ഒടുവിൽ ഞങ്ങളുടെ പ്രാർത്ഥനയിൽ യേശു അത്ഭുതം പ്രവർത്തിച്ചു, എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം അത് സംഭവിച്ചു: വെളിപ്പെടുത്തലുമായി പ്രേംകുമാറും ഭാര്യയും

182

ഒരുകാലത്ത് മലയാള സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്നിരുന്ന താരമാണ് പ്രേംകുമാർ. ജയറാമിനൊപ്പം ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രേം കുമാർ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്.

കോമേഡിയനായും നായകനായും സഹനടനായും ഒക്കെ പ്രേംകുമാർ സിനിമയിൽ തിളങ്ങിയിരുന്നു. പ്രശസ്ത സംവിധായകൻ പിഎ ബക്കറർ പി കൃഷ്ണപിള്ളയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി എടുത്ത സഖാവ് എന്ന സിനിമയിൽ ആണ് പ്രേംകുമാർ ആദ്യം അഭിനയിച്ചത്.

Advertisements

എന്നാൽ ആ ചിത്രം പ്രദർശനത്തിനെത്തിയില്ല. തുടർന്ന് തൊണ്ണൂറുകളിൽ ദൂരദർശൻ മലയാളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്.

വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് പ്രേംകുമാറിന്റേതായ ആദ്യം റിലീസ് ചെയ്ത സിനിമ. മുപ്പതു വർഷത്തിൽ അധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാർ, ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു നായക വേഷങ്ങളിലേക്ക് എത്തി.

ജോണിവാക്കർ, അനിയൻ ബാവ ചേട്ടൻ ബാവ, പുതുക്കോട്ടയിലെ പുതുമണവാളൻ, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറോളം സിനിമകളിൽ നായകനും സഹനടനുമായി മികച്ച പ്രകടനം തന്നെ ആണ് പ്രേംകുമാർ കാഴ്ച വെച്ചത്.

Also Read
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

വ്യക്തിപരമായ കാരണങ്ങളാൽ അഭിനയരംഗത്ത് നിന്നും കുറച്ചു കാലം വിട്ടു നിന്ന പ്രേംകുമാർ ചട്ടക്കാരി, തേജാഭായി ആൻഡ് ഫാമിലി, ഷട്ടർ, അരവിന്ദന്റെ അതിഥികൾ, പഞ്ചവർണത്ത, പട്ടാഭിരാമൻ തുടങ്ങിയ
ചിത്രങ്ങളിലൂടെ മലയാള സിനിമരംഗത്ത് വീണ്ടും സജീവമായിരുന്നു.

അമ്മാവാ എന്ന ഒരു വിളി കൊണ്ടും, അതാണ് ഉറുമീസ് എന്നൊരു വാചകം കൊണ്ടും മലയാളികൾക്ക് പൊട്ടിച്ചിരികൾ സമ്മാനിച്ച താരം. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ്. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന ഹിറ്റ് പരിപാടിയിൽ ആയിരുന്നു പ്രേംകുമാർ മനസ് തുറന്നത്.

താരത്തോടൊപ്പം ഭാര്യയും അതിഥിയായി എത്തിയിരുന്നു. ഇരുവരും പങ്കിട്ട വിശേഷങ്ങൾ ഇങ്ങനെ:

1991 ലാണ് സിനിമയിലേക്ക് പ്രേം കുമാർ വരുന്നത്. ലംബോയെന്നുള്ള ടെലിഫിലിമിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷമായാണ് സിനിമയിലേക്കെത്തിയത്. സിനിമയിൽ നിന്നും ഒരു മോശം അനുഭവങ്ങളും തനിക്കുണ്ടായിട്ടില്ലെന്നും പ്രേംകുമാർ പറയുന്നു. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നു.

ഒരു സിനിമയിൽ സംവിധായകൻ ആവശ്യപ്പെട്ട ഒരു ഡയലോഗ് പറയാൻ പറ്റില്ലെന്ന് പറഞ്ഞു. അത് പറഞ്ഞേ തീരൂയെന്നായിരുന്നു സംവിധായകന്റെ മറുപടി. ഒരു സാംസ്‌കാരിക അപചയമാണ് ഇപ്പോൾ മലയാള സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എത്രയോ നല്ല പദങ്ങൾ മലയാളത്തിലുണ്ട്.

മോശം വാക്കുകളും തെറിയുമൊന്നും ഉപയോഗിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും പ്രേംകുമാർ അഭിപ്രായപ്പെടുന്നു. സ്‌കൂൾ ഓഫ് ഡ്രാമയിൽ പോയിട്ടുള്ള ട്രയിനിംഗിലൂടെയാണ് താൻ അഭിനയത്തിലേക്ക് എത്തുന്നതെന്നാണ് പ്രേം കുമാർ പറയുന്നത്. അന്ന് ലഭിച്ച ധൈര്യമാണ് പിന്നീടുള്ള അഭിനയ ജീവിതത്തിന് കരുത്തായതെന്നും താരം പറയുന്നു.

അതേസമയം അഭിനയം ജന്മനാ ലഭിച്ചവർ സ്‌കൂൾ ഓഫ് ഡ്രാമയിൽ പോയിക്കഴിഞ്ഞാലുള്ള കാര്യങ്ങളെക്കുറിച്ച് ഓർക്കാറുണ്ട് എന്നും എന്നാൽ ഞാനൊക്കെ അഭിനയം പഠിക്കാനായി പോയതാണെന്നും പ്രേം കുമാർ പറയുന്നു. സിനിമയ്ക്ക് വേണ്ടി സ്ഥലം മാറിയിട്ടൊന്നുമില്ല, ഇപ്പോഴും കഴക്കൂട്ടത്താണ് താമസിക്കുന്നത്. 10 15 സിനിമകളിൽ ഹീറോയായി അഭിനയിച്ചിട്ടുണ്ട്.

