വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് കെപിഎസി ലളിത. കെപിഎസി നാടകങ്ങളിലൂടെ നിരവധി അരങ്ങിൽ എത്തിയ താരം പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ കാലം മുതലേ കെപിഎസി ലളിത മലയാള സിനിമയിൽ സജീവമാണ്.
ഇപ്പോഴും അമ്മ നടിയായും മുത്തശ്ശിയായും എല്ലാം താരം സിനിമയിൽ തിളങ്ങുകയാണ്. കടയ്ക്കത്തറൽ വീട്ടിൽ കെ അനന്തനായർ ഭാർഗവി അമ്മ ദമ്പതികളുടെ മകളായിട്ട് കായംകുളത്ത് ആണ് താരം ജനിച്ചത്. മഹേശ്വരി അമ്മയെന്നാണ് കെപിഎസി ലളിതയുടെ യഥാർത്ഥ പേര്. ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ച താരം 10ാം വയസിൽ നാടകരംഗത്ത് എത്തി.
ഗീതയുടെ ബലി എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നാടകസംഘമായ കെപിഎസിയിൽ ചേർന്നു. ഇതോടെ പേര് ലളിത എന്നാക്കി. പിന്നീട് കെപിഎസി ലളിത എന്ന് പേര് സ്വീകരിച്ചു. നാടകത്തിൽ തിളങ്ങി പിന്നീട് സിനിമയിലുമെത്തി. തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുബം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
പിന്നീട് നിരവധി ചിത്രങ്ങളിൽ കെപിഎസി ലളിത അഭിനയിച്ചു. 1978ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്യ്തു. 1998ൽ ഭർത്താവ് മരിച്ചതിനുശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം 1999ൽ വീണ്ടും ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനേതാവും, സംവിധായകനുമായ സിദ്ധാർത്ഥാണ് മകൻ. മകൾ ശ്രീക്കുട്ടി. അതേ സമയം അടുത്തിയെ താരം കടുത്ത കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു. ഭാരിച്ച ചികിൽസാ ചെലവുകൾ വഹിക്കാനാവാതെ കഷ്ടപ്പെട്ട
കെപിഎസി ലളിതയ്ക്ക് സംസ്ഥന സർക്കാർ ചികിത്സ സഹായം പ്രഖ്യാപിച്ചത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ഇത്രയും കാലം സിനിമയിൽ അഭിനയിച്ച നടിയുടെ പക്കൽ പണമുണ്ടെന്നും സർക്കാർ ചികിത്സ ചിലവ് വഹിക്കേണ്ട കാര്യമുണ്ടോ എന്നുമുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ നടി ആവശ്യപ്പെട്ടത് പ്രകാരമാണ് ചികിത്സ സഹായം ലഭ്യമാക്കുന്നത് എന്നായിരുന്നു സർക്കാർ പറഞ്ഞത്.
നേരത്തെ മകളുടെ വിവാഹത്തിനടക്കം പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് തനിക്ക് സഹായവുമായി ഓടിയെത്തിയ വിവരം നിരവധി തവണ കെപിഎസി ലളിത പറഞ്ഞിരുന്നു.
ഇപ്പോഴിതാ ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹത്തെ കുറിച്ച് നടി പറയുന്ന വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കാവ്യയെ എനിക്കിഷ്ടമാണെന്ന് ദിലീപ് പറയാറുണ്ടായിരുന്നു. ഭയങ്കര പൊട്ടിയാണ്, മന്ദബുദ്ധിയാണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ചിരിച്ച് തള്ളുമായിരുന്നു. എന്നാൽ ഇവരുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും തനിക്ക് അറിയില്ലെന്നും കെപിഎസി ലളിത പറയുന്നു.
താരങ്ങൾ തമ്മിലുള വിവാഹത്തിന് മുമ്പത്തെ കാര്യം ചോദിച്ചപ്പോഴാണ് നടി ഇത്തരത്തിൽ ഉത്തരം നൽകിയത്. അതേസമയം മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപിനോട് വിവാഹം കഴിക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കെപിഎസി ലളിത പറയുന്നുണ്ട്. അങ്ങനെയൊരു ഉപദേശം ആർക്കും നൽകിയിട്ടില്ല. എന്റെ മകനോട് പോലും അതേക്കുറിച്ച് പറഞ്ഞിട്ടില്ല. വിവാഹം അവനവന് തോന്നിയിട്ട് ചെയ്യേണ്ട കാര്യമാണെന്നും നടി പറയുന്നു.