ഒരിക്കലും മമ്മൂക്കയെ എഴുതിത്തള്ളാനാകില്ല, അനുഭവ സമ്പത്ത് എന്നൊരു സാധനമുണ്ട് അദ്ദേഹത്തിന്, മമ്മൂക്ക ഡൗൺ ആയപ്പോഴാണ് ആ സിനിമ വരുന്നത്; സിദ്ധീഖ്

1009

മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധാന ജോഡികൾ ആയിരുന്നു സിദ്ധീഖ്‌ലാൽ കൂട്ടുകെട്ട്. പിന്നീട് ഇരുവരും പിരിയുകയും സിദ്ധീഖ് തനിച്ച് സിനിമകൾ സംവിധാനം ചെയ്യാൻ തുടങ്ങുകയും ആയരുന്നു. ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സിദ്ധീഖ്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സിദ്ധീഖ് സംവിധാനം ചെയ്ത സിനിമകൾ ആണ് ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ഭാസ്‌കർ ദി റാസ്‌കൽ എന്നിവ. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ഈ സിനിമയെ കുറിച്ചും കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ എത്തിയപ്പോൾ സിദ്ധീഖ് പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

Advertisements

ഹിറ്റ്ലർ സിനിമയിലെ ഒരു രംഗമായിരുന്നു സ്‌ക്രീനിൽ സിദ്ധീഖിനായി കാണിച്ചത്. ചിത്രത്തിലെ ജഗദീഷ് അവതരിപ്പിച്ച ഹൃദയഭാനു എന്ന കഥാപാത്രം മമ്മൂട്ടിയുടെ സഹോദരിയെ നോക്കി ആംഗ്യം കാണിക്കുകയും ഇത് മമ്മൂട്ടി കാണുകയും ചെയ്യുന്ന കോമഡി രംഗമായിരുന്നു കാണിച്ചത്.

പിന്നാലെ ഈ കഥാപാത്രത്തിന്റെ ജനനത്തെക്കുറിച്ചും ആ രംഗത്തെക്കുറിച്ചും സിദ്ധീഖ് വെളിപ്പെടുത്തിയത്. സംഭവങ്ങൾ ഒക്കെ നമ്മുടെ ജീവിതത്തിൽ നടന്നിട്ടുള്ളതാണ്. ഒരു ദിവസം ഞങ്ങളുടെ ഗ്യാങ് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോൾ സുന്ദരിയായൊരു പെൺകുട്ടിയും അവളുടെ സഹോദരനും അവിടേക്ക് വന്നു. അപ്പോൾ ഞങ്ങളുടെ കൂട്ടത്തിലെ ഒരു സുന്ദരൻ അവളെ നോക്കി തല കൊണ്ട് ആംഗ്യം കാണിച്ചു.

Also Read
രണ്ട് പെറ്റിട്ടും നിത്യാ ദാസ് ഇപ്പോഴും നല്ല ഭംഗിയിൽ ഇരിക്കുന്നുണ്ടെങ്കിൽ അതവരുടെ മാത്രം മിടുക്കാണ്, അതിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല: വൈറൽ കുറിപ്പ്

അപ്പോൾ തന്നെ അവളുടെ സഹോദരൻ തിരിഞ്ഞു നോക്കി. അയാൾ കണ്ടുവെന്ന് ഇവനും മനസിലായി. ഞങ്ങൾക്കും മനസിലായി. എല്ലാവർക്കും മനസിലായി. അയാൾ ഇടയ്ക്ക് ഇടയ്ക്ക് ഇവനെ തന്നെ നോക്കും. അപ്പോഴൊക്കെ ഇവൻ തല കൊണ്ട് ആംഗ്യം കാണിക്കും. ഒടുവിൽ ഇവനെന്തോ ഞരമ്പ് രോഗം ആണെന്ന് കരുതി അയാൾ പോയി.

ആ സംഭവമാണ് ഇതെന്ന് സിദ്ധീഖ് പറയുന്നു. അങ്ങനെയൊക്കെ നമ്മൾ ചെയ്തിട്ടുണ്ട്. അതൊക്കെ തന്നെയാണ് ജീവിതം. അതൊക്കെ തന്നെയാണ് സിനിമയും. ഞാൻ എപ്പോഴും എനിക്ക് അറിയുന്നവരെക്കുറിച്ചും അറിയുന്ന പരിസരങ്ങളെ കുറിച്ചും സിനിമ ചെയ്യുന്നയാളാണ്. എനിക്ക് പരിചയമില്ലാത്ത ആളുകളെക്കുറിച്ച് ഞാൻ എങ്ങനെ കഥ ഉണ്ടാക്കാനാണെന്നും സിദ്ധീഖ് ചോദിക്കുന്നു.

