സൂപ്പർതാരം ജയറാമിന്റെ നായികയായി ഹിറ്റ് മേക്കർ സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായി മാറിയ താരസുന്ദരിയാണ് നയൻതാര. മലയാളത്തിലും തമിഴിലും സൂപ്പർഹിറ്റ് സിനിമകളിലെ നായികയായ നയൻസിന് ആരാധകരും ഏറെയാണ്.
മലയാളത്തിലേയും തമിഴിലേയും താരരാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, വിജയ് തുടങ്ങിയ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം നായികയായി എത്തിയിട്ടുള്ള നയൻസ് ഇപ്പോൾ ഷാരൂഖിന്റെ നായികയായി ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്.
അതേ സമയം മനസ്സിനക്കരെയിലെ നാടൻ പെൺകൊടിയായി വന്ന് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നയൻതാരയ്ക്ക് ഇന്ന് (നവംബർ 18)ജന്മദിനമാണ്. പിറന്നാളിന് പ്രിയകാമുകിക്ക് ആഘോഷപൂർവ്വമായ പാർട്ടി ഒരുക്കിയാണ് താരത്തിന്റെ കാമുകൻ വിഘ്‌നേഷ് ശിവൻ സന്തോഷം പങ്കിട്ടത്.
വിക്കി എന്ന വിഘ്‌നേഷ് പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ച ശേഷം പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ വിഗ്‌നേഷ് പോസ്റ്റ് ചെയ്തുകഴിഞ്ഞു. കമ്പക്കെട്ടിന്റെ അകമ്പടിയോടു കൂടിയുള്ള ജന്മദിന ആഘോഷമാണ് നയൻതാരയ്ക്ക്.
തെന്നിന്ത്യയിലാകെ ഒരുപോലെ ആരാധകരുള്ള നടിയാണ് നയൻതാര. ഭാഷാ വ്യത്യാസമില്ലാതെ സിനിമയിൽ സജീവമാണെങ്കിലും ടെലിവിഷൻ അഭിമുഖങ്ങളിൽ അപൂർവമായി മാത്രമേ നയൻതാര പ്രത്യക്ഷപ്പെടാറുള്ളൂ. സിനിമാ പ്രമോഷൻ പരിപാടികളിൽ നിന്നുപേലും താരം വിട്ടുനിൽക്കാറാണ് പതിവ്.
എന്നാൽ ഒരു അഭിമുഖത്തിൽ സംവിധായകൻ വിഘ്‌നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയൻസ് തുറന്നു പറഞ്ഞിരുന്നു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടി വി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയൻസ് പ്രത്യക്ഷപ്പെട്ടത്.
ഈ അഭിമുഖത്തിൽ കുടംബാംഗങ്ങളെ കുറിച്ചും വിഗ്‌നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയൻസ് പറഞ്ഞിരുന്നു. അതേ സമയം തമിഴ്, തെലുങ്ക് സിനിമകളിൽ എത്ര തിരക്കായാലും മലയാളത്തിൽ നിന്നും നല്ല വേഷങ്ങൾ ലഭിച്ചാൽ ഓടിവരുന്ന താരം കൂടിയാണ് നയൻതാര.
തമിഴിലും തെലുങ്കിലും വലിയ മാർക്കറ്റ് വാല്യു ഉള്ള താരം മലയാള സിനിമയിലെ ബജറ്റിന് അനുസരിച്ചേ പ്രതിഫലം വാങ്ങാറുള്ളൂ എന്ന കാര്യവും പൊതുവായി പറയപ്പെടുന്ന ഒന്നാണ്. എത്ര തിരക്കായാലും മലയാളത്തിൽ സിനിമകൾ ചെയ്യാൻ സമയം കണ്ടെത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് താര് അടുത്തിടെ മറുപടി പറഞ്ഞിരുന്നു.
നമ്മൾ എത്ര വളർന്നു കഴിഞ്ഞാലും, നമ്മളുടെ മാതൃഭാഷയെ മറക്കുവാൻ പാടില്ല.ം അതുപോലെ തന്നെ ഒരു നടിയാക്കിയ മലയാള സിനിമയെ ഒരിക്കലും മറക്കില്ലെന്നുമായിരുന്നു നയൻതാരയുടെ മറുപടി.
Birthday Bash 🌟🎉 #VikkyNayan pic.twitter.com/UtTqX6bJtx
— Nayanthara✨ (@NayantharaU) November 17, 2021