പിറന്നാൾ ദിനത്തിൽ മഷൂറയ്ക്ക് കേക്കിനുള്ളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സർപ്രൈസ് ഗിഫ്റ്റുമായി ബഷീർ ബഷി, കണ്ണുതള്ളി മഷൂറയും ആരാധകരും

84

മലയാളികൾക്ക് ഏറെ സുപരിചിതനായ മോഡലും ബിഗ് ബോസ് താരവുമാണ് ബഷീർ ബഷി. ബിഗ്‌ബോസേ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ബഷീർ ബഷി 84ാം ദിവസമായിരുന്നു ഷോയിൽ നിന്ന് പുറത്ത് ആയത്.
സാബു മോൻ, പേളി മാണി, രഞ്ജിനി, ശ്രീനീഷ് എന്നിവർ എത്തിയ ബിഗ് ബോസിന്റെ ആദ്യത്തെ സീസണിലാണ് ബീഷീറും മത്സരാർഥിയായി എത്തിയത്.

ഷോയിലൂടെ ബഷീറിനോടൊപ്പം തന്നെ കുടുംബവും പ്രേക്ഷകരുടെ ശ്രദ്ധനേടിയിരുന്നു. താൻ ഭാര്യമാരായ മഷൂറയും സുഹാനയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിത മഷൂറയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയാണ് ബഷീറും കുടുംബവും. പിറന്നാൾ കേക്കിനുള്ളിൽ ഒരു സമ്മാനവും ബഷീർ മഷൂറയ്ക്ക് ആയി കരുതിയിരുന്നു.

Advertisements

മഷൂറയുടെ 25ാമത്തെ പിറന്നാളായിരുന്നു ഗംഭീരമായി ആഘോഷിച്ചത് . മഷുവിന്റെ കുടുംബാംഗങ്ങളും ഇവർക്കൊപ്പമുണ്ടായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വരുന്ന ആപ്പിളിന്റെ ഐ ഫോൺ ആയിരുന്നു ബഷീർ കേക്കിനുള്ളിൽ മഷൂറയ്ക്ക് സമ്മാനമായി നൽകിയത്.

Also Read
എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല, ദൈവം തന്ന നല്ലൊരു സുഹൃത്താണ് മകൾ: തുറന്നു പറഞ്ഞ് ലേഖാ ശ്രീകുമാർ

കേക്കിനടിയിലാണ് ബഷീർ സമ്മാനം ഒളിച്ച് വെച്ചത്. പിന്നേയും എന്നെ പറ്റിക്കുകയാണോ എന്ന സംശയത്തോടെ ആയിരുന്നു മഷൂറ സമ്മാനം നോക്കിയത്. മഷൂറയുടെ സന്തോഷനിമിഷങ്ങൾ ബഷീറും പങ്കുവെച്ചിരുന്നു.മഷുവിന്റെ പിതാവിനൊപ്പമായി എല്ലാവരും പ്രാർത്ഥനയിൽ പങ്കുചേർന്നിരുന്നു.

പിറന്നാൾ ആഘേഷ വീഡിയോക്ക് ഒപ്പം കാക്കനാട് വികാസ് ഭവൻ ജംഗക്ഷനിൽ ബിബി ഗാർഡൻ ഷോപ്പ് ഉദ്ഘാടന വീഡിയോയും പങ്കുവെച്ചിരുന്നു. ഷോപ്പ് ഉദ്ഘാടനത്തിന് ഒപ്പമായാണ് പിറന്നാളും ആഘോഷിച്ചത്. സോനുവും ഞാനും ഇപ്പോഴാണ് ഈ ഷോപ്പ് കാണുന്നത്. ആ സന്തോഷമുണ്ടെന്നായിരുന്നു മഷൂറ പറഞ്ഞത്.

പിറന്നാൾ ആഘോഷത്തിന് ശേഷമായി ലൈവ് വീഡിയോയുമായും മഷൂറ എത്തിയിരുന്നു. തനിക്ക് ലഭിച്ച സർപ്രൈസ് കണ്ടതിന്റെ എക്സൈറ്റ്മെന്റൊക്കെ പിന്നീട് പറയാം. ആകെ ക്ഷീണത്തിലാണ്, അതിനാൽ ആ വീഡിയോ പിന്നീട് പോസ്റ്റ് ചെയ്യാമെന്നും മഷൂറ പറഞ്ഞിരുന്നു. നിരവധി പേരായിരുന്നു മഷൂറയ്ക്ക് ആശംസ അറിയിച്ച് എത്തിയത്.

മഷൂറയുടെ ഉപ്പയും വീഡിയോയിൽ സംസാരിച്ചിരുന്നു. പരസ്പര സഹായവും സഹകരണവുമൊക്കെയാണ് ഞങ്ങളുടെ ഗുണം. എല്ലാ മതക്കാരേയും ദൈവത്തിന്റെ മക്കളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഷൂറയുമായി പ്രണയത്തിൽ ആയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം ബഷീർ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

സുഹാനയുടെ സമ്മതത്തോടെയായിരുന്നു രണ്ടാം വിവാഹം. വിവാഹ ശേഷം ഇരുവരും പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് കഴിയുന്നത്. തനിക്ക് ഇങ്ങനെ സാധിച്ചുവെന്ന് കരുതി ആരും അത് അനുകരിക്കരുത്, അത്ര എളുപ്പമല്ല ഇതെന്നും താരം പറഞ്ഞിരുന്നു. മഷൂറയെ പോലെ തന്നെ സുഹാനയും സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വന്തമായി യുട്യൂബ് ചാനലുണ്ട്.

Also Read
കല്യാണം കഴിഞ്ഞിട്ട് 7 വർഷമായില്ലേ, ആദ്യം ഒരു കുഞ്ഞിക്കാൽ കാണാൻ കഴിവ് കാണിക്ക, അതിന് വേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കു: ഫഹദിനും നസ്രിയക്കും ഉപദേശവുമായി ആരാധിക

Advertisement