വീടിന്റെ ജപ്തിക്കാര്യം പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞ് സാധു വൃദ്ധ, ജപ്തി ചെയ്യൂലട്ടോ, ഞാൻ വേണ്ടത് ചെയ്യാം യൂസഫലിയുടെ ഉറപ്പ്, കൈയ്യടിച്ച് മലയാളികൾ

93

മലയാളിയായ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമാണ് എംഎ യുസഫലി. വ്യവസായിക്കപ്പുറം നിരവധി പേരെ സഹായിക്കുന്ന നല്ലൊരു മനുഷ്യൻ കൂടിയാണ് യൂസഫ് അലി. പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇദ്ദേഹം നൽകിയ സഹായത്തിന്റെ കഥകൾ നിറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയൊരു നന്മയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പനങ്ങാട്ട് എത്തിയിരുന്നു. കുമ്പളത്ത് കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ സാങ്കേതിക തകരാറു മൂലം നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയിരുന്നു.

Advertisements

Also Read
ഗോകുലിന്റെ ആ സിനിമ കണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി, അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെ ഇരിക്കുന്നത് കുഞ്ഞിന് മാനസിമായി പ്രയാസമുണ്ടാക്കി: സുരേഷ് ഗോപി

ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ രക്ഷിച്ചവർക്ക് നന്ദി പറയാൻ വന്ന ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയോട് സങ്കടം പറയാനെത്തിയ ആമിന എന്ന സ്ത്രീയ അദ്ദേഹം സഹായിച്ചതാണ് ഇപ്പോൾ വൈറലാകുന്നത്. ഹെലികോപ്ടർ അപകട സമയത്ത് തന്നെ രക്ഷിച്ചവരെ കണ്ട് മടങ്ങാനിറങ്ങിയ യൂസഫലി കാറിലേക്ക് കയറാൻ നോക്കവെയാണ് ആമിനയെത്തിയത്.

ഒരു തുണ്ട് കടലാസായിരുന്നു കൈയ്യിൽ. ഇത് യൂസഫലിക്ക് നൽകി. അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ആമിനയുടെ വീട് ജപ്തി ഭീഷണിയിലായിരുന്നു. തന്നെ സഹായിക്കണമെന്നായിരുന്നു ആമിനയുടെ അഭ്യർത്ഥന. അപ്പോൾ തന്നെ കടലാസ് തുറന്നു വായിച്ച യൂസഫലി ഏത് ബാങ്കാണ്, എത്ര രൂപയാണ് അടയ്ക്കാനുള്ളത് എന്ന് ചോദിച്ചു. മറുപടി കേട്ട ശേഷം ‘ജപ്തി ചെയ്യൂലട്ടോ ഞാൻ വേണ്ടത് ചെയ്യാം ട്ടാ’ എന്ന് യൂസഫലി ഉറപ്പ് നൽകി.

ആമിന നൽകിയ കടലാസ് യൂസഫലി തന്റെ സഹായികളുടെ കൈയ്യിൽ കൊടുത്തു. ഈ ബാങ്കിൽ പോവുക, അന്വേഷിക്കുക, ജപ്തി പാടില്ല. കാശുകൊടുക്കുക, ഡോക്യുമെന്റ് എടുത്ത് ഇവരുടെ കൈയ്യിൽ കൊടുത്ത് എന്നെ അറിയിക്കുക,’ യൂസഫലി സഹായികളോട് പറഞ്ഞു. നാളെ തന്നെ ഇക്കാര്യം ചെയ്യണമെന്ന് കാറിൽ കയറിയ ശേഷം യൂസഫലി സഹായികളോട് ആവശ്യപ്പെടുകയും ചെയ്തു.

Also Read
മകളെ ആദ്യമായി ആരാധകർക്ക് പരിചയപ്പെടുത്തി ഭാമ, ഫോട്ടോ പുറത്ത് വിട്ട് താരം, ക്യൂട്ട് ചിരിയുമായി കുഞ്ഞു ഗൗരി

നിറകണ്ണുകളോടെ കൈകൂപ്പിയാണ് ആമിന യൂസഫലിയെ യാത്രയാക്കിയത്. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ദിവസം രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തോട് പനങ്ങാട് എത്തിയതായിരുന്നു എംഎ യൂസഫലി. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട് ഇടിച്ചിറക്കിയപ്പോൾ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഖന്നയും, ഇയാളുടെ ഭാര്യയും പനങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുമായ എവി ബിജിയുമാണ്.

ഇവരുടെ വീട്ടിലെത്തിയാണ് യൂസഫ് അലി നന്ദി അറിയിച്ചത്. ഹെലികോപ്റ്റർ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമയായ പീറ്ററിന്റെ കുടുംബത്തെയും അദ്ദേഹം സന്ദർശിച്ചു. അന്ന് ആരാണ് യാത്ര ചെയ്യുന്നതെന്ന് പോലുമറിയാതെ അദ്ദേഹത്തെ സഹായിച്ച നാട്ടുകാർക്കും അപകടം നടന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് താമസിക്കുന്ന രാജേഷിനും ഭാര്യ ബിജിക്കും അദ്ദേഹം നന്ദി പറഞ്ഞു. മാത്രമല്ല നേരിൽ കണ്ട് നന്ദി പറയും എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതേ തുടർന്നാണ് ഇന്നലെ രാജേഷിന്റേയും പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഭാര്യ ബിജിയുടെയും വീട്ടിലും സ്ഥലത്തിന്റെ ഉടമസ്ഥനായ പീറ്ററിന്റെ വീട്ടിലും യൂസഫ് അലി എത്തിയത്. നിരവധി സ്‌നേഹ സമ്മാനങ്ങളുമായാണ് യൂസഫ് അലി ഇവരെ കാണാനെത്തിയത്. അവിടെ നിന്ന് തിരിച്ചു വരുമ്പോഴാണ് യൂസഫലിയുടെ സഹായമഭ്യർത്ഥിച്ച് ഒരു വൃദ്ധ എത്തിയത്.

Advertisement