മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. ഈ കുടുംബത്തിന്റെ ഏതേ വിശേഷങ്ങൾ അറിയാനും എല്ലാവർക്കും നല്ല താൽപര്യമാണ്. ഒരു കുടുംബത്തിലെ എല്ലാവരും കലാപരമായും പഠനത്തിന്റെ കാര്യത്തിലും ഒരുപോലെ ശോഭിക്കുക എന്നത് അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. സുകുമാരന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അക്കാര്യത്തിൽ ഒരുപടി മുന്നിലാണ്.
അച്ഛന്റെ വേർപാടിന് ശേഷം രണ്ട് ആൺമക്കളേയും വളർത്തി ആളാക്കി ഇന്ന് മലയാള സിനിമയിലെ അഭിമാന താരങ്ങളാക്കി മാറ്റിയതിൽ സുപ്രധാന പങ്ക് വഹിച്ചത് സുകുമാരന്റെ ഭാര്യയും നടിയുമായ മല്ലികാ സുകുമാരൻ ആയിരുന്നു. ഭർത്താവ് നഷ്ടപ്പെട്ടപ്പോൾ ചിറകൊടിഞ്ഞുവെന്ന് കരുതിയ മല്ലികയ്ക്ക് പിന്നീടങ്ങോട്ട് എന്നേക്കും കരുത്തുള്ള ചിറകുകളായി ഇടവും വലവും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും ഉണ്ടായിരുന്നു.
താരകുടുംബം ആണെങ്കിലും സ്വന്തം കഴിവ് തെളിയിച്ച് സിനിമാ ലോകത്ത് മുന്നേറിയവരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. സിനിമയെന്ന മോഹവുമായി നടന്നവരായിരുന്നില്ല പൃഥ്വിയും ഇന്ദ്രജിത്തും. സിനിമ ആ സഹോദരങ്ങളിൽ സംഭവിക്കുകയായിരുന്നു. വിനയന്റെ ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ തുടക്കം.
Also Read
ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടാണ് സിനിമ കാണാൻ പോയത് പക്ഷേ: മരയ്ക്കാർ കണ്ട നവ്യ നായർ പറഞ്ഞത് കേട്ടോ
പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ നായകനായും വില്ലനായും സഹനടനായും എല്ലാം ഇന്ദ്രജിത്ത് തിളങ്ങുകയായിരുന്നു. അതേ സമയം ഓസ്ട്രേലിയയിലെ പഠനശേഷമാണ് പൃഥ്വിരാജ് സിനിമയിലേക്ക് എത്തിയത്. ഇന്ന് മലയാള സിനിമയിലെ എല്ലാ മേഖലയിലും പൃഥ്വിരാജിന്റെ സാന്നിധ്യമുണ്ട്. മക്കൾക്ക് അവരവരുടേ വഴികൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നും മല്ലിക നൽകിയിരുന്നു.
അത് ജീവിത പങ്കാളികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ഉണ്ടായിരുന്നു. തന്റെ മക്കൾക്ക് ചേർന്ന മരുമക്കളാണ് വീട്ടിലേക്ക് കയറി വന്നത് എന്നാണ് മല്ലികാ സുകുമാരൻ മരുമക്കളെ കുറിച്ച് പറയുന്നത്. ഭർത്താവിന്റെ അമ്മ എന്നതിലുമപ്പുറം ആത്മബന്ധം മല്ലിക സുകുമാരനുമായി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് പൂർണിമ. മല്ലിക സുകുമാരൻ എന്ന വ്യക്തി തന്നെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നുവെന്ന് പൂർണിമ അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.
മല്ലികയ്ക്ക് തന്റെ മൂത്തമകളാണ് പൂർണിമ. അനു എന്നാണ് പൂർണിമയെ വിളിക്കുന്നത്. മല്ലികയ്ക്കൊപ്പം സിനിമാ സെറ്റുകൾ സന്ദർശിക്കുന്നതിനിടെയാണ് പൂർണിമയെ ഇന്ദ്രജിത്ത് കാണുന്നത്. ഇടയ്ക്ക് പൂർണിമ വീട്ടിൽ ഇറങ്ങാറുണ്ട്. ഫുഡൊക്കെ കഴിച്ചാണ് പോവാറുള്ളത്. ഒരുവർഷമൊക്കെ കഴിഞ്ഞപ്പോഴാണ് ഇന്ദ്രജിത്ത് പൂർണിമയുടെ കാര്യം അവതരിപ്പിച്ചതെന്ന് മല്ലിക പറയുന്നു.
