കാണാതായ സൂര്യ കൃഷ്ണ മുംബൈയിൽ കഴിഞ്ഞത് തമിഴ് കുടുംബത്തിനൊപ്പം; അനാഥയാണെന്ന് പറഞ്ഞു, കണ്ടെത്താനായത് 22കാരിയുടെ അതിബുദ്ധിയിൽ പിണഞ്ഞ അബദ്ധം മൂലം

333

പാലക്കാട്ടെ ആലത്തൂരിൽ നിന്നും മൂന്നുമാസം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനി സൂര്യകൃഷ്ണയെ (21) മുംബൈയിൽ സുരക്ഷിതയായി കണ്ടെത്തി. ആലത്തൂർ പോലീസ് മുംബൈയിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന സൂര്യയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയശേഷം മാതാപിക്കളുടെ സംരക്ഷണത്തിൽ വിട്ടു. പുതിയങ്കം ഭരതൻ നിവാസിൽ സൂര്യകൃഷ്ണ ഓഗസ്റ്റ് 30നാണ് വീടുവിട്ടതെന്ന് പോലീസ് പറഞ്ഞു.

പാലക്കാട്ട് രണ്ടാംവർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയാണ്. രണ്ടുജോഡി വസ്ത്രം മാത്രം എടുത്താണ് വീട്ടിൽ നിന്നുപോയത്. ആലത്തൂരിലെ ബുക്ക്സ്റ്റാളിലേക്ക് വരികയാണ്, അച്ഛൻ അവിടേക്ക് വരണമെന്ന് പറഞ്ഞാണ് സൂര്യകൃഷ്ണ വീട്ടിൽ നിന്നിറങ്ങിയത്. ആലത്തൂരിലെ ഹാർഡ് വെയർ കടയിലെ ജീവനക്കാരനായ അച്ഛൻ ബുക്ക്സ്റ്റാളിൽ ഏറെനേരം കാത്തിരുന്നെങ്കിലും മകൾ എത്താതിരുന്നതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

Advertisements

ആലത്തൂർ ഡിവൈഎസ്പി കെഎ ദേവസ്യ, ഇൻസ്പെക്ടർ റിയാസ് ചാക്കീരി, എസ്‌ഐ എംആർ അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആലത്തൂരിൽനിന്ന് പാലക്കാടുവഴി ബസ്സിൽ കോയമ്പത്തൂരിലേക്കാണ് സൂര്യ എത്തിയത്. ഓഗസ്റ്റ് 31ന് പേരുമാറ്റി ടിക്കറ്റെടുത്ത് കുർള എക്സ്പ്രസിൽ മുംബൈയിലേക്ക് പോയി.

ലോക്മാന്യ തിലക് ടെർമിനലിൽ സെപ്റ്റംബർ ഒന്നിന് എത്തി. തീവണ്ടിയിൽ പരിചയപ്പെട്ടയാളോട് അനാഥയാണെന്നും സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടെന്നുമാണ് പറഞ്ഞത്. അലിവു തോന്നിയ ഇദ്ദേഹം നവി മുംബൈയിൽ ബിസിനസ് നടത്തുന്ന തമിഴ് കുടുംബത്തെ പരിചയപ്പെടുത്തി.

Also Read
എന്റെ ചേച്ചിയെ സ്വീകരിക്കാൻ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം, എന്റെ സുന്ദരിക്കുട്ടിയെ ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാൻ: സൂരജ് തേലക്കാട്

ഈ കുടുംബത്തിലെ മൂന്ന് കുട്ടികൾക്കൊപ്പമാണ് 96 ദിവസം സൂര്യ കഴിഞ്ഞതെന്ന് സിഐ റിയാസ് ചാക്കീരി പറയുന്നു.
രണ്ടാഴ്ച മുമ്പ് ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ചില സുഹൃത്തുക്കൾക്ക് സൂര്യ സന്ദേശം അയച്ചു. വിവരം അറിഞ്ഞ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ സൂര്യ മുംബൈയിലുണ്ടെന്ന് സ്ഥിരീകരിച്ചു.