Also Read
വൈക്കം വിജയലക്ഷ്മിക്ക് ഉടൻ കാഴ്ച ലഭിക്കും, ഞരമ്പിന്റെയും ബ്രയിന്റെയും കുഴപ്പം മാറി, ഇനി റെറ്റിന മാറ്റിവെക്കൽ കൂടി, ചികിത്സ അമേരിക്കയിൽ: പ്രാർത്ഥനയോടെ ആരാധകർ

നായകതുല്യമായ കഥാപാത്രങ്ങളും കുറേ ചെയ്തിട്ടുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു. അതേസമയം 2000 ജൂലൈ 12ലായിരുന്നു പ്രേം കുമാറിന്റെ വിവാഹം. തങ്ങളുടെ വിവാഹത്തെക്കുറിച്ചും താരം മനസ് തുറക്കുകയാണ്. ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് വഴിയാണ് പ്രൊപ്പോസൽ വന്നത്.

ഞാൻ മസ്‌ക്കറ്റിലായിരുന്നു പഠിച്ചിരുന്നത്. കുടുംബത്തോടെ അവിടെയായിരുന്നു. ഡിഗ്രിക്ക് പഠിച്ചോണ്ടിരിക്കുമ്പോഴായിരുന്നു ആലോചന വന്നത്. സിനിമ ഇഷ്ടമാണ് പുള്ളിയേയും ഇഷ്ടമായി എന്നാണ് വിവാഹത്തെക്കുറിച്ച് പ്രേം കുമാറിന്റെ ഭാര്യ ജിഷ പറയുന്നത്.

ദൈവം ഞങ്ങളെ കൂട്ടിയിണക്കി എന്ന് പറയാനാണ് തനിക്കിഷ്ടമെന്നും ജിഷ പറയുന്നു. മകളെക്കുറിച്ചും ഇരുവരും മന്സ തുറക്കുന്നുണ്ട്. 8 വർഷം കാത്തിരുന്നാണ് തങ്ങൾക്കൊരു മകൾ ജനിച്ചത് എന്നാണ് പ്രേം കുമാറും ഭാര്യയും പറയുന്നത്. ഞങ്ങളുടെ പ്രാർത്ഥനയിൽ യേശു അത്ഭുതം പ്രവർത്തിച്ച് ഞങ്ങൾക്കൊരു മോളെ തന്നു എന്നാണ് ഇരുവരും പറയുന്നത്.

മകൾക്ക് ഇപ്പോൾ 13 വയസ്സാവുന്നു. പൊന്നു എന്നാണ് വിളിക്കുന്നത്. ബേക്കിങ് ഭയങ്കര പാഷനാണ്. പച്ചക്കറി കൃഷിയുണ്ട്. അങ്ങനെയാണ് ഒരു ദിവസം കടന്നുപോവുന്നതെന്നും ജിഷ പറയുന്നു. ജീവിതത്തിൽ ഞാൻ സ്വയം ചിന്തിച്ചത് പോലെയായിരുന്നില്ല ജീവിതം പോയത്. പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ലാതെ സിനിമയിലേക്കെത്തിയ ആളാണ് താനെന്നും പ്രേംകുമാർ പറയുന്നു.

കുഞ്ഞുണ്ടാകാൻ ഒരുപാട് വൈകിയപ്പോൾ ദൈവത്തെ അടുത്തറിയാൻ കഴിഞ്ഞുവെന്നാണ് അവർ പറയുന്നത്. അത് നമ്മൾ നമ്മളല്ലാതായി മാറുന്നൊരു അവസ്ഥയായിരുന്നുവെന്നും അവർ അഭിപ്രായപ്പെടുന്നു. നാലഞ്ച് വർഷം ട്രീറ്റ്‌മെന്റായിരുന്നുവെന്നും താരം തുറന്നു പറയുന്നു.

Also Read
സ്‌റ്റൈലൻ ലുക്കിൽ കാവ്യയ്‌ക്കൊപ്പം ദുബായ് എക്സ്പോയിൽ ദിലീപ്, താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആരാധകർ

ചികിത്സ നടക്കുന്നത് സിനിമയിൽ വളരെ സജീവമായി നിലനിൽക്കുന്ന സമയമായിരുന്നു. അതോടെയാണ് തനിക്ക് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വരുന്നത്. നിങ്ങൾ പ്രാർത്ഥിക്കൂ, ദൈവത്തിന് ചിലപ്പോൾ വല്ല അത്ഭുതവും കാണിക്കാനായാലോ എന്നായിരുന്നു ഡോക്ടർമാർ വരെ പറഞ്ഞതെന്നും പ്രേം കുമാർ ഓർക്കുന്നു.

ഒടുവിൽ കുഞ്ഞ് ജനിച്ചു. പ്രാർത്ഥനയിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് വിശ്വസിക്കുന്നുണ്ട്. വൈദ്യശാസ്ത്രം ഇനി പ്രതീക്ഷിക്കേണ്ടെന്ന് പറഞ്ഞ സാഹചര്യത്തിൽ പ്രാർത്ഥനയ്ക്ക് വലിയൊരു ശക്തിയുണ്ടെന്ന് മനസ്സിലാവുകയായിരുന്നുവെന്നും അവർ പറയുന്നു.

Advertisement