മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരമാണ് നടി ഗൗരി കൃഷ്ണ. പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെ യാണ് താരം ആരാധകരുടെ ഇഷ്ടനടിയായി മാറിയത്. സീരിയൽ അവസാനിച്ചെങ്കിലും പൗർണമി തിങ്കളിലെ പൗർണമിയെ ആരും മറക്കില്ല.
നടി ഗൗരി കൃഷ്ണ അവതരിപ്പിച്ച കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. കഥാപാത്രത്തെ പോലെ തന്നെ ഗൗരിയും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. കുടുംബവിളക്ക് സീരിയൽ താരം ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ കരിയറിനെ കുറിച്ചടക്കമുള്ള കാര്യങ്ങൾ ഗൗരി പങ്കുവെച്ചത്.
ഒപ്പം അഭിനയത്തിന്റെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും ഗൗരി പങ്കുവെക്കുന്നുണ്ട്. അനിയത്തി എന്ന സീരിയൽ ചെയ്യുന്ന സമയത്ത് എനിക്ക് പതിനെട്ടോ പത്തൊൻപതോ വയസേ ഉള്ളു. അന്ന് ഞാനൊരു പെൺകുട്ടിയാണ്. ഇന്ന് ഞാനൊരു സ്ത്രീയായി.
അന്നൊക്കെ ആളുകൾക്ക് മെസേജ് അയക്കുന്നത് എങ്ങനെയാണെന്നോ സംസാരിക്കേണ്ടത് എങ്ങനെയാണെന്നോ അറിയില്ലായിരുന്നു. അതുകൊണ്ട് മുതലെടുക്കാൻ പറ്റുന്ന ആളുകളും ഉണ്ടായിരുന്നു. അന്നെന്റെ കൂടെ കൂട്ടിന് അമ്മ വരുമായിരുന്നു. ഇന്ന് ഞാൻ സ്വതന്ത്ര്യയായൊരു സ്ത്രീയാണ്.
എനിക്ക് അമ്മയില്ലെങ്കിലും മാനേജ് ചെയ്യാൻ പറ്റും. അന്ന് അമ്മ ഉണ്ടായിട്ട് വരെ സെറ്റിലൊരു പ്രശ്നം ഉണ്ടായി.സ്ക്രീനിൽ എന്നെ വലുതായി കാണുമെങ്കിലും ഞാൻ ചെറുതാണ്. എല്ലാവർക്കും കുട്ടിയാണല്ലോ എന്ന ചിന്തയുണ്ട്. പെട്ടെന്ന് ശരിയാക്കി എടുക്കാമെന്നാണ് അവർ കരുതിയത്. ഒരാൾ സെറ്റിൽ നിന്ന് എന്നെ സൈറ്റ് ഒക്കെ അടിച്ച് കാണിക്കും. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ അത് കാണും. അന്ന് എന്റെ സ്വഭാവം അവന് അറിയില്ല.
കുറച്ച് നേരം ഞാനത് കാര്യമാക്കിയില്ല. പിന്നെയും കാണിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഭയങ്കരമായി റിയാക്ട് ചെയ്തു. അങ്ങനെ സെറ്റിൽ അലമ്പായി. ആ സമയത്താണ് സെറ്റിലൊരാൾ ഭയങ്കര ഹീറോ ആയി വന്ന് എന്നെ സേഫ് ആക്കുകയും അവനെ തെറി വിളിക്കുകയുമൊക്കെ ചെയ്യുന്നത്. പിന്നെയാണ് അയാളുടെ യഥാർഥ സ്വഭാവം താൻ മനസിലാക്കിയതെന്ന് ഗൗരി പറയുന്നു.
കുറച്ച് ദിവസം കഴിഞ്ഞ് രാത്രിയിൽ എനിക്ക് പുള്ളിയുടെ മെസേജ് വന്നു. ഞാൻ പേര് പറയുന്നില്ല. എന്നെ ഭയങ്കരമായി സപ്പോർട്ട് ചെയ്ത ആൾ കഴിച്ചോ കുടിച്ചോ എന്നൊക്കെ ചോദിച്ച് മെസേജ് അയക്കുകയാണ്. അപ്പോൾ രാത്രി ഒരു 9 മണി ഒക്കെ ആയിട്ടുണ്ടാവും. കിടന്നോ, അമ്മ ഉറങ്ങിയോ എന്നൊക്കെ പുള്ളി ചോദിച്ചു. അമ്മ ഉറങ്ങിയെന്ന് പറഞ്ഞപ്പോൾ ഒന്ന് പുറത്തേക്ക് വരാമോ എന്നായി.
Also Read
വാനമ്പാടിയിലെ ചന്ദ്രേട്ടനും നടി അഞ്ജലി നായരും തമ്മിലുള്ള ബന്ധം അറിയാമോ, താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അന്ന് സീരിയലിൽ അഭിനയിക്കുന്നത് കൊണ്ട് ഹോട്ടലിൽ താമസിക്കുകയായിരുന്നു. പുള്ളിക്കാരനും അവിടെ ഉണ്ട്. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ ഒന്ന് പുറത്തേക്ക് വന്ന് എനിക്കൊരു ഉമ്മ തരാമോ എന്ന് ചോദിച്ചു. വളരെ പെട്ടെന്ന് ചോദിച്ചതാണ്. ഞാൻ കുട്ടി ആയത് കൊണ്ട് പേടിച്ച് മിണ്ടാതെ ഇരിക്കുമെന്ന് കരുതി.
പക്ഷേ ഇതിനുള്ള മറുപടി നിങ്ങളുടെ വീട്ടിലെ ഭാര്യയ്ക്ക് കൊടുക്കണമോ എന്ന് ഞാൻ ചോദിച്ചു. അതോടെ തമാശ പറഞ്ഞതാണ്, മോള് പേടിച്ച് പോയോ എന്നൊക്കെ ആയി. പിറ്റേ ദിവസം സെറ്റിൽ പോയി എനിക്ക് പറയാൻ പറ്റുന്നവരോടൊക്കെ ഞാനിത് പറഞ്ഞു. അങ്ങനെ രണ്ട് മൂന്ന് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
തുടക്കത്തിൽ മാത്രമേ ഇങ്ങനെയുള്ള അനുഭവങ്ങൾ വന്നിട്ടുള്ളു. പിന്നീട് ഇതുവരെ യാതൊരു പ്രശ്നവും ഇന്നും തനിക്കില്ലെന്നാണ് ഗൗരി പറയുന്നു. പത്ത് മണിയ്ക്ക് ശേഷം അന്നും ഞാൻ ഫോൺ വിളിക്കില്ല. ഞാനിതിപ്പോൾ പറഞ്ഞാൽ വിവാദം ആവുമോ എന്ന പേടി ഉണ്ടെന്നും ഗൗരി പറയുന്നു.