അനിയത്തി നക്ഷത്രയ്ക്ക് ഒപ്പം ലുങ്കിയും കൂളിങ് ഗ്ലാസും ധരിച്ച് കിടിലൻ ഡാൻസുമായി പ്രാർത്ഥന ഇന്ദ്രജിത്ത്, ഏറ്റെടുത്ത് ആരാധകർ

234

മലയാളി സിനിമാ പ്രേമികളുടെ പ്രിയപെട്ട താരദമ്പതികളാണ് നടൻ ഇന്ദ്രജിത്തും ഭാര്യയും നടിയുമായ പൂർണിമ ഇന്ദ്രജിത്തും. അന്തരിച്ച് സൂപ്പർ നടൻ സുകുമാരന്റെ മകനാണ് ഇന്ദ്രജിത്ത്. സഹോദരൻ പൃഥ്വിരാജും അമ്മ മല്ലികാ സുകുമാരനും ഒക്കെ മലയാള സിനിമയിലെ നമ്പർ വൺ താരങ്ങൾ ആണ്.

മുൻകാല നായിക ആയിരുന്നു പൂർണിമയെ ഇന്ദ്രജിത്ത് പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു. ഇപ്പോഴും സിനിമകളിൽ സജീവമാണ് പൂർണിമ. സോഷ്യൽ മീഡിയിയും വളരെ ആക്ടീവാണ് താരഭാര്യ. മക്കളായ പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തുമൊക്കെ ഇൻസ്റ്റാഗ്രാമിലെ സെലിബ്രിറ്റികളുമാണ്.

Advertisements

ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഫാഷനിലും ഹെയർ സ്റ്റെലിങ്ങിലും ഡ്രസ്സിങ്ങിലുമെല്ലാം ഒരുപാട് പരീക്ഷണങ്ങളും നടത്താറുണ്ട് പ്രാർത്ഥന. പ്രാർത്ഥന ഇതിനോടകം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാരിയ താരമാണ്.

Also Read
ഞങ്ങളുടേയും സർക്കാരിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും മോഹൻലാലിന്റെയും അടക്കം നിരവധി തിയേറ്ററുകൾ ഉണ്ട്, എല്ലാ തിയേറ്ററുകളിലും മരക്കാർ കളിക്കും; ലിബർട്ടി ബഷീർ

പിന്നണി ഗായികയായി സിനിമകളിൽ പാടി കഴിഞ്ഞ നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞ പ്രാർത്ഥന. മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിച്ച മോഹൻലാൽ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് പ്രാർത്ഥന മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. പാട്ട് മാത്രമല്ല, ഡാൻസും പ്രാർഥനയ്ക്ക് വഴങ്ങും. നക്ഷത്രയും ചേച്ചിയെ പോലെ തന്നെ പാട്ട് പഠിക്കുന്നുണ്ട്.

ചില പരസ്യ ചിത്രങ്ങളിൽ ഒക്കെ നക്ഷത്ര പാടിയിട്ടുമുണ്ട്. അത് കൂടാതെ സോഷ്യൽ മീഡിയകളിൽ പ്രാർത്ഥന പാടുന്നതിന്റെ വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവെക്കാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ പാട്ടിൽ മാത്രമല്ല ചേച്ചിയും അനിയത്തിയും ഡാൻസിലും കിടിലമാണെന്ന് തെളിയിച്ചിരിക്കുകയാണ്. അനിയത്തി നക്ഷത്രയ്ക്ക് ഒപ്പം ഒരു തമിഴ് പാട്ടിന് ഡാൻസ് ചെയ്യുന്ന വീഡിയോ പ്രാർത്ഥനയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

ലുങ്കി ധരിച്ച് കൂളിംഗ് ഗ്ലാസും വച്ചാണ് ഇരുവരും നൃത്തം ചെയ്തിരിക്കുന്നത്. അമ്മ പൂർണിമ വീഡിയോയുടെ താഴെ കമന്റ് ഇട്ടിട്ടുണ്ട്. മകളുടെ ഡാൻസ് ലൂപ്പ് ആയി കണ്ടു കൊണ്ടിരിക്കുകയാണ് എന്ന് പൂർണിമ കമന്റ് ഇട്ടിട്ടുണ്ട്. ഇപ്പോഴും വ്യത്യസ്ത ഫാഷനുകൾ പരീക്ഷിക്കാൻ പ്രാർത്ഥനയ്ക്ക് പ്രത്യേക താൽപ്പര്യം ആണ്. അത് വസ്ത്ര ധാരണത്തിൽ ആണെങ്കിലും ആഭരണങ്ങളുടെ കാര്യത്തിൽ ആണെങ്കിലും എല്ലാം.

Also Read
സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്നുവെച്ചത്: പ്രണയത്തെ കുറിച്ച് ഗ്രേസ് ആന്റണി

മുടി കളർ ചെയ്ത ചിത്രങ്ങളുമായി എത്തിയിരിക്കുന്ന പ്രാർത്ഥന. പ്രാർത്ഥനയുടെ പങ്കുവെച്ച ഹെയർ സ്‌റ്റൈൽ കണ്ടു നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തിയിരുന്നത്. ഫേമസ് ഹെയർ സ്‌റ്റൈലിസ്റ്റ് ആയ സജിത്തും സുജിത്തും ആണ് പ്രാർത്ഥനയ്ക്ക് ഹെയർ സ്‌റ്റൈൽ ചെയ്തു കൊടുത്തിരിക്കുന്നത്.

പ്രാർത്ഥന പങ്കുവെച്ച ചിത്രത്തിന് ഒരു ചെറിയ ഹൃദയാഘാതത്തിൽ നിന്ന് ഞാൻ ഇപ്പൊ രക്ഷപെട്ടതെ ഉള്ളു എന്നാണ് പൂർണിമ കമന്റ് ചെയ്തത്.

Advertisement