ഇന്നും ആ പ്രണയം എന്നിൽ തന്നെ ഉണ്ട്, വെളിപ്പെടുത്തലുമായി അനുശ്രീ

90

ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമായി മാറിയ നടിയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തി അവിടെ വെച്ച് കണ്ടുമുട്ടിയ ലാൽജോസ് അനുശ്രീയെ തന്റെ ചിത്രത്തിലെക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

ഡയമണ്ട് നെക്ലസിൽ ഫഹദ് ഫാസിലിന്റെ മൂന്ന് നായികമാരിൽ ഒരാൾ ആയാണ് അനുശ്രീ എത്തിയത്. ഈ ചിത്രത്തിൽ ഫഹദിന്റെ ഭാര്യയായ നാട്ടൻ പുറത്തുകാരിയെ ആയിരുന്നു അനുശ്രി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ നാടൻ വേഷത്തിൽ എത്തിയ ഗ്രാമീണ പെൺകുട്ടിയെ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു.

Advertisements

അതിനു ശേഷവും അനുശ്രീയെ തേടിയെത്തിയത് നാടൻ വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ നമ്മുടെ വീട്ടിലെ കുട്ടി എന്ന ഒരു പരിഗണന ആണ് അനുശ്രീയ്ക്ക് ആരാധകർ നൽകിയിരുന്നത്. എന്നാൽ അതിനു ശേഷം താരം മോഡേൺ വേഷങ്ങളിലും താരം സിനിമയിൽ എത്തിത്തുടങ്ങി.

Also Read
എറണാകുളം കാക്കനാട് ഭാഗത്ത് പെയ്ത മഴ ഞാൻ നെഞ്ച് പൊട്ടി കരഞ്ഞത് കൊണ്ട് ഉണ്ടായതാണ്: ആര്യ പറഞ്ഞത് കേട്ടോ

ഇതിഹാസ എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ മോഡേൺ പെൺകുട്ടിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. നാടൻ വേഷങ്ങൾ മാത്രമല്ല കുറച്ച് മോഡേൺ വേഷങ്ങളും തനിക്ക് ചേരുമെന്ന് താരം തെളിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അനുശ്രീ നടത്തിയ ഫോട്ടോ ഷൂട്ടുകൾ എല്ലാം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

ഓരോ ദിവസവും അനുശ്രീ ഓരോ ഗെറ്റപ്പിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെ താരത്തിന് വിമർശകരും ഉയർന്നിരുന്നു. ഗ്ലാമറസ് വേഷങ്ങളിൽ ഉള്ള ചിത്രം പങ്കുവച്ചപ്പോൾ ഒക്കെ വലിയ രീതിയിൽ ഉള്ള വിമർശനം ആണ് താരത്തെ തേടിയെത്തിയത്. എന്നാൽ അതൊന്നും താരം വക വെയ്ക്കാതെ ആണ് മുന്നോട്ട് പോയതും.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അനുശ്രീയുടെ തുറന്നു പറച്ചിൽ ആണ് വൈറലാകുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട താരത്തെ കുറിച്ചാണ് അനുശ്രീ തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട താരം തമിഴ് നടൻ സൂര്യ ആണെന്നും സൂര്യയോട് തനിക്ക് പ്രണയം ആയിരുന്നു എന്നുമാണ് അനുശ്രീയുടെ വെളിപ്പെടുത്തൽ.

അടുത്ത ജന്മത്തിൽ തനിക്ക് ജ്യോതികയായി ജനിക്കണം എന്നും ഞാൻ ജ്യോതികയായി ജനിച്ചിട്ട് സൂര്യ പോയി വേറെ വിവാഹം കഴിച്ചാൽ ശരിയാകില്ലെന്നും അത് കൊണ്ട് തന്നെ അടുത്ത ജന്മത്തിലും സൂര്യ ജ്യോതികയെ തന്നെ വിവാഹം കഴിക്കണം എന്നും ജ്യോതികയായി ഞാൻ ജനിക്കണം എന്നുമാണ് തന്റെ ആഗ്രഹം എന്നും അനുശ്രീ പറയുന്നു.

Also Read
പത്ത് വയസ്സിന്റെ വ്യത്യാസം ഉണ്ടായിട്ടും റിയാലിഷോയിലെ മത്സരാർഥിയെ പ്രൊഡ്യൂസർ കേറിയങ്ങ് പ്രേമിച്ചു, പിന്നെ സംഭവിച്ചത്; ശ്രീകാന്ത് മുരളിയും സംഗീതയും പ്രണയിച്ച് കെട്ടിയത് ഇങ്ങനെ

Advertisement