എന്നെ അപമാനിക്കാൻ വേണ്ടി ശ്രീനിവാസൻ മനഃപൂർവ്വം അത് ചെയ്യില്ല, അങ്ങനെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസന് ഇല്ല: മോഹൻലാൽ

376

മലയാള സിനിമയിൽ ഒരു കാലത്ത് നിരവധി ഹിറ്റ് സിനിമകൾ സൃഷ്ടിച്ച കൂട്ടുകെട്ടായിരുന്നു മോഹൻലാൽ ശ്രീനിവസൻ കൂട്ടുകെട്ട്. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ സൂപ്പർ സംവിധായകരെല്ലാം ശ്രീനിവാസന്റെ രചനയിൽ മോഹൻലാലിനേയും ശ്രീനിവാസനേയും പ്രധാന കഥാപാത്രങ്ങൾ ആക്കി സിനിമകൾ എടുത്തിരുന്നു.

പിന്നീട് എറെക്കാലത്തിന് ശേഷം റോഷൻ ആൻഡ്രൂസിന്റെ ഉദയനാണ് താരം എന്ന സിനിമയിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരുന്നു. എന്നാൽ ഉദയനാണ് താരത്തില സരോജ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത പത്മിശ്രി ഡോ. ഭരത് സരോജ് കുമാർ എന്ന ചിത്രം മോഹൻലാലിനെ പരഹിസിക്കുന്നതായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു.

Advertisements

2012ൽ ആണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ എന്ന ശ്രീനിവാസൻ തിരക്കഥ രചിച്ച ചിത്രം റിലീസ് ചെയ്തത്. സരോജ് കുമാർ എന്ന ചിത്രത്തിലൂടെ ശ്രീനിവാസൻ തന്നെ പരിഹസിച്ചതാണോ എന്ന ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ചർച്ചയായിരുന്നു. ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താൻ ചിന്തിച്ചാൽ പോരെ എന്നാണ് മോഹൻലാൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിക്കിടെ പ്രതികരിച്ചത്.

Also Read
മോഹൻലാലിന്റെ റെക്കോർഡ് തകർത്ത് മലയാളത്തിലെ ഏറ്റവു വലിയ ക്രൌഡ് പുള്ളറായി ദുൽഖർ സൽമാൻ, ബോക്‌സോഫീസ് അടപടലം തൂത്തുവാരി കുറുപ്പ്

താനും ശ്രീനിവാസനും തമ്മിൽ പിണക്കമൊന്നുമില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങൾക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് താൻ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ശ്രീനിവാസൻ തന്നെ അപമാനിക്കാൻ വേണ്ടി മനഃപൂർവ്വം ചെയ്ത സിനിമയാണ് സരോജ് കുമാർ എന്ന് താൻ വിശ്വസിക്കുന്നില്ല എന്നുംന്നും മോഹൻലാൽ പറഞ്ഞു. സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.

തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് താൻ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേർ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. എന്നാൽ അതിനൊന്നും പ്രതികരിക്കാൻ പോയില്ലെന്നും മോഹൻലാൽ പറയുന്നു.

Also Read
ദുൽഖർ സൽമാനും ഞാനും ഒന്നിച്ചാൽ മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ 200 കോടി പിറക്കുമെന്ന് ഒമർ ലുലു, ചോദ്യം ചെയ്ത് ആരാധകർ

Advertisement