച്ചോ, കുടിച്ചോ ഉറങ്ങിയോ എന്നൊക്കെയുള്ള ആധികൾ ആണെനിക്ക്, തന്റെ മകന്റെ ഭാര്യയെ കുറിച്ച് ഒരമ്മയുടെ ഹൃദയം തൊടുന്ന വാക്കുകൾ

321

മിക്കപ്പോഴും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലടെ സമകാലീന സാമുഹിക പ്രതിബന്ധതയുള്ള കുറിപ്പുകൾ പങ്കുവെച്ച് ശ്രദ്ധനേടുന്ന സാമൂഹിക പ്രവർത്തകയാണ് റാണി നൗഷാദ്. ഇപ്പോഴിതാ തന്റെ മകന്റെ വിവാഹ വാർഷിക ദിനത്തിൽ ഹൃദയം തൊടുന്ന ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് റാണി നൗഷാദ്.

മകന്റെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ആയിരുന്നു റാണി ഈ വിവാഹവാർഷികത്തെ കുറിച്ച് എഴുതിയത്. മകന്റെ ഭാര്യയായി, അതിനേക്കാളുപരി പ്രിയപ്പെട്ട മകളായി വന്നു കയറിയ പെൺകുട്ടി തങ്ങളുടെ ഹൃദയം തടവിലാക്കിയതിന്റെ വാർഷികമാണിതെന്ന് റാണി കുറിക്കുന്നു.

Advertisements

ഇതിനടോകം തന്നെ ഈ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് റാണി നൗഷാദിന്റെ മകന് വിവാഹ വാർഷിക ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.

റാണി നൗഷാദിന്റെ കുറിപ്പ് പൂർണരൂപം:

അവൾ ഞങ്ങളുടെ ഹൃദയം തടവിലാക്കിയിട്ട് ഇന്ന്(13 12 2020 21) ഒു വർഷം തികയുകയാണ്. അതെ, ഞങ്ങളുടെ മക്കളുടെ വിവാഹ വാർഷികമാണ്. നിങ്ങളുടെ ഓരോരുത്തരുടെയും അനുഗ്രഹാശിസുകൾ കുട്ടികൾക്കുണ്ടാവണം.

Also Read
വാൽസല്യത്തിൽ മമ്മൂട്ടിയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിപോകാൻ കാരണക്കാരിയായ ശോഭയെ ഓർമ്മയില്ലേ, നടി ഇളവരശിയുടെ ജീവിത കഥ ഇങ്ങനെ

ഒരാൺകുട്ടി ജനിക്കുമ്പോൾ തന്നെ ലോകത്തിന്റെ ഏതെങ്കിലും കോണിൽ അവനു വേണ്ടി ഒരു പെൺകുട്ടിയും ജനിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ തിരിച്ചും. എന്റെ മകന് ഒരിണയെ കിട്ടിയപ്പോൾ എനിക്ക് സ്‌നേഹനിധിയായ ഒരു മകളെയും ഏറ്റവും പ്രിയങ്കരിയായ ഒരു കൂട്ടുകാരിയെയും കൂടിയാണ് കിട്ടിയത്.

ഇങ്ങനെ ഒരു മകളെ,എല്ലാവിധ മാനറിസങ്ങളും മനസിലാക്കിച്ചു കൊണ്ടും സ്‌നേഹത്തിന്റെ ശരിയായ അർത്ഥവും വ്യാപ്തിയും ബോധ്യപ്പെടുത്തിക്കൊണ്ടും ബുദ്ദിയും, വിവേകവുമുള്ള നല്ലൊരു മകളാക്കി വളർത്തികൊണ്ടു വന്ന സിലുമോളുടെ മാതാപിതാക്കളോട് ഞങ്ങൾ സ്‌നേഹപ്പെട്ടിരിക്കുന്നു..

നിങ്ങൾ പുണ്യം ചെയ്തവരാണ്…അവൾ വന്നതിൽപിന്നെയാണ് ഞാൻ എന്റെ ആരോഗ്യത്തെയും എന്റെ നാൽപ്പതുകളെയും കുറിച്ച് കൂടുതൽ ബോധവധിയായത്. സമയമാസമയങ്ങളിൽ ആഹാരം കഴിച്ചോ, ഉറങ്ങുന്നില്ലേ, ഒരു ഗ്ലാസ് പാൽ കൂടി കുടിച്ചാൽ എന്താ.അങ്ങനെ സ്‌നേഹത്തിൽ ചാലിച്ച എത്രമാത്രം ശകാരങ്ങളാണെന്നോ.

പെണ്മക്കൾ മാത്രമുള്ളൊരു വീടിന്റെ അകമ്പുറം എത്ര മാത്രം മനോഹരമാണെന്ന് ഞാൻ കണ്ടറിഞ്ഞത് ഉമ്മയുടെ അനുജത്തിയുടെ വീട്ടിൽ നിന്നാണ്. അവിടെ നാലു പെൺകുട്ടികൾ ആയിരുന്നു. സ്‌നേഹത്തോടെയല്ലാതെ എന്റെ അനുജത്തിക്കുട്ടികൾ കൂടിയായ അവരെ അവരുടെ മാതാപിതാക്കൾ ട്രീറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.

ആ വീട്ടിനുള്ളിൽ ഇരിക്കുമ്പോൾ മറ്റേതോ മനോഹരമായ ഒരു രാജ്യത്ത് പോയതു പോലെയായിരുന്നു എന്നും എനിക്ക്. ഈ ഒരുവർഷവും,നീ ഇവിടെ എന്നോടൊപ്പം ഉണ്ടായിരുന്ന സമയങ്ങളുടെ വേഗം ഞാനറിഞ്ഞതേയില്ല. നീയില്ലാത്ത ഈ അഞ്ചു ദിവസങ്ങളിലും എന്റെ ഉള്ളിൽ ആധി തന്നെയാണ്.

നീ കഴിച്ചോ, കുടിച്ചോ ഉറങ്ങിയോ എന്നൊക്കെയുള്ള ആധികൾ. കാരണം നീയൊരമ്മയും, ഞാനൊരു അമ്മൂമ്മയും ആവുന്നു എന്നറിഞ്ഞതിൽപ്പിന്നെ തുടങ്ങിയ എന്റെ വെപ്രാളങ്ങൾ.നിന്റെ കെട്ടിയോൻ നിന്റെ ഒപ്പം എന്തിനും ഏതിനും ഉണ്ടെന്നുള്ള വലിയൊരാശ്വാസം ഉള്ളപ്പോഴും ഞാൻ ഒരമ്മൂമ്മയും കൂടിയാണല്ലോ എന്നോർക്കുമ്പോൾ നിന്നെക്കുറിച്ചല്ലാതെ മാറ്റാരെക്കുറിച്ചോർക്കാനാണ്.

Also Read
എന്തോ കാര്യമായ സമയദോഷമുണ്ട്, അല്ലെങ്കിൽ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ: പിഷാരടിയുടെ സിനിമാ സംവിധാനത്തെ തേച്ചൊട്ടിച്ച് രശ്മി ആർ നായർ

മകളേ ഇനിയും ഒരായിരം ജന്മങ്ങൾ നീഎന്റെ മകന്റെ ജീവനും ജീവിതവുമായി ഞങ്ങളുടെ കുടുംബത്തിന്റെ നിറഞ്ഞ സന്തോഷമായി സൗഭാഗ്യവതിയായി നീണാൾ വാഴ്ക എന്റെ പൊന്നുമക്കൾക്ക് വിവാഹ മംഗളങ്ങൾ.

റാണിനൗഷാദ്

Advertisement