മലയാളം സീരിയൽ ആരാധകരായ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അപ്‌സര. അഭിനയ രംഗത്ത് വർഷങ്ങളായ സജീവമായി നിലിൽക്കുന്ന താരം അവതാരകയായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
അപ്‌സര അഭിനയ രംഗത്തേക്ക് എത്തിയിട്ട് ഏകദേശം എട്ടു വർഷത്തിൽ മുകളിലായിട്ടുണ്ട്. നിരവധി സീരിയലുകളിൽ വേഷമിട്ടുള്ള താരം ഒരുപിടി പരിപാടികളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വൊഡാഫോൺ കോമഡി സ്റ്റാർസിലും അപ്‌സര പങ്കെടുത്തിരുന്നു.
അഭിനയത്തിൽ സജീവമായിരുന്നു അപ്‌സര എങ്കിലും താരത്തിന് ആദ്യമൊന്നും അത്ര ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ കിട്ടിയിരുന്നില്ല എന്നതാണ് സത്യം. ബെസ്റ്റ് ഫാമിലി, ബഡായി ബംഗ്ലാവ് തുടങ്ങി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഒന്ന് രണ്ടു പരിപാടികളും അപ്‌സര അവതരിപ്പിച്ചിരുന്നു.
ഇപ്പോൾ ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിൽ ആണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സ്വാന്തനത്തിലെ പ്രധാന വില്ലത്തിയായ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
വളരെ പെട്ടന്ന് തന്നെ അപ്‌സരയുടെ ജയന്തി എന്ന കഥാപാത്രം ശ്രദ്ധ നേടുകയായിരുന്നു. ഇപ്പോഴിതാ അപ്‌സരയുടെ ഏറ്റവും പുതിയ വിശേഷം ആണ് ആരാധകർ ഏറ്റെടുക്കുന്നത്. താരം വിവാഹിതയാകാൻ പോകുന്ന വിവരം ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
നടി സ്‌നേഹ ശ്രീകുമാർ ആണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. അപ്‌സരയ്ക്ക് ആശംസകൾ അറിയിച്ച് കൊണ്ട് സ്‌നേഹ സന്ദേശം പങ്കുവെച്ചതോടെയാണ് അപ്‌സരയുടെ വിവാഹക്കാര്യം ആരാധകരും അറിയുന്നത്. സംവിധായകൻ ആൽബി ഫ്രാൻസിനെ ആണ് താരം വിവാഹം കഴിക്കാൻ പോകുന്നത്.
സ്‌നേഹയുടെ ആശംസകൾ ഇങ്ങനെ ആയിരുന്നു, നാളെ വിവാഹിതരാവുന്ന ആൽബിയ്ക്കും അപ്‌സര യ്ക്കും വിവാഹമംഗളാശംസകൾ. നാളെ തിരക്കിനിടയിൽ മുങ്ങിപ്പോകാതിരിക്കാൻ ഇന്നേ ആശംസകൾ നേരുന്നു, ദൈവം അനുഗ്രഹിക്കട്ടെ, സന്തോഷകരമായ ദാമ്പത്യം ഉണ്ടാകട്ടെ എന്നുമാണ് സ്‌നേഹ കുറിച്ചത്.
ഇതോടെയാണ് അപ്‌സരയുടെ വിവാഹവാർത്ത ആരാധകരും അറിയുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. അഭിനയ മേഖലയിൽ തന്നെയുള്ള ആളിനെയാണ് അപ്‌സരയ്ക്ക് പങ്കാളിയായി കിട്ടിയത് കൊണ്ട് തന്നെ വിവാഹ ശേഷവും അഭിനയത്തിൽ താരം തുടരുമെന്നുള്ള പ്രതീക്ഷയിൽ ആണ് ആരാധകരും.
ഏതു പ്രായത്തിൽ ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചാലും ഒരു മടിയും കൂടാതെ അഭിനയിക്ക ആൾ കൂടിയാണ് അപ്‌സര. അഭിനയിക്കുന്നതിൽ കഥാപാത്രത്തിന്റെ പ്രായമല്ല താൻ നോക്കുന്നത് എന്നും പകരം കഥാപാത്രത്തിന്റെ പ്രാധാന്യവും അഭിനയിക്കാനുള്ള അവസരവും ആണ് തനിക്ക് പ്രധാനം എന്നും ആണ് അപ്‌സര പറയുന്നത്.