മലയാളത്തിന്റെ ക്ലാസ്സിക് രചയിതാവും സംവിധായകനുമായ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി ഭാമ. തുടർന്ന നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകയായ താരം മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി.
തെന്നിന്ത്യൻ സിനിമകളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്ന ഭാമ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലായിരുന്നു തിളങ്ങിയ്. അതേ സമയം സിനിമയിൽ തിളങ്ങി നിന്ന സമയത്ത് തന്നെയായിരുന്നു ഭാമയുടെ വിവാഹം. ദുബായിലെ ബിസിനസ്സുകാരനായ അരുൺ ആയിരുന്നു ഭാമയെ വിവാഹം കഴിച്ചത്. ഈ താര ദമ്പതികൾക്ക് അടുത്തിടെ ഒരു മകളും ജനിച്ചിരുന്നു.
സെലിബ്രിറ്റികളുടെ ഇടയിൽ തീർത്തും വ്യത്യസ്തയായ താരമാണ് നടി ഭാമ. ആദ്യത്തെ കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ഫോട്ടോകളോ വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല.
ഗർഭകാലത്തും സോഷ്യൽമീഡിയകളിൽ നിന്നും വിട്ടുനിന്നു ഭാമ. സാധാരണ സെലിബ്രിറ്റികളെല്ലാം ഗർഭകാലത്തിന്റെ തുടക്കം മുതൽ പ്രസവത്തിന്റെ സമയം വരേയും കുഞ്ഞ് ജനിക്കുന്ന നിമിഷങ്ങൾ മുതലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. എന്നാൽ മകൾ പിറന്നുവെന്ന് മാത്രമാണ് ഭാമ സോഷ്യൽമീഡിയ വഴി അറിയിച്ചത്.
Also Read
മൃദുല വിജയിയുടെ ജീവിതത്തിലെ പുതിയ സന്തോഷം, കണ്ണും മനസും ഒരുപോലെ നിറഞ്ഞു പോകുന്നുവെന്ന് താരം
ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെക്കാൻ പലതവണ താരത്തിന്റെ ആരാധകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭാമ തയ്യാറായിരുന്നില്ല. സമയമാകുമ്പോൾ പങ്കുവെക്കാം എന്നാണ് ഭാമ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഭാമയും കുടുംബവും മകളുടെ ആദ്യത്തെ പിറന്നാൾ ആഘോഷിച്ചത്.
പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം നിൽക്കുന്ന അവ്യക്തമായ ഫോട്ടോ മാത്രമാണ് ഭാമ പങ്കുവെച്ചിരുന്നത്. മകളുടെ ഇനിയെങ്കിലും പുറത്തുവിടണമെന്ന് അന്നും ആരാധകർ ആവശ്യപ്പെട്ടിരുന്ന. ഉടൻ പുറത്തുവിടാം എന്നാണ് ഭാമ മറുപടി നൽകിയത്. ഇപ്പോൾ ആരാധകരോട് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഭാമയും ഭർത്താവ് അരുണും.
സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ ഭാമ മകളുടെ ചില വിശേഷങ്ങളൊക്കെ പങ്കുവച്ചെങ്കിലും കുഞ്ഞിന്റെ ചിത്രം ഇതുവരെയും പോസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോഴിതാ, ഭാമയുടെ മകളുടെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയുടെ മനം കവരുന്നു.
ഗൗരി എന്നാണ് മകൾക്ക് ഭാമ പേരിട്ടിരിക്കുന്നത്. ഭാമയപ്പോലെതന്നെ ക്യൂട്ടാണ് മകളെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. കഴിഞ്ഞ ദിവസം മകളോടൊപ്പമുള്ള തന്റെ മനോഹരമായ ഒരു വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മകളുടെ ഒന്നാം പിറന്നാളിന്റെ സന്തോഷം താരം പങ്കുവച്ചിരുന്നു. ങ്യ ആമയ്യ ഏശൃഹ ആശൃവേറമ്യ ആമവെ 2 എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
2021 മാർച്ച് 12നാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് ജനിക്കുന്നത്. എന്നാൽ കുഞ്ഞ് ജനിച്ച് കുറച്ച് നാൾ കഴിഞ്ഞിട്ടാണ് മകൾ ജീവിതത്തിലേയ്ക്ക് കടന്നു വന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി.
Also Read
മരയ്ക്കാർ സിനിമയെ താഴ്ത്തിക്കെട്ടാൻ എന്തും പറയാമെന്ന അവസ്ഥ: പൊട്ടിത്തെറിച്ച് മോഹൻലാൽ
അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ,’ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച് കൊണ്ടാണ് പുതിയ അതിഥി ജനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്.
ഇരുവരുടേയും ഫ്ലാറ്റിലാണ് ആഘോഷമായി മകളുടെ ഒന്നാം പിറന്നാൾ ആഘോഷം കുടുംബത്തോടൊപ്പം നടത്തിയത്. മകളുടെ ആദ്യ ചിത്രങ്ങൾ കണ്ട് ഭാമയുടെ ഭർത്താവ് അരുണിന്റെ മുഖഛായയാണ് ഗൗരിക്ക് എന്നാണ് ആരാധകർ കുറിച്ചത്. ചിലർ ഭാമയുടെ ചെറുപ്പകാലം പോലെയുണ്ടെന്നും കുറിച്ചു.
പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഭാമയും മകൾ ?ഗൗരിയും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭാമയുടെ ആദ്യത്തെ കൺമണിക്ക് ആരാധകരും പ്രിയപ്പെട്ടവരും അടക്കം നിരവധിപേർ പിറന്നാൾ ആശംസകൾ നേർന്നു.