പൂർണിമയുടെ കുടുംബത്തിൽ എല്ലാവരേയും നേരത്തെ വിവാഹം കഴിപ്പിച്ച് അയക്കുന്ന രീതിയാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞപ്പോൾ ആൺകുട്ടികൾക്ക് 23, 24 വയസാകാതെ നമ്മുടെ കുടുംബത്തിൽ വിവാഹം നടത്തിക്കൊടുക്കാറില്ല എന്നായിരുന്നു മറുപടി പറഞ്ഞതെന്ന് മല്ലിക പറയുന്നു. ഇന്ദ്രജിത്തിനെ എങ്ങനെ മാനേജ് ചെയ്യണമെന്നുള്ളത് പൂർണിമയ്ക്ക് കൃത്യമായി അറിയാമെന്നും മല്ലിക പറയുന്നു.
മക്കളുടെ കാര്യം, ബോട്ടീക്കിന്റെ കാര്യം എല്ലാം ചെയ്താണ് പൂർണിമ വരുന്നത്’ മല്ലിക പറയുന്നു.’ഹരിയെ കൂടെ നിർത്താൻ പുതിയ തന്ത്രങ്ങളുമായി തമ്പി, കൂടപിറപ്പിനായി ഒറ്റക്കെട്ടായി ബാലനും അനിയന്മാരും’ പൃഥ്വിരാജ് സിനിമയിൽ സജീവമായപ്പോൾ മുതൽ പല നടിമാരുടേയും പേരുകൾ താരത്തിന്റെ പേരിനൊപ്പം കേൾക്കാറുണ്ടായിരുന്നു. എന്നാൽ പൃഥ്വിക്ക് അന്നും ഇന്നും ഒരാളോട് മാത്രമായിരുന്നു പ്രണയം.
മാധ്യമ പ്രവർത്തകയായ സുപ്രിയയെ കണ്ടുമുട്ടിയതും പിന്നീട് വിവാഹത്തിലൂടെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോഴുണ്ടായ ചിന്തകളെ കുറിച്ചും മല്ലികാ സുകുമാരൻ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. സൗന്ദര്യം നോക്കിയിട്ടല്ല സുപ്രിയയെ മരുമകളായി തിരെഞ്ഞെടുത്തതെന്നും സ്മാർട്ടായ ഒരു കുട്ടിയായിട്ടാണ് ആദ്യ കാഴ്ചയിൽ തോന്നിയതെന്നും മല്ലികാ സുകുമാരൻ പറയുന്നു.
അമ്മ ഞാൻ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്താൽ എങ്ങനെയാവും എന്ന് പൃഥ്വി ചോദിച്ചപ്പോൾ നിന്റെ ചേട്ടൻ പിന്നെന്താണ് ചെയ്തതെന്നായിരുന്നു ഞാൻ പൃഥ്വിയോട് തിരിച്ച് ചോദിച്ചത്. സീരിയസായി ഞാനങ്ങനെ അവരോട് സംസാരിക്കാറില്ല. അവരുടെ ഇഷ്ടങ്ങളൊക്കെ നമ്മളും കേൾക്കേണ്ടതല്ലേ അന്ന് സുപ്രിയ എൻടിവിയിലായിരുന്നു എന്ന് തോന്നുന്നു. അച്ഛനും അമ്മയും ഡൽഹിയിലാണ് എന്നൊക്കെ പറഞ്ഞിരുന്നു.
സുപ്രിയയുടെ അച്ഛനും അമ്മയുമെല്ലാം ഫോണിൽ വിളിച്ചിരുന്നു. പാലക്കാട് വന്ന സമയത്ത് മോൾ എന്നെ കാണാൻ വന്നിരുന്നു. നല്ല സ്മാർട്ട് കുട്ടി, സൗന്ദര്യമായിരുന്നില്ല നോക്കിയത്’ മല്ലിക പറയുന്നു. നിങ്ങളുടെ ഇഷ്ടത്തിനും താൽപര്യത്തിനും അനുസരിച്ച് പങ്കാളിയെ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. നിങ്ങളാണ് തീരുമാനിക്കുന്നതും തെരഞ്ഞെടുക്കുന്നതും.
നിങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നാത്ത വിധത്തിൽ അഭിപ്രായം പറയാനറിയുന്നവരല്ലെങ്കിൽ വീട് കുഴയും. അപ്പോൾ പല തരത്തിലുള്ള വർത്തമാനം കേൾക്കേണ്ടി വരും’ ഇത്രയും മാത്രമാണ് മക്കളോട് താൻ പറഞ്ഞിരുന്നതെന്ന് മല്ലിക പറയുന്നു. രണ്ടും രണ്ടും തരത്തിൽ മിടുക്കരായ മരുമക്കളാണെന്നും പൃഥ്വിയുടെ സ്വഭാവത്തിന് പറ്റിയ ആളാണ് സുപ്രിയെന്നും മല്ലിക പറയുന്നു.
രാജുവിന്റെ സ്വഭാവങ്ങളോട് സുപ്രിയ ഒത്തുപോകും. അല്ലിക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുന്നതിലും ശ്രദ്ധയുള്ള ആളാണ് സുപ്രിയയെന്നും മല്ലിക പറയുന്നു.