മുംബൈയിൽ അഭയം നൽകിയ കുടുംബത്തോട് സൂര്യ താൻ വീടുവിട്ട് വന്നതാണെന്ന് തുറന്നുപറയുകയും അച്ഛന്റെ മൊബൈൽ നമ്പർ നൽകുകയും ചെയ്തു. മുംബൈയിൽനിന്ന് ഇവർ ഡിസംബർ ഒന്നിന് സൂര്യയുടെ അച്ഛനെ ഫോണിൽ വിളിച്ചു. അദ്ദേഹം ഇക്കാര്യം ആലത്തൂർ പോലീസിനെ അറിയിച്ചു.

സിഐ റിയാസ് ചാക്കീരിയും നാല് പോലീസുകാരും അന്നുതന്നെ വിമാനമാർഗം മുംബൈയിലെത്തി സൂര്യകൃഷ്ണയെ കണ്ടെത്തി ട്രെയിൻ മാർഗം നാട്ടിലെത്തിക്കുകയായിരുന്നു.

ഇന്നലെ പെൺകുട്ടിയെ ആലത്തൂരിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയശേഷം കോടതിയിൽ ഹാജരാക്കി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പാലക്കാട് മേഴ്‌സി കോളജിലെ ബിഎ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
ഒരു ബാഗിൽ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യകൃഷ്ണ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈൽ ഫോണോ എടിഎം കാർഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല.

അന്വേഷണത്തിൽ ദേശീയപാത ആലത്തൂരിനടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിരുന്നു. പിന്നീട് ആലത്തൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്നും മറ്റൊരു പേരിൽ മുംബയിലേക്കും ടിക്കറ്റെടുത്തു. സൂര്യയെ കണ്ടെത്തുന്നതിനായി പൊലീസ് രാജ്യവ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലടക്കം ഫോട്ടോ സഹിതം നോട്ടിസ് പതിപ്പിച്ചു.

അവിടെയുള്ള മലയാളി അസോസിയേഷനുകളുടെ സഹകരണവും തേടി. എന്നാൽ കാര്യമായ ഒരു വിവരവും ലഭിച്ചില്ല.
മുംബയിൽ എത്തിയശേഷം വഴിയിൽ നിന്ന് പരിചയപ്പെട്ട ഒരു വ്യക്തിയാണ് തമിഴ് കുടുംബത്തിന്റെ വീട്ടിൽ എത്തിച്ചതെന്നാണ് സൂര്യ പൊലീസിനു നൽകിയ മൊഴി.

അനാഥയാണെന്ന് ധരിപ്പിച്ചതോടെ കരുണ തോന്നിയാണ് തമിഴ് കുടുംബം അഭയം നൽകിയത്. മൂന്നു മാസത്തോളം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സൂര്യ കഴിഞ്ഞത്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചിരുന്നില്ല.

Also Read
കുട്ടികളെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, 28 വയസ്സായപ്പോൾ തന്റെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്ന് തുടങ്ങി, പക്ഷേ: തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

കേസന്വേഷിക്കുന്ന പൊലീസ് സംഘം സൈബർ സെല്ലുമായി ചേർന്ന് സൂര്യയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം, സൂര്യ മറ്റൊരു പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചതാണ് നിർണായകമായത്. അക്കൗണ്ട് ആരംഭിച്ചശേഷം നാട്ടിലുള്ള ചില സുഹൃത്തുക്കൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതു സൂര്യ തന്നെയാണെന്നും മുംബയിൽ നിന്നാണ് അക്കൗണ്ട് ക്രിയേറ്റു ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. ഇതോടെയാണ് അന്വേഷണ സംഘം മുംബയിലെത്തി തമിഴ് കുടുംബത്തിൽ നിന്നു സൂര്യയെ കണ്ടെത്തിയത്. അവിടെ ഏറെ സന്തോഷത്തോടെയാണ് കഴിഞ്ഞതെന്നാണ് സൂര്യ പൊലീസിനോടു പറഞ്ഞത്. വീട്ടിലേക്കു തിരികെപോകാൻ താൽപര്യമില്ലെന്ന് സൂര്യ അറിയിച്ചെങ്കിലും പെൺകുട്ടിയെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി.

Advertisement