ഇനി ഇത്തരത്തിലുള്ള വാർത്ത പ്രചരിപ്പിക്കരുത്, തുറന്നടിച്ച് കുടുംബവിളക്ക് താരം ആതിര മാധവ്

106

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പര മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ് പരമ്പര ഇപ്പോൾ. പ്രശസ്ത സിനിമാ താരം മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്.

സുമിത്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മീരയ്‌ക്കൊപ്പം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ എത്തുന്നത്. കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായൺ, രേഷ്മ, നൂപിൻ, എഫ് ജെ തരകൻ, ദേവി മേനോൻ, സുമേഷ് സുരേന്ദ്രൻ, ഷാജു, ശ്രീലക്ഷ്മി, അമൃത ഗണേശ് എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

ഇവരുടെ യഥാർത്ഥ പേരിനെക്കാളും സീരിയലിലെ കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പോസിറ്റീവ് കഥപാത്രങ്ങൾക്ക് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സംഭവ ബഹുലമായി കുടുംബവിളക്ക് മുന്നോട്ട് പോവുകയാണ്.

Also Read
എൻറെ അച്ഛന്റെ സ്ഥാനം ആണ് ചേട്ടന്, അമ്മ അനുഭവിച്ച ത്യാഗങ്ങൾ വലുതാണ്: ഹൃദയം തൊടുന്ന കുറിപ്പുമായി മായ ദീപൻ

വേദിക തിരിച്ച് സിദ്ധാർത്ഥിന്റെ വീട്ടിലേയ്ക്ക് കയറി പറ്റാനുള്ള മാർഗങ്ങൾ നോക്കുമ്പോൾ അനന്യ അനിരുദ്ധ് കുടുംബ ജീവിതം കൂടുതൽ സങ്കീർണ്ണമാവുകയാണ്. ഡോക്ടർ ഇന്ദ്രജ ഇവർക്ക് ഇടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. ഇന്ദ്രജ വിഷയത്തിൽ അനന്യ കുറച്ച് ബോൾഡ് ആകാണമെന്നാണ് പ്രേക്ഷകർ പറയുന്നത്.

കൂടാതെ ഇത്രയും പാവം ആകരുതെന്നും പറയുന്നുണ്ട്. അനന്യ അനിരുദ്ധ് പ്രശ്‌നം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവുമ്പോൾ, സീരിയലിൽ നിന്ന് അനന്യ പിൻമാറുന്നതായി വാർത്തകൾ പ്രചരിക്കുകയാണ്. നടി ആതിര മാധവ് ആണ് അനന്യയായി എത്തുന്നത്. നടി അമ്മയാവാൻ തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള വാർത്ത പ്രചരിക്കുന്നത്.

നിരവധി പേർ താരത്തിനോട് തന്നെ സോഷ്യൽ മീഡിയയിലൂടെ ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. ഇപ്പോഴിത എല്ലാവർക്കും മറുപടിയായി ആതിര എത്തിയിരിക്കുകയാണ്. ഒരു രസകരമായ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് താരം ഇക്കാര്യം പറയുന്നത്. ഇതിനും മുൻപും സീരിയിൽ തുടരുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കുടുംബ വിളക്കിലെ സഹതാരങ്ങൾക്ക് ഒപ്പം ഇരുന്നാണ് പ്രേക്ഷരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.

Also Read
ഞാൻ എന്റെ അമ്മയ്‌ക്കൊപ്പമിരുന്നാണ് ചുരുളി കണ്ടത്, തെറിവിളി ഇതിൽ അനിവാര്യം ആയിരുന്നു: വിനയ് ഫോർട്ട്

താൻ കുടുംബവിളക്കിൽ നിന്ന് പിൻമാറിയതായി നിരവധി വീഡിയോ കണ്ടിരുന്നു. എന്നാൽ താൻ പോയിട്ടില്ലെന്നും ഇപ്പോഴും സീരിയലിൽ തുടരുക ആണെന്നാണ് ആതിര പറയുന്നത്. പോകുന്ന സമയം ഔദ്യോഗികമായി തന്നെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കും. അതുവരെ ആരും ഇത്തരത്തിലുള്ള വാർത്തകൾ എഴുതി വിടരുത്.

ഇത് അഭ്യർത്ഥനയാണെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്. കുറച്ച് ലൊക്കേഷൻ കാഴ്ചകൾ പ്രേക്ഷകരുമായി പങ്കുവെച്ചതിന് ശേഷമാണ് ആതിര വീഡിയോ അവസാനിപ്പിക്കുന്നത്. ഇതിനടകം തന്നെ പ്രേക്ഷകരുടെ ഇടയിൽ വീഡിയോ വൈറലായിട്ടുണ്ട്. ആതിര പേകോണ്ട എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ കുടുംബവിളക്ക് ടീമിനോടൊപ്പം വീഡിയോ ചെയ്തത് നന്നായി എന്നും പ്രേക്ഷകർ പറയുന്നുണ്ട്.

Advertisement