ദളപതി വിജയിയുടെ ആ കിടിലൻ റെക്കോർഡിനെ ഒന്ന് തൊടാൻ പോലും ആകാതെ രജനികാന്ത്

782

തമിഴകത്തിന്റെ സൂപ്പർതാരം സ്റ്റൈൽമന്നൻ രജനികാന്ത് നായകനായ ഏറ്റവു പുതിയ ചിത്രം അണ്ണാത്തെ തകർപ്പൻ വിജയം നേടി മുന്നേറുകയാണ് ഇപ്പോൾ. ദീപാവലി റിലീസായി ഈ കഴിഞ്ഞ നവംബർ നാലിന് ആണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്തത്.

ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വമ്പൻ റിലീസ് ആണ് ലഭിച്ചത്. രണ്ടു ദിവസം കൊണ്ട് തന്നെ ആഗോള കളക്ഷൻ ആയി 110 കോടി രൂപയോളമാണ് ഈ ചിത്രം നേടിയെടുത്തത്. സമ്മിശ്ര പ്രതികരണം നേടിയത് കൊണ്ട് തന്നെ തമിഴ്‌നാട് ഒഴികയുള്ള മാർക്കറ്റിൽ മൂന്നാം ദിനം തൊട്ടു കളക്ഷനിൽ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.

Advertisements

എന്നാൽ ഇത്രയും വലിയ റിലീസ് ലഭിച്ചിട്ടും, തമിഴ്നാട്ടിൽ യുവസൂപ്പർതാരം ദളപതി വിജയ് സ്ഥാപിച്ച ഒരു റെക്കോർഡ് തകർക്കാൻ സാധിക്കാതെ പോയിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്തിന്. ആദ്യ ദിനം തമിഴ് നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രം എന്ന റെക്കോർഡ് ആണത്.

Also Read
ഹൃദയത്തിൽ നിന്നുള്ള ചിരിയുമായി അടിച്ച് പൊളിച്ച് റോയ്സും ഭാര്യയും, കിടിലൻ കമന്റുകളുമായി ആരാധകർ

ദളപതി വിജയ് നായകനായ സർക്കാർ എന്ന ചിത്രത്തിനാണ് ആ റെക്കോർഡ് കൈവശമുള്ളത്.
വിജയ് എആർ മുരുഗദോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ വമ്പൻ ചിത്രംം സർക്കാർ ആദ്യ ദിനം നേടിയത് മുപ്പതു കോടി രൂപയാണ്. വിജയ് ആറ്റ്‌ലി ചിത്രം ബിഗിൽ ആദ്യ ദിനം നേടിയത് ഇരുപത്തിയാറര കോടി രൂപ ആയിരുന്നു.

ആദ്യ ലോക്ഡൗണിന് ശേഷം തീയ്യറ്ററുകള്ഡ# തുറന്നപ്പോൾ ആദ്യ റിലീസ് ആയി എത്തിയ വിജയ്
ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ ഇരുപത്തിയഞ്ചര കോടിയുമായി മൂന്നാമത് നിൽക്കുമ്പോൾ നാലാം സ്ഥാനം മാത്രമാണ് സൂപ്പർ സ്റ്റാർ രജനിയുടെ പുതിയ ചിത്രം ആണ്ണാത്ത നേടിയത്.

ഈ ചിത്രത്തിന്റെ ആദ്യ ദിന തമിഴ്‌നാട് കളക്ഷൻ 24 കോടി രൂപയ്ക്കു മുകളിൽ മാത്രമാണ്. ഈ ചിത്രം സണ് പിക്‌ചേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര, കീർത്തി സുരേഷ്, മീന, ഖുശ്ബു സുന്ദർ, പ്രകാശ് രാജ്, സൂരി, ജഗപതി ബാബു, സതീഷ് എന്നിവരും രജനികാന്തിനൊപ്പം ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

Also Read
ചുവന്ന കണ്ണുകളുമായി ഗുണ്ടകളെ പോലെ ഒരു ഭീകര രൂപം: സുനിച്ചനെ പെണ്ണുകാണാൻ പോയ കഥപറഞ്ഞ് മഞ്ജു പത്രോസും അമ്മയും

Advertisement