വിവാഹശേഷം ഭർത്താവിന് ഒപ്പം അങ്ങനെയൊക്കെ ഞാനും നിന്നിട്ടുണ്ട്: തുറന്ന് പറഞ്ഞ് സന്ധ്യാ മനോജ്

698

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് മലയാളം പതിപ്പ്. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ വന്ന് പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ് സന്ധ്യ മനോജ്. മൂന്നാം സീസണിന്റെ തുടക്കത്തിൽ പ്രേക്ഷകർക്ക് അത്ര സുപരിചിത അല്ലാതിരുന്ന മത്സരാർഥികളിൽ ഒരാളായിരുന്നു സന്ധ്യ.

നർത്തകിയും മോഡലും യോഗ ട്രെയിനറുമൊക്കെയായ നല്ലൊരു കലാകാരിയാണ് സന്ധ്യ. ശക്തമായ നിലപാടുകളിലൂടെയും സംസാരത്തിലൂടെയുമൊക്കെ പ്രേക്ഷകരെയും സഹമത്സരാർഥികളെയും ഒരുപോലെ ഞെട്ടിച്ചുള്ള പ്രകടനമായിരുന്നു താരം കാഴ്ച വെച്ചിരുന്നത്. മലേഷ്യയിൽ സ്ഥിരതാമസമാക്കിയിരുന്ന സന്ധ്യ ബിഗ് ബോസിന് വേണ്ടിയാണ് വീണ്ടും കേരളത്തിലേക്ക് വരുന്നത്.

Advertisements

ഷോ അവസാനിച്ചതിന് ശേഷം കേരളത്തിൽ തന്നെ കുറച്ചുകാലം സ്ഥിരമായി നിൽക്കാനുള്ള തീരുമാനത്തിൽ ആണ് സന്ധ്യ. ഇപ്പോൾ ഇതാ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. മഹിളരത്നത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ തുറന്നു പറച്ചിൽ.

Also Read
രണ്ടാം ഭർത്താവ് ദേവനും ഒത്തുള്ള ആദ്യ പിറന്നാൾ, ഭർത്താവിനും മക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷമാക്കി നടി യമുന

മനോജുമായിട്ടുള്ള കല്യാണ സമയത്ത് അദ്ദേഹം നാട്ടിൽ യോഗ പ്രാക്ടീഷണർ ആയി പഠിപ്പിക്കുക ആയിരുന്നു. കല്യാണത്തിന് ശേഷമാണ് താനും യോഗ അഭ്യസിക്കാൻ തുടങ്ങിയത്. 21 വർഷം നീണ്ട തന്റെ വിവാഹ ജീവിതത്തിൽ മനോജിനൊപ്പം യോഗ ട്രെയിനറായിട്ടും ടീച്ചറായിട്ടുമൊക്കെ ഞാനും നിന്നിട്ടുണ്ട്.

ഇതിനിടെ ബിഗ് ബോസിലെ അനുഭവങ്ങളെ കുറിച്ച് ചോദിച്ചാൽ നമ്മൾ പഠിച്ച ഫിലോസഫീസും അത്തരം കാര്യങ്ങളും എല്ലാം നമുക്ക് പ്രയോഗിക്കാനുള്ള അവസരം ജീവിതം തരില്ല. അത് ലഭിച്ച ഒരു ഇടമാണ് ബിഗ് ബോസ്. അതായത് 95 ദിവസത്തിൽ 70 ദിവസം നിൽക്കാൻ പറ്റുമ്പോൾ ആ എഴുപത് ദിവസവും പഠിച്ച എല്ലാ ഫിലോസഫീസും നമമുടെ അറിവിന്റെ ഭാഗമായി സൂക്ഷിച്ച് വെക്കുന്നത് എനിക്കറിയാം.

