മലയാള സിനിമയിലെ ലേഡി സൂപ്പർതാരമാണ് നടി മഞ്ജു വാര്യർ. രണ്ടു വരവുകളിലായി നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് മഞ്ജു വാര്യർ നായികയായി എത്തിയിട്ടുള്ളത്. സല്ലാപം എന്ന ചിത്രത്തിൽ ആയിരുന്നു മഞ്ജു വാര്യർ ആദ്യമായി നായികയായി എത്തിയത്. ദിലീപ് ആയിരുന്നു ഈ സിനിമയിൽ മഞ്ജുവിന്റെ നായകനായി എത്തിയത്.
തന്റെ ആദ്യ സിനിമയിലെ നായകനെ മഞ്ജു വാര്യർ വിവാഹം കഴിക്കുക ആയിരുന്നു. ദിലീപും മഞ്ജുവും 1998ലാണ് വിവാഹിതർ ആയത്. പ്രണയിച്ച് വിവാഹം ചെയ്ത ഇവർ 2014ൽ വിവാഹ മോചനം നേടിയിരുന്നു. ഇരുവരുടേയും ഏക മകൾ മീനാക്ഷി അച്ഛൻ ദിലീപിന് ഒപ്പമാണ്.
മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ദിലീപ് 2016ൽ കാവ്യയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ മഹാലക്ഷ്മി എന്ന് പേരുള്ള ഒരു കുട്ടിയുണ്ട്. അതേ സമയം വിവാഹ മോചിതയായ ശേഷം മഞ്ജു വാര്യർ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു.
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ മടങ്ങി വരവ് ആരാധകർ വൻ ആഘോഷമാക്കി മാറ്റിയിരുന്നു. വൻ വിജയമായിരുന്നു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർയു നേടിയെടുത്തത്.
പിന്നീട് പുറത്തെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും വൻ വിജയം നേടി. ഒടുവിലായി മഞ്ജുവിന്റേതായി പുറത്തെത്തിയ ചിത്രം ചതുർമുഖമാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തമിഴിലും നായികയായി മഞ്ജുവാര്യർ എത്തിയിരുന്നു.
അതേ സമയം തിരിച്ചുവരിവലെ മഞ്ജു വാര്യരുടെ നൃത്ത അരങ്ങേറ്റത്തെക്കുറിച്ചുള്ള വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്. മകളായ മീനാക്ഷിയും മഞ്ജുവിന്റെ അരങ്ങേറ്റം കാണാനായി എത്തിയിരുന്നു.
അച്ഛനും അമ്മയ്ക്കും സഹോദരനും ഭാര്യയ്ക്കുമെല്ലാം മഞ്ജുവിന്റെ അരങ്ങേറ്റത്തിൽ അതീവ സന്തോഷമായിരുന്നു.
സംവിധായകൻ സത്യൻ അന്തിക്കാടും മഞ്ജുവിന്റെ അരങ്ങേറ്റം കാണാൻ ഗുരുവായൂരിൽ എത്തിയിരുന്നു. പഴയ മഞ്ജുവായില്ലേ എന്നായിരുന്നു മധു വാര്യർ സത്യൻ അന്തിക്കാടിനോട് ചോദിച്ചത്. തൂവൽക്കൊട്ടാരത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കണ്ട അതേ മഞ്ജുവിനെയാണ് താൻ ഇവിടെ കണ്ടതെന്നായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞത്.
അതേ സമയം മഞ്ജുവിന്റെ നൃത്തം നടക്കുമ്പോൾ കൗതുകത്തോടെ സ്റ്റേജിലേക്ക് നോക്കുന്ന മീനാക്ഷിയുടെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ കാഴ്ച കാണാനാവില്ല കണ്ണ് നിറയുന്നു, ഇത്രയും സ്‌നേഹമുള്ള അമ്മയും മകളും എന്തിനാണ് വേർപിരിഞ്ഞതെന്നാണ് ആരാധകർ ചോദിക്കുന്നത്.
മഞ്ജു വാര്യർ വീണ്ടും ചിലങ്ക അണിയുന്നു എന്നറിഞ്ഞപ്പോൾ ആ നിമിഷത്തിനായി എല്ലാവരും കാത്തിരുന്നത് പോലെയായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. തൂവൽക്കൊട്ടാരത്തിലെ പാർവതി മനോഹരി എന്ന ഗാനരംഗം കഴിഞ്ഞ് പാക്കപ്പ് പറഞ്ഞപ്പോൾ മുന്നിലെത്തിയ മഞ്ജുവിനെയാണ് ഗുരുവായൂരിലെ വേദിയിലും കണ്ടത്.
14 വർഷത്തെ ഗ്യാപ് ഒരുനിമിഷം പോലും അനുഭവപ്പെടാത്ത തരത്തിലായിരുന്നു മഞ്ജുവിന്റെ പ്രകടനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ ടെൻഷനടിച്ച മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു ഗുരുവായൂരിലെ അരങ്ങേറ്റമെന്നും മഞ്ജു പ്രതികരിച്ചിരുന്നു.
മീനാക്ഷിയെ ഡാൻസ് പഠിപ്പിക്കാനെത്തിയ ഗീത ടീച്ചറാണ് തനിക്ക് പ്രചോദനമേകിയതെന്ന് മഞ്ജു വാര്യർ അന്ന് പറഞ്ഞിരുന്നു. ഒട്ടും കോൺഫിഡൻസുണ്ടായിരുന്നില്ല. കുടുംബ ജീവിതമൊക്കെയായതോടെ കലയ്ക്ക് വേണ്ടി അർപ്പിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല.
എല്ലാവരും പോത്സാഹിപ്പിച്ചതോടെയാണ് ഒരുകൈ നോക്കാമെന്ന് മഞ്ജുവും തീരുമാനിച്ചത്. നൃത്തം തുടരുമോയെന്ന കാര്യത്തെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു മഞ്ജു വാര്യർ അന്ന് പറഞ്ഞത്.