പിന്നാലെ മമ്മൂട്ടിയുമായി സിനിമകൾ ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ക്രോണിക് ബാച്ചിലർ ചെയ്യുമ്പോൾ മമ്മൂക്ക ഡൗൺ ആയിട്ട് ഇരിക്കുവാണല്ലോ, ഹിറ്റ്ലറിന്റെ സമയത്തും അതെ. മമ്മൂക്ക ഒരിക്കലും എഴുതിത്തള്ളാൻ സാധിക്കുന്ന നടനല്ല. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് എന്നൊരു സാധനമുണ്ട്. ഇനിയും ഉണ്ട് മമ്മൂക്കയിൽ നിന്നും എന്നായിരുന്നു സിദ്ധീഖ് പറയുന്നത്.

പിന്നാലെ എങ്ങനെയാണ് സിദ്ധീഖിന് ത്രമാത്രം സിമ്പൾ ആകാൻ സാധിക്കുന്നതെന്ന് നടി പത്മപ്രിയ ചോദിച്ചിരുന്നു. ഇതിന് സിദ്ധീഖ് നൽകിയ മറുപടി ഞാൻ ഇങ്ങനെയാണ്. എനിക്ക് ഇങ്ങനെയാകാനേ പറ്റുകയുള്ളൂവെന്നായിരുന്നു. അല്ലാതെ ഞാൻ മനപ്പൂർവ്വം ചെയ്യുന്നതല്ല. മനപ്പൂർവ്വം ആണെന്ന് ആരെങ്കിലും പറഞ്ഞാലും എനിക്ക് ഇങ്ങനെയെ ആകാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിക്കിടെ ഗിന്നസ് പക്രു സിദ്ധീഖിന്റെ ക്ഷമയെ പ്രശംസിക്കുകയായിരുന്നു ചെയ്തത്. സിദ്ധീഖിനോട് ഒരാൾ ലുട്ടാപ്പിയുടെ കഥ പറയാൻ വന്നതിനെക്കുറിച്ചും പക്രു ഓർമ്മിപ്പിച്ചു. ഈ കഥയും പിന്നാലെ സിദ്ധീഖ് തുറന്നു പറയുന്നുണ്ട്. ഒരാൾ ഒരു പുതിയ കഥയാണെന്ന് പറഞ്ഞ് വരികയായിരുന്നു. ഞാൻ പറഞ്ഞു, ഞാൻ പുറത്തു നിന്നും കഥയെടുക്കാറില്ലെന്ന്.

സർ ഇതൊന്ന് കേൾക്കണം. ഇതുവരെ ചെയ്യാത്ത കഥയാണ്. സർ കേട്ടിട്ട് അഭിപ്രായം പറഞ്ഞാ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് കേൾക്കാനിരിക്കുന്നത്. എന്നിട്ട് പുള്ളി പറയുന്നത് ലുട്ടാപ്പിയേയും മായാവിയേയും കുട്ടൂസിനേയും സിനിമയിൽ കൊണ്ടു വരുന്നതാണ്. ഞാൻ ചോദിച്ചു ഇതിലെന്താണ് പുതുമയെന്ന്.

Also Read
പ്രശസ്ത സീരിയൽ നടി ശ്രീകല ശശിധരന്റെ വീട്ടിൽ കള്ളൻ കയറി, ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയി

സർ ഇതൊക്കെ നമ്മൾ ചിത്രകഥയിൽ വായിച്ചതേയുള്ളൂവെന്നും സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലെന്നും അയാൾ പറഞ്ഞു. അതൊക്കെ ശരിയാണെങ്കിലും ഇങ്ങനത്തെ കഥയല്ല ആളുകൾക്ക് വേണ്ടതെന്ന് അയാളോട് പറഞ്ഞതെന്നും സിദ്ധീഖ് പറയുന്നു. ഇനി ഇത്തരം കഥകൾ ആരോടും പറയരുതെന്നും ഇല്ലെങ്കിൽ നമ്മളുടെ വില പോകുമെന്നും ഞാൻ അയാളോട് പറഞ്ഞു.

ഇനി കഥ ആദ്യം നിങ്ങളുടെ സുഹൃദ് വലയത്തിൽ പറയണമെന്നും അവർ നല്ലതാണെന്ന് പറയുകയാണെങ്കിൽ മാത്രം മറ്റുള്ളവരോട് പറഞ്ഞാൽ മതിയെന്നും ഞാൻ പറഞ്ഞു. എന്നാൽ താൻ തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും അവരൊക്കെ നല്ല കഥയാണെന്ന് പറഞ്ഞതിനാലാണ് താൻ സറിനോട് പറയാൻ വന്നതെന്നുമായി അയാൾ. നിങ്ങളുടെ സുഹൃത്തുക്കൾ നല്ല സുഹൃത്തുക്കളല്ലെന്നും അവർ നിങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ഞാൻ അയാളോട് പറഞ്ഞു എന്നും സിദ്ധീഖ് വ്യക്തമാക്കുന്നു.

Advertisement