സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് ഷാജു എന്ന ഡോക്ടർ ഷാജു. വർഷങ്ങളായി സീരിയലുകളിൽ സജീവ സാന്നിധ്യമാണ് ഡോക്ടർ ഷാജു. ടിഎസ് സജിയുടെ സംവിധാനത്തിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഇണക്കം പിണക്കം എന്ന സീരിയലിൽ കൂടി ആയിരുന്നു ഷാജുവിന്റെ അരങ്ങേറ്റം.
തുടർന്ന് നിരവധി ജനപ്രീതി നേടിയ സീരിയലുകളിലൂടെ പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ ഷാജുവിന് സാധിച്ചു. ഇപ്പോൾ ഷാജു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും കുടുംബ പ്രേക്ഷകരുടെ ഇഷ്ട സീരിയൽ ആയ കുടുംബവിളക്കിൽ ആണ് അഭിനയിക്കുന്നത്.
Also Read
വാനമ്പാടിയിലെ ചന്ദ്രേട്ടനും നടി അഞ്ജലി നായരും തമ്മിലുള്ള ബന്ധം അറിയാമോ, താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
കുടുംബവിളക്ക് സീരിയലിൽ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ സുഹൃത്ത് രോഹിത്ത് ഗോപാൽ എന്ന കഥാപാത്രം ചെയ്യകയാണ് ഷാജു. പ്രേക്ഷകർക്കും ഏറെ ഇഷ്ടമുള്ള കഥാപാത്രമാണിത്. മറ്റൊരു കൗതുകകരമായ വസ്തുത എന്തെന്നാൽ അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല ഷാജു ഒരു നല്ല നിർമ്മാതാവായും ഇപ്പോൾ മുന്നോട്ട് പോവുകയാണ്.
ഏഷ്യനെറ്റ് തന്നെ സംപ്രേക്ഷണം ചെയ്യുന്ന സസ്‌നേഹം എന്ന പരമ്പരയുടെ നിർമ്മാതാവാണ് ഷാജു. ഈ പരമ്പരയിൽ രേഖ രതീഷ്, പ്രശാന്ത് കുമാർ, കെപിഎസി സജി, ലക്ഷ്മി പ്രിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദിര, ബാലൻ എന്നിവരുടെ ജീവിതം ആസ്പദമാക്കിയുള്ള ഒരു യാത്രയാണ് സസ്‌നേഹം.
ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഡോക്ടർ ഷാജു. നടൻ ആനന്ദ് നാരായണനുമൊത്ത് ആനന്ദിന്റെ തന്നെ യൂട്യൂബ് ചാനലിൽ നടത്തിയ ഒരു സൗഹൃദ സംഭാഷണത്തിലാണ് ഷാജുവിന്റെ തുറന്നുപറച്ചിൽ. കോളേജ് കാലഘട്ടവും അഭിനയ ജീവിതം ആരംഭിച്ചതും എല്ലാം ഷാജു തുറന്നു പറയുന്നുണ്ട്. ഡോക്ടർ കൂടിയായ ആശയാണ് ഷാജുവിന്റെ ജീവിതസഖി.
്ഭാര്യ ആശ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണെന്നാണ് ഷാജു പറയുന്നത്. അത്രയും നല്ല സുഹൃത്തുക്കളായ ഇരുവരും പ്രണയത്തിലായി പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിച്ചു. തങ്ങളുടെ പ്രണയത്തെ കുറിച്ച് പറയാനാണെങ്കിൽ ഈ ഒരഭിമുഖം പോരാതെവരുമെന്നാണ് ഷാജു പറയുന്നത്.
അത്രയേറെ ആഴമുണ്ട് ഷാജു ആശ പ്രണയത്തിന്. എംജി കോളേജിലാണ് ഷാജു പഠിച്ചത്. അന്ന് മറ്റൊരു പ്രണയമുണ്ടായിരുന്നു. അത് പൊളിഞ്ഞു പോയ ശേഷം വേറെ പ്രണയമൊന്നുമില്ലായിരുന്നു. അത് കസീഞ്ഞാണ് മെഡിക്കൽ കോളേജിൽ പഠിക്കാൻ പോകുന്നത്. അവിടെ ആയിരുന്നു ആശയും പഠിച്ചിരുന്നത്.
ഞങ്ങൾ തമ്മിൽ വളരെ ശുദ്ധമായ സൗഹൃദമായിരുന്നു. ഞങ്ങളുടെ കഥ വളരെ വലുതായതിനാൽ ഈയൊരു അഭിമുഖത്തിൽ മുഴുവൻ പറയാൻ പറ്റില്ല എന്നാലും നല്ല സുഹൃത്തുക്കൾ ആയവർ തമ്മിൽ വിവാഹം കഴിക്കാൻ പിന്നീട് തീരുമാനിച്ചു എന്നും ഷാജു പറയുന്നു.
പ്രണയത്തെ കുറിച്ച് പറഞ്ഞതിന്റെ ഒപ്പം അഭിനയത്തിലേയ്ക്ക് കടന്നുവന്നതിന്റെ അനുഭവവും ഷാജു വ്യക്തമാക്കി. 1992ൽ പിണക്കം ഇണക്കം എന്ന സീരിയലിൽ ഒരു ചെറിയ പയനായിട്ട് അരങ്ങേറിയപ്പോൾ പ്രേം കുമാർ ആയിരുന്നു ആ സീരിയലിലെ നായകൻ. ആ സീരിയലിന്റെ പ്രത്യേകത നടി ബീന ആന്റണി ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടിയായിരുന്നു അത്.
വളരെ ചെറിയ ഒരു കഥാപാത്രം, ആറ് എപ്പിസോഡുകൾ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ബിഡിഎസ് പഠിക്കാനായി പോകേണ്ടി വന്നു. അതിനുശേഷം അഞ്ച് വർഷത്തോളം ബ്രേക്കെടുത്തു. അപ്പോഴും അഭിനയം വിടാൻ ഞാൻ വിട്ടിരുന്നില്ല. പഠിക്കുന്ന കാലഘട്ടത്തിൽ നാടകങ്ങളിലും മറ്റും ഏറെ സജീവമായി. തുടർച്ചയായ അഞ്ചു വർഷം ബെസ്റ്റ് ആക്ടർ ആകാനും സാധിച്ചു. പഠനം ഒക്കെ കഴിഞ്ഞു വന്ന ശേഷമാണ് ഒരു ഫുൾടൈം ആക്ടറായി മാറിയത്.
ഒരു സീരിയലിൽ മാധവൻ കുട്ടി സാർ ചെറിയ ഒരു വേഷം ചെയ്യാൻ വിളിക്കുകയും ആ അഭിനയം കണ്ടിഷ്ടപ്പെട്ടിട്ടായിരുന്നു ജ്വാലയായ്’എന്ന സീരിയലിൽ നല്ല വലിയ വേഷം ലഭിക്കുന്നത്. അഭിനയ ജീവിതം മാറ്റിമറിച്ച കഥാപാത്രമായി അതുമാറി. പിന്നീടാണ് അഭിനയം സജീവമായി മുന്നോട്ട് നയിക്കുന്നത്. ജ്വാലയായ് ഒരു കരിയർ ബ്രേക്ക് ആയിരുന്നു എന്നും ഷാജു പറയുന്നു.