ചക്കപ്പഴത്തിൽ നിന്നും എസ്പി ശ്രീകുമാർ പിൻമാറിയതിന് പിന്നാലെ ശ്രുതി രജനികാന്ത് പറഞ്ഞത് കേട്ടോ, താരത്തിന്റെ വാക്കുകൾ വൈറലാവുന്നു

3952

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഫ്‌ളവേഴ്‌സിലെ തന്നെ സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന ഉപ്പും മുളകും അവസാനിച്ചതിന് ശേഷമായിരുന്നു ചക്കപ്പഴം ആരംഭിച്ചത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ ഹാസ്യത്തിൽ ചാലിച്ചാണ് സീരിയലിൽ അവതരിപ്പിക്കുന്നത്.

എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് ചക്കപ്പഴം കഥ പറയുന്നത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. പ്രേക്ഷകരുടെ പ്രിയപ്പട്ട താരങ്ങളാണ് ചക്കപ്പഴത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രുതി രജനികാന്ത്, അശ്വതി ശ്രീകാന്ത്, സബിറ്റ ജോർജ്ജ്, അമൽ രാജ്‌ദേവ്, മുഹമ്മദ് റാഫി, എസ് പി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

ചക്കപ്പഴത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപത്രമാണ് ഉത്തമൻ. എസ്പി ശ്രീകുമാറാണ് ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഉപ്പും മുളകിലും താരം പ്രധാന കഥാപാത്രമായി എത്തിയിരുന്നു. എന്നാൽ പിന്നീട് പിൻമാറുക ആയിരുന്നു. ഇപ്പോഴിത ഈ സീരിയലിൽ നിന്നും നടൻ പിൻമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീകുമാർ തന്നെയാണ് ഇതേ കുറിച്ച് വെളിപ്പെടുത്തിയത്.

Also Read
എന്നെ അപമാനിക്കാൻ വേണ്ടി ശ്രീനിവാസൻ മനഃപൂർവ്വം അത് ചെയ്യില്ല, അങ്ങനെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസന് ഇല്ല: മോഹൻലാൽ

ഫേസ്ബുക്കിലൂടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ചക്കപ്പഴത്തിലെ ഉത്തമനായി താൻ ഇനി മുതൽ ഉണ്ടാകില്ലെന്നും ഇതുവരെ നൽകിയ സ്‌നേഹത്തിനും പുന്തുണയ്ക്കും താരം പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തിരുന്നു. നമസ്‌കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങൾ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാൻ തുടരുന്നില്ല. എന്റെ കലാജീവിതത്തിൽ എന്നും നിങ്ങൾതന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്.

ഇനി അങ്ങോട്ടും പുതിയ സിനിമകൾക്കും പ്രോഗ്രാമുകൾക്കും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതൽ വിശേഷങ്ങൾ വഴിയേ അറിയിക്കാം എന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നടന്റെ ഈ പിൻമാറ്റം പ്രേക്ഷകരിൽ ഏറെ നിരാശ സൃഷ്ടിച്ചിരുന്നു. കാരണം ചോദിച്ച് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു.

എന്തുകൊണ്ട് പിന്മാറി എന്നത് ഒറ്റവാക്കിൽ എഴുതാൻ സാധിക്കില്ലെന്നും ലൈവിൽ വന്ന് കാര്യം അറിയിക്കാമെന്നും നടൻ പറയുന്നുണ്ട്. കമന്റ്‌സിൽ എന്തുകൊണ്ട് മാറിമായവും, ഉപ്പും മുളകും, ചക്കപ്പഴവും ഉപേക്ഷിക്കേണ്ടി വന്നു എന്ന് ചോദിച്ചവർക്കുള്ള മറുപടിയും ലൈവിൽ പറയാമെന്നും ശ്രീകുമാർ മറ്റൊരു പോസ്റ്റിൽ പറഞ്ഞിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചക്കപ്പഴം സീരിയലിലെ മറ്റൊരു താരമായ ശ്രുതി രജനികാന്തിന്റെ വാക്കുകളാണ്. ശ്രീകുമാറുമായുള്ള ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഓൺ സ്‌ക്രീൻ സഹോദരനെ കുറിച്ച് നടി മനസ് തുറക്കുന്നത്.

Also Read
സീരിയലിലെ ആദ്യ രാത്രിയിൽ ഷാജു ചേട്ടൻ എന്റെ കൈയിൽ ഉമ്മ വയ്ക്കും, ശരിയാവില്ല, അത് ചേട്ടന്റെ നമ്പറാണെന്ന് എനിക്ക് മനസിലാവുന്നുണ്ട്, പക്ഷെ സംവിധായകനടക്കം ആർക്കും മനസ്സിലായില്ല

ഇത് കണ്ടപ്പോൾ വല്ലാത്തൊരു വിഷമം. ഓഫ് സ്‌ക്രീനിൽ ആണെങ്കിൽ പോലും അദ്ദേഹം എന്നെ സ്വന്തം സഹോദരിയെ പോലെയാണ് കണ്ടിരുന്നത്. ഞാൻ നിങ്ങളെ മിസ് ചെയ്യാൻ പോകുന്നു എന്നായിരുന്നു ശ്രുതിയുടെ വാക്കുകൾ. ഇതിനോടകം തന്നെ താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി പ്രേക്ഷകരുടെ ഇടയിൽ വൈറലായി മാറിയിട്ടുണ്ട്.

Advertisement