തന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് കുട്ടികളും മനോജുമാണ്. ബിഗ് ബോസിലേക്ക് പോകൻ നേരത്ത് എന്റെ മോൾ പത്താം ക്ലാസ് കഴിഞ്ഞ് ഇരിക്കുകയാണ്. അവളോട് ഞാൻ ഒറ്റ ചോദ്യമേ ചോദിച്ചുള്ളു. മോളേ അമ്മ ഇത് വേണമെങ്കിൽ ഡ്രോപ് ചെയ്യാം. അപ്പോൾ അവളെനിക്ക് തന്ന കോൺഫിഡൻസും പ്രോമിസുമാണ് അമ്മ പൊയ്ക്കോളൂ. യൂ വിൻ ദെയർ. ഐ വിൻ ദിസ്.

എല്ലാവരുടെയും യാത്ര ഒറ്റപ്പെട്ട യാത്രയാണ് ആ ഇൻഡിപെൻഡന്റ്സ് നല്ല ഫ്രീഡമായിട്ടും പേരന്റിങ് ആയിട്ടും നമുക്ക് പകർത്താൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും വലിയ വിജയം. സന്ധ്യ മനോജ് അഭിനയത്തിലേക്ക് കടക്കുമോ എന്ന് ചോദിച്ചാൽ അത് വിധിയും സിനിമാ ഇൻഡസ്ട്രിയും തീരുമാനിക്കണം. കാണുന്ന പ്രേക്ഷകർക്ക് അത് സ്വീകാര്യമാകുമോ എന്നുള്ളത് ഒരുപാട് സംശയങ്ങളുള്ള ഒരു ചോദ്യമാണ്.

Also Read
കുടുംബവിളക്കിലെ വേദികയുമായി തനിക്ക് റിയൽ ലൈഫിലും സാമ്യമുണ്ട്: തുറന്നു പറഞ്ഞ് ശരണ്യ ആനന്ദ്

പക്ഷേ എനിക്ക് അഭിനയത്തിലേക്ക് കടക്കാൻ ആഗ്രഹമുണ്ട്. സ്റ്റേജ് പെർഫോമൻസിലും ഏറ്റവും കൂടുതൽ ഞാൻ ഫോക്കസ് ചെയ്യുന്നത് അഭിനയ തീസിലാണ്. ബിഗ് ബോസിന് ശേഷം ഒരുപാട് പേർ പറഞ്ഞത് അതിൽ ഒരു സ്‌കോപ് ഉണ്ടെന്നാണ്. ദൈവം സഹായിച്ച് നല്ല റോളും ക്യാരക്ടറുമൊക്കെ കിട്ടിയാൽ തീർച്ചയായും ചെയ്യുമെന്ന് സന്ധ്യ വ്യക്തമാക്കുന്നു.

ബിഗ് ബോസിലേക്ക് വന്നതിന് ശേഷം വേറെ പല ആഗ്രഹങ്ങളും വന്നിട്ടുണ്ട്. അതിലേക്കുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ബിഗ് ബോസ് കഴിഞ്ഞ് ഒരു ഇൻഡസ്ട്രിയിലേക്ക് കയറി അവിടെ എന്താണ് നമുക്ക് ഓപ്പർച്യൂണിറ്റീസ് കിട്ടുമോ എന്ന് നോക്കണം. ഇനി എന്തായാലും താൻ കേരളത്തിൽ തന്നെ ഉണ്ടാവും. ഒരു കൊല്ലം കേരളത്തിൽ നിൽക്കണമെന്നാണ് കരുതുന്നത്.

അതിന് വേണ്ടിയൊരു അപാർട്ട്മെന്റും എടുത്തു. ഇവിടെ തന്നെ എക്സ്പ്ലോർ ചെയ്ത് കലാപരമായിട്ടും ഇൻപാർട്ടിംഗായിട്ടും പെർഫോമൻസായിട്ടും നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സന്ധ്യ മനോജ് വ്യക്തമാക്കുന്നു.

Advertisement