അതു കൊണ്ടായിരിക്കും അവർ കല്യാണത്തിന് വരാതിരുന്നത്, തന്റെ വിവാഹത്തിൽ സാന്ത്വനത്തിലെ സഹതാരം സജിനും ഭാര്യ ഷഫ്‌നയും പങ്കെടുക്കാതിരുന്നതിനെ പറ്റി അപ്‌സര

724

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ നടി അപ്‌സര രത്‌നാകരനും സംവിധായകൻ ആൽബി ഫ്രാൻസിസും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ചോറ്റാനിക്കരയിൽ വച്ചായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം സീരിയൽ രംഗത്തെ സഹ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

രണ്ട് വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരും വിവാതിർ ആയത്. നേരത്തെ അപ്‌സര പ്രധാന വേഷത്തിലെത്തിയ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിന്റെ സംവിധായകൻ ആയിരുന്നു ആൽബി. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു.

Advertisements

ഇപ്പോൾ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന സീരിയലിൽ ആണ് അപ്‌സര വേഷമിടുന്നത്. സാന്ത്വനത്തിലെ ജയന്തി എന്ന വില്ലത്തി കഥാപാത്രത്തെ ആണ് അപ്‌സര അവതരിപ്പിക്കുന്നത്. സഹപ്രവർത്തകരിൽ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് എത്തിയെങ്കിലും സാന്ത്വനത്തിലെ പ്രധാന താരങ്ങളിൽ ഒരാളായ ശിവനെ അവതരിപ്പിക്കുന്ന സജിൻ ടിപി ചടങ്ങിനെത്തിയിരുന്നില്ല.

Also Read
ഇതെല്ലാം നമ്മൾ നേരത്തെ മനസ്സിൽ കണ്ടിട്ടുള്ളതാണ്, ഇങ്ങനെ പോയാൽ മരക്കാർ ഉടൻ 300 കോടിയിൽ എത്തും: ആന്റണി പെരുമ്പാവൂർ

അതേക്കുറിച്ച് ചോദിച്ചപ്പോഴുള്ള അപ്സരയുടേയും ആൽബിന്റേയും പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നമ്മൾ ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും തിരക്കോ അത്യാവശ്യമോ ഉണ്ടായിരിക്കും. കല്യാണത്തിന് മുൻപ് ഞങ്ങൾ കണ്ടിരുന്നു.

ഷഫ്ന ചേച്ചിയും സജിൻ ചേട്ടനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. വിവാഹത്തിന് മുൻപ് രണ്ടാളും എനിക്ക് എല്ലാ അനുഗ്രഹങ്ങളും തന്നിരുന്നു. ഫങ്ഷൻ അറ്റൻഡ് ചെയ്യാത്തത് അവർക്കെന്തെങ്കിലും അസൗകര്യമുണ്ടായിക്കാണും എന്നാണ് അപ്‌സര പറഞ്ഞത്.

Also Read
ഗംഭീരം, ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനം; മരക്കാർ അറബിക്കടലിന്റെ സിംഗത്തെ ഏറ്റെടുത്ത് പ്രേക്ഷകർ

അതേ സമയം ടൈറ്റിൽ വേണമെങ്കിൽ ഞങ്ങൾ അങ്ങോട്ട് പറഞ്ഞ് തരാമെന്നും ഇരുവരും പറഞ്ഞിരുന്നു. ഈ സ്റ്റോറിക്ക് അനുയോജ്യമായൊരു തലക്കെട്ട് താൻ നിർദേശിക്കാം എന്നായിരുന്നു ആൽബിൻ പറഞ്ഞത്. സാന്ത്വനത്തിലെ ജയന്തിയോടുള്ള വിരോധം കൊണ്ട് മാത്രമാണ് ശിവൻ വരാതിരുന്നത് എന്ന് വേണമെങ്കിൽ പറയാം.

വിവാഹ ശേഷം അഭിനയിക്കാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യം തന്നെ തെറ്റാണ്. നമുക്ക് വിവാഹത്തിന് ശേഷം ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ എന്തെങ്കിലും ജോലി ചെയ്യണ്ടെ, അപ്സരയുടെ ജോലി അഭിനയമായത് കൊണ്ട് അപ്സര പോവില്ലെന്ന് പറഞ്ഞാലും വിടുമെന്നായിരുന്നു ആൽബിന്റെ കമന്റ്.

Advertisement