ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് സെയ്ഫ് അലി ഖാൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ നിരവധി ആരാധകരും അദ്ദേഹത്തിനുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരദമ്പകിളാണ് സെയ്ഫ് അലിഖാനും ഭാര്യ കരീന കപൂറും.
ബോളിവുഡിലെ എവർഗ്രീൻ താരജോഡികളാണ് കരീനയും സെയ്ഫ് അലിഖാനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2012 ൽ വിവാഹം കഴിക്കുന്നത്. ബോളിവുഡ് സിനിമ ലോകം ആഘോഷമാക്കിയ ഒരു താരവിവാഹമായിരുന്നു ഇവരുടേത്.
വിവാഹ ശേഷം കരീന സിനിമയിൽ സജീവം ആയിരുന്നു. കല്യാണത്തിന് ശേഷം നായികമാർ സിനിമ വിടുന്ന സമയത്തായിരുന്നു നടി സിനിമയിൽ തുടർന്നത്. മികച്ച അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. അമ്മയായതിന് ശേഷവും കരീന സിനിമയിൽ സജീവമായിരുന്നു.
അമൃത സിംഗുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സെയിഫ് അലിഖാൻ കരീനയെ വിവാഹ കഴിക്കുന്നത്. 1991 ൽ ആണ് അമൃതയെ നടൻ വിവാഹം കഴിക്കുന്നത്. എന്നാൽ 2004 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ഇവർക്ക് സാറ അലിഖാൻ, ഇബ്രാഹിം അലിഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മൂത്ത മകളാണ് സാറ അലി ഖാൻ.
മാതാപിതാക്കളുടെ വേർപിരിയലിനെ കുറിച്ച് സാറ അലി ഖാൻ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. സെയ്ഫ് അലി ഖാൻ കരീന കപൂറിനെ വിവാഹം ചെയ്ത ദിവസം സാറയും ഒപ്പമുണ്ടായിരുന്നു. അമ്മയാണ് അച്ഛന്റെ രണ്ടാം വിവാഹത്തിന് തന്നെ ഒരുക്കി അയച്ചതെന്ന് സാറ നേരത്തേ പറഞ്ഞിരുന്നു.
ഇപ്പോഴിതാ സാറ മുൻപ് നൽകിയ ഒരു അഭിമുഖത്തിലേ വാചകമാണ് വൈറലാകുന്നത്. വിവാഹം കഴിക്കാൻ തയ്യാറാണ് എന്നും എന്നാൽ അതിന് ഒരു കണ്ടീഷൻ ഉണ്ട് എന്നുമായിരുന്നു താരം പറഞ്ഞത്. നടിയുടെ കണ്ടീഷൻ കേട്ടപ്പോൾ എല്ലാവരും ഒരുപോലെ അമ്പരന്നു. വിവാഹം കഴിക്കാൻ പോകുന്ന ചെക്കൻ തന്റെ അമ്മയുടെ വീട്ടിൽ താമസിക്കണം എന്നായിരുന്നു സാറയുടെ ഡിമാൻഡ്.
താരത്തിന്റെ അഭിപ്രയത്തിന് എതിരെ നിരവധി ആരാധകർ കമന്റുമായി എത്തിയിരുന്നു. പെണ്ണുങ്ങളായാൽ ഇത്രയും അഹങ്കാരം പാടില്ല എന്നാണ് ആരാധകർ താരത്തെ ഓർമിപ്പിക്കുന്നത്. തന്തയും തള്ളയും പെണ്ണിനെ അച്ചടക്കത്തോടെ വളർത്താത്തതുകൊണ്ടാണ് ഈ കുഴപ്പം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.