മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയിരുന്ന കുഞ്ചാക്കോ ബോബൻ നായകനായി 2015ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെ എത്തി ഒരു പിടി മലയാള സിനിമകളിൽ അഭിനയിച്ച് പ്രക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്.
എന്നും വിവാദങ്ങളുടെ കൂടപ്പിറപ്പായ നടി ഗായത്രി സുരേഷ് അടുത്തിടെയും വിവാദത്തിൽ പെട്ടിരുന്നു. കൊച്ചിയൽ വാഹന അ പ കടം ഉണ്ടാക്കി നിർത്താതെ പോയതും നടിയെ നാട്ടുകാർ പിൻതുടർന്ന് പിടിച്ചതും നടി കൈകൂപ്പി മാപ്പു ചോദിച്ചതും ഒക്കെ കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേ സമയം നടി നേരത്തെ മുതൽ വിവാദങ്ങളുടെ കൂട്ടുകാരിയാണ്. നേരത്തെ സീരിയലിനെക്കുറിച്ച് വീഡിയോ ചെയ്ത് ഫേസ്ബുക്കിലിട്ടതിന് പിന്നാലെ വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും നടിക്ക് ഏൽക്കേണ്ടി വന്നിരുന്നു. അതിന് ശേഷം കുറേ നാളത്തേക്ക് വീഡിയോ ഒന്നും ചെയ്തിരുന്നില്ല.
പിന്നീട് വീണ്ടും ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യാനൊക്കെ തുടങ്ങിയിരുന്നു. ഏറ്റവും അവസാനം ചെയ്ത വീഡിയോ കൊച്ചിയിലെ സംഭവത്തെ കുറിച്ചുള്ള ന്യായീകരണ വീഡിയോ ആയിരുന്നു. അതിന് ധാരാളം ട്രോളുകൾ നടി ഇപ്പോഴും ഏറ്റു വാങ്ങുകയാണ്
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ ട്രോളുകൾ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
എനിക്ക് പറയാനുള്ളത് പിണറായി വിജയൻ സാറിനോടാണ്. മുഖ്യമന്ത്രിയോട്. സാറിനെ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. സാർ ഇത് കേൾക്കുമെന്ന് കരുതുന്നു. ഇത് നടക്കുമോ എന്നറിയില്ല. എന്നാലും എനിക്കിത് പറയാൻ തോന്നി.
എന്തെങ്കിലും ഒരു നടപടിയെടുക്കണം. ഇങ്ങനെയുള്ളവർ വളരാൻ പാടില്ല. അവർക്ക് കേരളത്തെ തന്നെ നശിപ്പിക്കാൻ ശക്തിയുണ്ട്. ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്നെ പിന്തുണയ്ക്കുക ആണെങ്കിൽ നമുക്ക് സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടു വരാനാകും.
സോഷ്യൽ മീഡിയയിലെ ഒന്നോ രണ്ടോ ലക്ഷം പേരെ കേരളമാക്കി മാറ്റരുത്. ആളുകളെ അടിച്ചമർത്തരുത്. എന്തെങ്കിലും നടപടിയെടുക്കണം. ട്രോൾസ് നിരോധിക്കുകയോ വൃത്തികെട്ട കമന്റ്സ് ഇടുന്നവർക്കെതിരെ കേസ് എടുക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്യണം.
മിണ്ടാതെയിരിക്കുമ്പോൾ വെറുതെ കുറേ ആരോപണങ്ങളുമായി വരികയാണ്. കഴിഞ്ഞ ദിവസം ഗായത്രി സുരേഷ് എന്ന് അടിച്ച് നോക്കിയപ്പോൾ കണ്ട, രണ്ട് യൂട്യൂബ് ചാനൽ എന്നെക്കുറിച്ച് ഇട്ടത് റിപ്പോർട്ട് ചെയ്യാനാണ് ഇപ്പോൾ വന്നിരിക്കുന്നത്. യുവ നടന്മാർക്കിടയിൽ വലവീശുന്നതിനിടെ ഇതാ ഒരു പരൽമീൻ കൂടെ എന്നാണ് പറയുന്നത്.
വീഡിയോയിൽ പറയുന്നത് ഞാൻ ദിലീപേട്ടന്റെ വീട്ടിലേക്ക് പോവുകയാണത്രേ. ദിലീപേട്ടനെ വല വീശിപ്പിടിക്കാൻ. അങ്ങനെ കാവ്യ ചേച്ചിയുടെ ജീവിതം തകർക്കാൻ. എനിക്ക് ഇവരെ അറിയുക പോലുമില്ല. ദിലീപേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ദിലീപേട്ടനൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഒന്നാണ്. പക്ഷെ ഇവരെയാരേയും എനിക്ക് പേഴ്സണലി അറിയില്ലെന്നും താരം പറയുന്നു.
2015ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ.