മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിലും അവിടെ നിന്നും സിനിമയിലും എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. ഒരു റിയാലിറ്റി ഷോ അവതരിപ്പിച്ച് കൊണ്ടാണ് ജയസൂര്യ ആദ്യം പ്രേഷകരുടെ മുന്നിലേക്ക് എത്തുന്നത്. വിനയൻ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.
മികച്ച സ്വീകരണം ആണ് ആദ്യ ചിത്രം മുതൽക്കെ ജയസൂര്യയ്ക്ക് ലഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹതാരമായും തനിക്ക് കിട്ടിയ വേഷങ്ങൾ എല്ലാം ജയസൂര്യ മികച്ചതാക്കി. നിരവധി വ്യത്യസ്ത വേഷങ്ങൾ ആണ് ജയസൂര്യയെ കാത്ത് മലയാള സിനിമയിൽ നിന്നുമെത്തയത്.
ഇപ്പോൾ മലയാള സിനിമയിലെ യുവ സൂപപ്ര്# താരങ്ങളിൽ ശ്രദ്ധേയനായ താരമാണ്. ജയസൂര്യ എന്ന നടനെ ഇഷ്ടമല്ലാത്ത മലയാളി സിനിമ പ്രേക്ഷകർ വളരെ കുറവായിരിക്കും. വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ സജീവമാണ് താരം. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്.
നൂറിലേറെ കഥാപാത്രങ്ങളുമായി ആയാണ് താരം പ്രേക്ഷരുടെ മുന്നിൽ ഇതിനോടകം എത്തിയത്. തമിഴകത്തും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച ജയസൂര്യ ഉലകനായകൻ കമൽ ഹാസന് ഒപ്പം വേഷമിട്ട വസൂൽരാജ എംബിബിസ് തകർപ്പൻ വിജയം നേടിരുന്നു.
തന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസങ്ങളിൽ കൂടിയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഈ വർഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജയസൂര്യയ്ക്കാണ് ലഭിച്ചത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നിരവധി കഥാപാത്രങ്ങളിൽ കൂടിയാണ് പ്രേഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്.
ജയസൂര്യ അവതരിപ്പിക്കുന്ന ഏത് കഥാപാത്രത്തിനും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിട്ടുള്ളതും. എന്നാൽ മലയാള സിനിമ ജയസൂര്യ എന്ന നടന്റെ കഴിവ് ഉപയോഗപ്പെടുത്താൻ തുടങ്ങിയത് അടുത്ത കാലം മുതൽ ആണെന്ന് പറയാം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ജയസൂര്യ പറഞ്ഞ ചില കാര്യങ്ങൾ ആണ് വൈറൽ ആയി മാറുന്നത്.
മറ്റുള്ളവർക്ക് പ്രചോദനം ഏകുന്ന തരത്തിലെ വാക്കുകൾ ആയിരുന്നു ജയസൂര്യ പറഞ്ഞത്. തന്റെ ജീവിച്ചതിൽ പലപ്പോഴും താൻ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതൊന്നും മനസ്സിൽ വെച്ച് ഞാൻ അവരോട് പെരുമാറിയിട്ടില്ല എന്നുമാണ് താരം പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
ഒരുപക്ഷെ ജീവിതത്തിൽ ഒരുപാട് പേര് നമ്മളെ ചതിച്ചിട്ടുണ്ടാകും. എന്നാൽ എന്നോട് അങ്ങനെ ചെയ്തവരോട് ഒരിക്കലും ഞാൻ തിരിച്ച് അത് പോലെ പ്രതികരിച്ചിട്ടില്ല. അവർ നമ്മളോട് ചെയ്തത് പോലെ നമ്മൾ തിരിച്ച് അവരോട് പെരുമാറിയാൽ പിന്നെ നമ്മളും ആയാലും തമ്മിൽ എന്ത് വ്യത്യാസം ആയിരിക്കും ഉണ്ടാകുക എന്നും ഒന്നും മനസ്സിൽ വെച്ച് പെരുമാറുന്ന രീതി തനിക്ക് ഇല്ല എന്നും ജയസൂര്യ വ്യക്കമാക്കുന്നു.