തിയേറ്ററിൽ പോയി ഒരു സിനിമ കാണാതെ നമ്മുടെ ആഘോഷങ്ങളൊന്നും പൂർണമാവില്ല, അത് നമ്മുടെ കൾച്ചറിന്റെ കൂടി ഭാഗമാണ്: ആസിഫലി

36

മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ആസിഫലി. പിന്നീട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുകയായിരുന്നു.

ഇപ്പോൾ മലയാളത്തിന്റെ യുവതാര നിരയിൽ മുൻപന്തിയിൽ ആണ് ആസിഫലിയുടെ സ്ഥാനം. അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളിൽ താരത്തിന് വേണ്ടത്ര ശ്രദ്ധ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ആസിഫലിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു വിമർശിച്ചവരും ഏറെയായിരുന്നു.

Advertisements

എന്നാൽ അവർക്കെല്ലാം ഗംഭീര മറുപടിയാണ് ആസിഫലി തന്റെ അഭിനയത്തിൽ കൂടി നൽകിയത്.
വില്ലനായും നായകനായും സഹനടനായും ഒക്കെ കിട്ടിയ എല്ലാവേഷങ്ങളും വലിപ്പ ചെറുപ്പം നോക്കാതെ കൈകാര്യം ചെയ്ത ആസിഫലിക്ക് ഒരു ഡയലോഗ് പോലും ഇല്ലാത്ത രംഗങ്ങൾ പോലും വളരെ അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞു.

Also Read
ഈ സെറ്റിൽ നിന്നും അങ്ങ് ഇറങ്ങിപോയാലോ എന്ന് തോന്നിയ സിനിമകൾ ഉണ്ടായിട്ടുണ്ട്: വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

ഓർഡിനറി, അനുരാഗ കരിക്കിൻ വെള്ളം, കെട്ട്യോൾ ആണെന്റെ മാലാഖ, കക്ഷി അമ്മിണിപിള്ള തുടങ്ങിയ ചിത്രങ്ങൾ ആസിഫലിയുടെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രങ്ങൾ ആയിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ രണ്ടു മക്കൾക്കും ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ സിനിമകൾ എല്ലാം ഒടിടി റിലീസിലേക്ക് പോകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആസിഫലി. തിയേറ്ററിൽ പോയി സിനിമ കാണാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് താൻ എന്നും, തിയേറ്ററിൽ പോയി കൈയടിച്ച് ആസ്വദിച്ച് മാസ് ആൾക്കൂട്ടത്തോടൊപ്പം സിനിമ ആസ്വദിക്കാൻ ഇഷ്ടമുള്ള ആളാണ് താൻ എന്നുമാണ് ആസിഫലി പറയുന്നത്.

ആസിഫലിയുടെ വാക്കുകൾ ഇങ്ങനെ:

ആലോചിച്ചു നോക്കൂ, ഒരു സിനിമ ചെയ്യുമ്പോൾ ലൈറ്റിംഗ് മുതൽ സൗണ്ട് വരെയുള്ള കാര്യങ്ങളിൽ നമ്മൾ അത്രയധികം പ്ലാൻ ചെയ്യുന്നുണ്ട്. അതിനായി എത്രയോ ടെക്‌നീഷ്യൻമാർ വർക്ക് ചെയ്യുന്നുണ്ട്. അതെല്ലാം കഴിഞ്ഞെത്തുന്ന ഒരു സിനിമ, അത് ഒടിടിയിലാണ് എത്തുന്നതെങ്കിൽ പകുതിയിലധികം ആളുകളും മൊബൈൽ ഫോണിലാണ് കാണുന്നത്.

അപ്പോൾ അത് അത്രയും ലിമിറ്റഡായി പോകും. അങ്ങനെ കാണേണ്ട ഒന്നല്ല സിനിമ എന്നാണ് ഞാൻ കരുതുന്നത്. തിയ്യേറ്ററിൽ പോയി സിനിമ കാണുക എന്നത് ഒരു തരത്തിൽ നമ്മുടെ സംസ്‌ക്കാരത്തിന്റെ കൂടി ഭാഗമാണ്. പെരുന്നാളായാലും ക്രിസ്തുമസ് ആയാലും ഓണമായാലും തിയേറ്ററിൽ ഏത് പടമാണ് റിലീസ് ആകുന്നതെന്ന് നോക്കുന്നവരാണ് നമ്മൾ.

Also Read
എന്താണ് എന്നെ മലയാളം സിനിമകളിൽ വിളിക്കാത്തതെന്ന് ഞാൻ ജീത്തുസാറിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഞെട്ടിക്കുന്നത്: ഷംന കാസിം

തിയേറ്ററിൽ പോയി ഒരു സിനിമ കാണാതെ ഈ ആഘോഷങ്ങളൊന്നും പൂർണമാവില്ലെന്ന് കരുതുന്നവരാണ്. സിനിമ തിയേറ്ററിൽ പോയി കണ്ട് ആസ്വദിക്കുക എന്നത് നമ്മുടെ കൾച്ചറിന്റെ കൂടി ഭാഗമാണെന്നും ആസിഫലി പറയുന്നു.

Advertisement