നിരവധി സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമായിരുന്നു മീരാ ജാസ്മിൻ. ലോഹിതദാസ് ദിലീപ് ചിത്രം സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരാ ജാസ്മിൻ ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയനടിയായി മാറിയിരുന്നു.
പിന്നീട് മലയാളത്തിന് പുറമേ തെന്നിന്ത്യൻ ഭാഷകളിലെല്ലാം നിരവധി സൂപ്പർഹിറ്റ് സിനികളിൽ അഭിനയിച്ച മീരാ ജാസ്മിൻ വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും പൊതു വേദികളിൽ നിന്നും മാറിനിൽക്കുക ആയിരുന്നു. 2014ൽ വിവാഹ ശേഷം മീര സജീവ അഭിനരംഗത്തു നിന്നും പൂർണ്ണമായി വിട്ടുനിന്നിരുന്നു.
സൂത്രധാരൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഈ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീരാജാസ്മിൻ മലയാളത്തിൽ തിരിച്ചെത്തുന്നത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും മീര ജാസ്മിൻ പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. മീരാ ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ:
കരിയറിൽ ആയാലും എന്റെ വ്യക്തി ജീവിതത്തിൽ ആയാലും സംഭവിച്ച കാര്യങ്ങൾ ഓർത്ത് എനിക്ക് യാതൊരുവിധ പശ്ചാത്താപവും ഉണ്ടായിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമ പോലും എനിക്ക് ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. മൊത്തത്തിൽ നോക്കിയാൽ ജീവിതത്തിൽ ഞാൻ ഹാപ്പി ആണ്.
എന്നാൽ സൂം ചെയ്തു നോക്കിയാൽ ചില പ്രശ്‌നങ്ങൾ ഒക്കെ കാണാൻ കഴിയും. നേരുത്തെ ഒരു സിനിമ കഴിഞ്ഞു അടുത്ത പടം ഏതാണെന്നു ആളുകൾ ചോദിക്കുമ്പോൾ സിനിമ ഒന്നും ഇല്ല എന്ന് പറയാൻ എനിക്ക്മടിയായിരുന്നു. നമ്മുടെ എന്തോ തെറ്റ് കൊണ്ടാണ് സിനിമ ഇല്ലാത്ത എന്ന തോന്നൽ ആയിരുന്നു. വേറെ സിനിമ ഒന്നും ഇല്ല എന്ന് പറയാൻ തന്നെ എനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു.
അന്നൊക്കെ ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് പോകുന്നത് എന്തോ വലിയ സംഭവമായി ഒക്കെ ആണ് കണ്ടിരുന്നത്. എന്നാൽ ആദ്യമൊക്കെ അത് വലിയ കാര്യം പോലെ തോന്നുമെങ്കിലും പിന്നീട് മടുപ്പ് തോന്നാൻ തുടങ്ങും.
ഒടുവിൽ എല്ലാത്തിനോടും ആ മടുപ്പ് തോന്നി തുടങ്ങും എന്നും ഇനി ഒരു അവസരം കിട്ടുകയാണെങ്കിൽ ഞാൻ ആ തെറ്റായിരിക്കും തിരുത്തുക എന്നും മീരാജാസ്മിൻ പറയുന്നു.