മൃദുല വിജയിയുടെ ജീവിതത്തിലെ പുതിയ സന്തോഷം, കണ്ണും മനസും ഒരുപോലെ നിറഞ്ഞു പോകുന്നുവെന്ന് താരം

293

സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവർന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാൻസിന്റെ കാര്യത്തിൽ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്. നടൻ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാർത്തയായിരുന്നു.

വിവാഹ ശേഷം പുതിയ സീരിയലിൽ നായികയായി അഭിനയിച്ച് സജീവമാവുകയാണ് നടിയിപ്പോൾ. ഇതിനിടെ ആരാധകർക്ക് നന്ദി പറഞ്ഞ് കൊണ്ട് എത്തിയ നടിയുടെ വീഡിയോ ആണ് വൈറലാവുന്നത്. മൃദുലയുടെ കരിയർ തുടങ്ങിയിട്ട് പത്ത് വർഷമായി എന്ന് സൂചിപ്പിക്കുന്ന വീഡിയോ ആരാധകർ ഉണ്ടാക്കിയിരുന്നു.

Advertisements

അത് കണ്ടതിന് ശേഷം നന്ദിയുമായിട്ടാണ് നടി വന്നത്. ഞാൻ ഫീൽഡിൽ എത്തിയിട്ട് പത്ത് വർഷമായി എന്ന് പറയുന്ന ഒരുപാട് വീഡിയോയും ഫോട്ടോസുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഞാനും അത് കണ്ടിട്ടാണ് പത്ത് വർഷമായി ഇൻഡസ്ട്രിയിൽ വന്നിട്ടെന്ന് അറിയുന്നത്.

Also Read
സ്ത്രീ ശരീരത്തെക്കാൾ മനോഹരമായ മറ്റൊരു കലയുണ്ടോ, അമ്പരപ്പിക്കന്ന പുതിയ ഹോട്ട് ഫോട്ടോഷൂട്ടുമായി മഞ്ഞുരുകുംകാലത്തിലെ ജാനിക്കുട്ടി മോനിഷ, കണ്ണുതള്ളി ആരാധകർ

സീരിയൽ മാത്രമല്ല, സിനിമയും ചെയ്തിട്ട് പത്ത് വർഷമായി. ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴാണ് ഞാൻ ആ വീഡിയോ കണ്ടത്. എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ ചെയ്തിരിക്കുന്നതെന്ന് കാണുമ്പോൾ മനസിലാവും. അത് കണ്ടിട്ട് എന്റെ കണ്ണും മനസും ഒരുപോലെ നിറഞ്ഞു.

ഇങ്ങനൊരു വീഡിയോ ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ അഭിനയിച്ച സമയം മുതലുള്ള എല്ലാ സിനിമകളിൽ നിന്നും സീരിയലുകളിൽ നിന്നുമൊക്കെയുള്ള ഓരോ ഭാഗങ്ങൾ കട്ട് ചെയ്ത് എടുത്ത് കറക്ടായി തന്നെ നിങ്ങൾ ഇട്ടിട്ടുണ്ടായിരുന്നു. എനിക്ക് സത്യം പറഞ്ഞാൽ എനിക്ക് പറയാൻ ഒന്നും കിട്ടുന്നില്ല.

ഈ വീഡിയോ എങ്കിലും ഇട്ടിട്ടില്ലെങ്കിൽ അത് കുറഞ്ഞ് പോകുമെന്ന് തോന്നിയത് കൊണ്ടാണ് വന്നത്. എന്റെ ഓരോ ഫാൻസ് പേജും നിങ്ങളതിൽ മെൻഷൻ ചെയ്തത് ഞാൻ എണ്ണുകയായിരുന്നു. പേര് ജസ്റ്റ് വായിച്ച് പോകാനെ എനിക്ക് പറ്റിയിട്ടുള്ളു. ഞാൻ റിപ്ലേ പോലും കൊടുക്കാത്ത ഒരുപാട് ഫാൻസ് പേജുകൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. അതെനിക്കും അറിയാം.

എന്റെ അടുത്ത് നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടല്ല, നിങ്ങൾ ഓരോന്നും ചെയ്യുന്നത്. നിങ്ങൾക്ക് എന്നെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് എനിക്കങ്ങനെ സപ്പോർട്ട് നൽകുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. എണ്ണി നോക്കിയപ്പോൾ ഏകദേശം നാൽപ്പത്തിമൂന്നോളം ഫാൻസ് പേജുകൾ കണ്ടു.

അത് കുറവാണോ കൂടുതലാണോ എന്നൊന്നും അറിയില്ല. എല്ലാവർക്കും നന്ദി. എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നുണ്ട്. ഞാൻ മറുപടി കൊടുക്കാത്തവർ പോലും എനിക്ക് സപ്പോർട്ട് തരുന്നുണ്ട്. ഇതിൽ കൂടുതലൊന്നും പറയാനില്ല. ഞാൻ എവിടെ പോയാലും താരങ്ങളും അല്ലാത്തവരുമൊക്കെ ഒരുപാട് ഫാൻസ് ഫോളോ ഉള്ള ആളാണ് മൃദുല എന്ന് പറയാറുണ്ട്.

Also Read
സിബിഐ അഞ്ചാം പതിപ്പിൽ മമ്മൂട്ടിയുടെ വലം കൈയ്യായി രമേഷ് പിഷാരടി, താരം എത്തുന്നത് ജഗതിയ്ക്ക് പകരമെന്ന് സൂചന, വൈറലായി പിഷാരടിയുടെ വാക്കുകൾ

അങ്ങനെ ഒക്കെ എത്തിച്ചത് നിങ്ങളാണ്. എന്റെ മനസ് നിറഞ്ഞിട്ടാണ് ഞാനിത് പറയുന്നത്. ഇത്രയും കാലം കൂടെ നിന്നതിന് ഒരുപാട് സന്തോഷം. ഇനിയും കൂടെ തന്നെ നിൽക്കണം. എന്നും മൃദുല പറയുന്നു. 2015 ൽ കല്യാണ സൗഗന്ധികം എന്ന സീരിയലിൽ ആയിരുന്നു മൃദുല ആദ്യം അഭിനയിക്കുന്നത്.

പിന്നീട് കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായ്, തുമ്പപ്പൂ എന്നിങ്ങനെ നിരവധി സീരിയലുകളിൽ നായികയായി അഭിനയിച്ചു. സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മൃദുലയ്ക്ക് വലിയ ആരാധക പിൻബലമാണുള്ളത്.

Advertisement