ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി, സീരീയലിലെ നായകനും നായികയും ജീവിതത്തിലും ഒന്നായതിന്റെ സന്തോഷത്തിൽ ആരാധകർ

141

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതർ ആയി. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലൂടെ പരിചയത്തിൽ ആയ ഇരുവരും പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുക ആയിരുന്നു.

വിവാഹ ചടങ്ങ് വളരെ സ്വകാര്യം ആയിട്ടാണ് നടത്തിയത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം നടന്നത്. അതേ സമയം ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും പ്രണയ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisements

ഒരു ഇന്റർകാസ്റ്റ് മാര്യേജ് എന്ന നിലയിലുള്ള യാതൊരു കുഴപ്പങ്ങളും ഇല്ലാതെ കുടുംബക്കാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് ചന്ദ്രയുടെയും ടോഷിന്റെയും കാര്യത്തിൽ സംഭവിക്കുന്നതെന്ന് നേരത്തേ തന്നെ ഇരുവരും വ്യക്തമാക്കിയിരുന്നു.

Also Read
ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി, സീരീയലിലെ നായകനും നായികയും ജീവിതത്തിലും ഒന്നായതിന്റെ സന്തോഷത്തിൽ ആരാധകർ

വർഷങ്ങളായി ഇൻഡസ്ട്രിയിലുണ്ടെങ്കിലും സ്വന്തം സുജാത സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. പിസ്താ ഷെയ്ഡിൽ കസവ് നൂൽവർക്ക് ചെയ്ത റാണി പിങ്ക് നിറത്തിലുള്ള ബോർഡർ വരുന്ന പട്ടാണ് വിവാഹത്തിനായി ചന്ദ്ര അണിഞ്ഞത്.

ടെമ്പിൾ സെറ്റ് ആഭരണങ്ങളും കൂടി അണിഞ്ഞാണ് ചന്ദ്ര എത്തിയത്. ടോഷ് ഓഫൈ്വറ്റ് നിറത്തിലുള്ള സിൽക്ക് ഷർട്ടണിഞ്ഞ് തനി നാടൻ കല്യാണച്ചെക്കനായാണ് എത്തിയത്. പ്രണയവിവാഹം അല്ല വീട്ടുകാർ തീരുമാനിച്ചതാണ്.

എങ്കിലും ഇഷ്ടത്തിലായ സ്ഥിതിയ്ക്ക് ആദ്യമായി പരസ്പരം കൈമാറിയ പ്രണയസമ്മാനം എന്താണെന്ന് ചോദിച്ചാൽ അത് തന്നെ കിടുകിടാ വിറിപ്പിക്കുന്ന സമ്മാനമായി പോയിയെന്ന് ടോഷ് പറഞ്ഞിരുന്നു. തന്റെ സമ്മാനം ഏറ്റവും ട്രെൻഡിംഗ് ഉള്ള ഗിഫ്റ്റ് ആയിരുന്നുവെന്ന് ചന്ദ്രയും ഓർമ്മിക്കുന്നു. കൊറോണ ആയിരുന്നു ചന്ദ്ര ആദ്യമായി നൽകിയ സമ്മാനമെന്നാണ് ടോഷ് നേരത്തെ പറഞ്ഞിട്ടുണ്ട്.

അന്ന് ചെറിയ സിംപ്റ്റംസ് ഒക്കെ ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് നടക്കുമ്പോൾ അതുവരെയും ഞങ്ങൾ തമ്മിൽ അടുത്ത് നിന്നുള്ള സീനുകളോ തൊട്ട് അഭിനയിക്കേണ്ടതായിട്ടുള്ള സീനുകളോ ഇല്ലായിരുന്നു.

Also Read
എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ, എന്റെ കൂട്ടുകാരനും, കൂടെപ്പിറപ്പും, ഗുരുനാഥനും എല്ലാമായ എന്റെ മിത്തു: മിഥുൻ ജയരാജിനെ കുറിച്ച് സിത്താര കൃഷ്ണകുമാർ

പക്ഷേ ചന്ദ്രയ്ക്ക് ചില ലക്ഷണങ്ങൾ കാണിച്ച ദിവസം ഷൂട്ട് ചെയ്തത് രണ്ടാളും ഒരുമിച്ചുള്ള സീനാണ്. അന്ന് സുജാതയുടെ കാലിൽ ആദി പിടിക്കുന്ന സീനും ഷൂട്ട് ചെയ്തിരുന്നതായി ടോഷ് വ്യക്തം ആക്കിയിരുുന്നു.

Advertisement