മരയ്ക്കാർ അറബിക്കടലിന്റെ സിഹം എത്തുന്നത് 3300 സ്‌ക്രീനുകളിൽ; ആദ്യ ദിവസം തന്നെ ചിത്രം അമ്പതുകോടി കടക്കും, വിശേഷങ്ങൾ ഇങ്ങനെ

123

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഈ വരുന്ന ഡിസംബർ രണ്ടിന് തീയ്യറ്ററുകളിലേക്ക് എത്തുകയാണ്. ഒരു പാട് വിവാദങ്ങൾക്കും അനശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ചിത്രം തീയ്യറ്ററുകളിലേക്ക് എത്തുന്നത്.

ലോകം മുഴുവനുമായി 3300 ഇൽ കൂടുതൽ സ്‌ക്രീനുകളിൽ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാൻ പോകുന്നത്. ഇത് മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് ആണെന്ന് മാത്രമല്ല, തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ്.

Advertisements

അതേ സമയം മോഹൻലാൽ എന്ന നടന വിസ്മയം ഒരിക്കൽ കൂടി തന്റെ ചിത്രം കൊണ്ട് മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും നെറുകയിലേക്ക് കൈപിടിച്ച് നടത്തുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ദൃശ്യം, പുലി മുരുകൻ, ലൂസിഫർ എന്ന മോഹൻലാൽ ചിത്രങ്ങളാണ് കേരളത്തിന് പുറത്തും ഉത്തരേന്ത്യയിലും അതുപോലെ തന്നെ ഓവർസീസ് മാർക്കറ്റിലും മലയാള സിനിമയ്ക്കു വലിയ വിപണി സാദ്ധ്യതകൾ തുറന്നു കൊടുത്തത്.

Also Read
ദയവ് ചെയ്ത് ഇതൊന്ന് അവസാനിപ്പിക്കൂ, അതൊക്കെ എന്റെ സ്വകാര്യ ജീവിതത്തെ പറ്റിയാണ്, ഒന്നു വെറുതേ വിടു: ആര്യ

ലൂസിഫർ എന്ന മോഹൻലാൽ ചിത്രം വിദേശത്തു നിന്ന് മാത്രം അമ്പതു കോടി രൂപ കളക്ഷൻ നേടി ചരിത്രം സൃഷ്ടി ച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ ആ വിപണിയെ മറ്റൊരു തലത്തിലേക്കാണ് എത്തിക്കുന്നത്.

കേരളത്തിൽ അറുനൂറോളം സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രം, കേരളത്തിന് പുറത്തു ഇന്ത്യയിൽ എത്തുന്നത് 1200 ഇൽ കൂടുതൽ സ്‌ക്രീനുകളിൽ ആണ്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ ആണ് ഈ ചിത്രം മലയാളത്തിന് പുറമെ എത്തുന്നത്. വിദേശത്തു ഇംഗ്ലീഷ് ഭാഷയിലും ഈ ചിത്രം റിലീസ് ചെയ്യും.

ഇന്ത്യക്കു പുറത്തു ഇതിനോടകം 1500 ഓളം സ്‌ക്രീനുകളിൽ ചാർട്ട് ചെയ്ത ഈ ചിത്രത്തിന്റെ ഫൈനൽ ചാർട്ടിങ് 1800 കടക്കാനും സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ മുപ്പതു വരെ ചിത്രത്തിന്റെ ചാർട്ടിങ് നടക്കും എന്നതാണ് കാരണം.

റിലീസ് ഡേ തന്നെ ഏകദേശം അമ്പതുകോടിയുടെ ബിസിനസ്സ് ഈ ചിത്രം നടത്തുമെന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 12700 ഇൽ കൂടുതൽ ഷോകൾ ആണ് ആദ്യ ദിനം മരക്കാർ കളിക്കുക. ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശൻ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.

Also Read
രഹസ്യ ഭാഗങ്ങളിൽ ടാറ്റു ഒട്ടിക്കും, പ്രകൃതി വിരുദ്ധ ബന്ധത്തിന് നിർബന്ധിക്കും, സുഹൈൽ സൈക്കോപാത്ത്, മോഫിയയുടെ സുഹൃത്തുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, അർജുൻ, പ്രഭു, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, തുടങ്ങി വൻ താരനിരതന്നെയാണ് ഈ സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളും ടീസറുകളും ട്രെയിലറുകളും എല്ലാം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Advertisement