മികച്ച വേഷങ്ങൾക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്ത് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമായിരുന്നു നടി ബിന്ദു പണിക്കർ. സിനിമയിൽ പുരുഷന്മാർക്ക് മാത്രം പറ്റിയ ഒന്നല്ല കോമഡി മറിച്ച് സ്ത്രീകൾക്കും അതിഗംഭീരമായി ഇതിൽ തിളങ്ങാൻ സാധിക്കും എന്ന് തെളിയിച്ചു തന്ന നിരവധി താരങ്ങളുണ്ട് മലയാളത്തിൽ.
കെപിഎസി ലളിത, ഉർവശി, ഫിലോമിന, സുകുമാരി അമ്മ, ബിന്ദു പണിക്കർ അങ്ങനെ നിരവധി മലയാളം നടിമാർ ഇതിന് ഉദാഹരണമാണ്. ഇന്നും മലയാളത്തിൽ ഓർത്തിരിക്കുന്ന മനോഹരമായ കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രികൾ കൂടിയാണ് ഇവർ. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടി ബിന്ദു പണിക്കർ.
കുശുമ്പിയായും, അത്യാർത്തിയുള്ളവളായും, അമ്മയായും, സഹോദരിയായും, ഭാര്യയായും, ഒക്കെ വ്യത്യസ്ത വേഷങ്ങളിൽ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള നടി കൂടിയാണ് ബിന്ദുപണിക്കർ. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയും ആയിരുന്നു. ദാമോദര പണിക്കരുടേയും നീനയുടേയും മകളായാണ് താരം ജനിച്ചത്.
പ്രണയ വിവഹമായിരുന്നു പണിക്കർ വിഭാഗത്തിൽ പെട്ട അച്ഛന്റേയും ക്രിസ്ത്യാനിയായ അമ്മടുടേയും. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു ബിന്ദു പണിക്കരുടെ അച്ഛൻ. ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സ്‌ക്രീനിലൂടെ നമ്മളെ ചിരിപ്പിച്ചു എങ്കിലും നടിയുടെ കഴിഞ്ഞകാലങ്ങൾ അൽപ്പം നൊമ്പരം നൽകുന്നതായിരുന്നു.
സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. 2003 ൽ ബിജു വി നായർ ഈ ലോകത്ത് നിന്നും വിടപറഞ്ഞിരുന്നു. പിന്നീട് നടൻ സായ് കുമാറിനെ ബിന്ദു പണിക്കർ വിവാഹം കഴിച്ചിരുന്നു. ഇപ്പോൾ ബിന്ദു പണിക്കരും സായ് കുമാറും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്.
2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. അതിന് ശേഷമാണ് സായ്കുമാർ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.
അതേ സമയം കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ലെന്നായിരുന്നു വിവാഹം ആലോചിച്ചപ്പോൾ ബിന്ദു പണിക്കർ പറഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് സായി കുമാർ. വിവാഹാലോചനയുമായി വീട്ടിൽ എത്തിയപ്പോൾ ഈ മകളുടെ കാര്യത്തെ കുറിച്ചായിരുന്നു ബിന്ദു പണിക്കരുടെ ചിന്ത.
കുഞ്ഞിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു ബിന്ദു പണിക്കരുടെ നിലപാട്. ബിന്ദുവിന്റെ മകളെ സ്വീകരിക്കാനും സ്വന്തം മകളെ പോലെ നോക്കാനും സായ്കുമാർ തയ്യാറായിരുന്നു. കുഞ്ഞിന്റെ കാര്യത്തിൽ എല്ലാവർക്കും സമ്മതമായിരുന്നു.
അങ്ങനെയാണ് വിവാഹം രജിസ്റ്റർ മാര്യേജായി നടത്തിയത് ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് സായ്കുമാർ പറയുന്നതിങ്ങനെ. തനിക്ക് എല്ലാം ബിന്ദുവാണ്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോൾ ജീവിതത്തിൽ തനിക്കെല്ലാം ബിന്ദുവാണെന്നും സായ്കുമാർ പറയുന്നു.