മികച്ച നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് സിത്താര കൃഷ്ണകുമാർ. കലോൽസവ വേദികളിൽ നിന്നും എത്തിയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി സിത്താര കൃഷ്ണകുമാർ മാറിയത്. നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയ സിത്തു എന്ന് ഓമനപേരിട്ട് ആരാധകർ വിളിക്കുന്ന സിത്താര ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജായും എത്തുന്നുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലോൽസവത്തിൽ കലാതിലകമായിരുന്നു സിത്താര പിന്നീട് ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിത്താര തെളിയിച്ചിട്ടുണ്ട്.
പ്രശസ്ത ഡോക്ടറായ എം സജീഷിനെയാണ് സിത്താര വിവാഹം കഴിച്ചിരിക്കുന്നത്. താരത്തെപ്പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് കൈരളി ചാനലിലെ ജെബി ജംഗ്ഷനിൽ സിത്താര പങ്കെടുത്തപ്പോഴുള്ള വീഡിയോയാണ്.
പരിപാടിയിൽ സിതാരയുടെ അച്ഛനും പ്രത്യക്ഷപ്പെട്ടു. വീട്ടിൽ വിളിക്കുന്നത് പോലെ കുഞ്ഞാവെയെന്നായിരുന്നു സിത്താരയെ അച്ഛൻ വിളിച്ചത്. കച്ചേരിയായാലും മറ്റ് പരിപാടികളായാലും താൻ സദസ്സിന് മുന്നിലിരിക്കുന്നത് അത്ര പ്രമോട്ട് ചെയ്യാറില്ല, അത് പിന്നിലെ കാരണം എന്തായിരുന്നു എന്നായിരുന്നു അച്ഛന്റെ ചോദിച്ചത്.
അച്ഛന് നല്ലോണം മ്യൂസിക്കറിയാം അച്ഛൻ നന്നായി പാടും. കൃഷ്ണകുമാർ എന്നാണ് അച്ഛന്റെ പേര് എന്റെ പേര് തെറ്റിച്ച് പറയുമ്പോഴാണ് എനിക്ക് ഏറ്റവും ദേഷ്യം. ഞാൻ യുവജനോൽസവത്തിന് പാടുമ്പോൾ അച്ഛൻ ഒരുപാട് ദൂരെയായിരിക്കും. അമ്മ എങ്ങനെയൊക്കെയോ ടെൻഷൻ കടിച്ചുപിടിച്ച് സദസിൽ എവിടെയെങ്കിലും ഇരിക്കും. എപ്പോഴും അച്ഛന് ക്യൂരിയോസിറ്റിയാണ്.
ഇങ്ങനെ ചോദിക്കല്ലേയെന്ന് പറയുന്നതിനാൽ അച്ഛൻ അമ്മയോട് വിളിച്ച് ചോദിക്കാറാണ് പതിവ്. നന്നായിട്ട് വൃത്തിയായി പാടണം എന്നാണ് അച്ഛന്റെ നിലപാട്. ഞാനാരാവുന്നതാണ് അമ്മയ്ക്കിഷ്ടം, ഡോക്ടറാവുന്നതാണോ അതോ പാട്ടുകാരി ആവുന്നതാണോ അമ്മയ്ക്കിഷ്ടമെന്നായിരുന്നു സിത്താരയോട് മകൾ ചോദിച്ചത്.
അമ്മമ്മയുടെ ട്രെയിനിംഗായിരിക്കും. സാവൻ ഋതുവെന്നാണ് മോളുടെ പേര്. സായുന്നാണ് ഞങ്ങൾ വിളിക്കുന്നത്. അമ്മയും കൊച്ചുമകളും അത്രയ്ക്ക് ഒട്ടിനിൽക്കുന്നവരാണ്. അവരെ വേർപെടുത്താനാവില്ല. പരിപാടികൾക്കും റെക്കോർഡിംഗിനുമൊക്കെ പോവുമ്പോാൾ മകൾ അമ്മയുടെ അടുത്തായിരിക്കും. അതാണ് തനിക്ക് ഏറ്റവും ആശ്വാസമുള്ള കാര്യമെന്നും സിത്താര പറഞ്ഞിരുന്നു.
അവൾ ആരാവാനാണ് ആഗ്രഹമെന്നുള്ള ചോദ്യം അമ്മയാണ് ചോദിക്കുന്നത്. അവൾക്ക് ഇഷ്ടമുള്ളത് തന്നെയാവട്ടെ. അതിനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും എനിക്ക് തന്നിട്ടുണ്ട്. അത് തന്നെ താനും മകൾക്ക് നൽകും. പൈസ കൊടുത്ത് എന്നെ എവിടേയും പഠിപ്പിക്കില്ല എന്ന് അറിയാമായിരുന്നു.
പ്ലസ് ടു കഴിഞ്ഞ സമയത്ത് എന്താണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ കൊമേഴ്‌സ് വേണ്ടെന്ന് പറഞ്ഞു. കെമിസ്ട്രിയിൽ നിന്നും ലിറ്ററേച്ചറിലേക്ക് മാറുകയായിരുന്നു. അച്ഛനും അമ്മയും സിതാരയുടെ കാര്യത്തിൽ ഒരു പിടിവാശിയും കാണിച്ചിരുന്നില്ലെന്നും സിത്താര പറയുന്നു.