ഫ്‌ളാറ്റ് കിട്ടിയതിനെക്കാളും സന്തോഷമായത് ആ ഒൻപതര കോടിയെകുറിച്ച് ഓർത്താണ്, താൻ കരഞ്ഞതിന്റെ കാരണം പറഞ്ഞ് മണിക്കുട്ടൻ

284

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോകളിൽ ഒന്നാണ് ബിഗ്‌ബോസ് മലയാളം പതിപ്പ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ഈ ഷോ ഇതുവരെ 3 സീസണുകൾ പിന്നിട്ടു കഴിഞ്ഞു.

അതേ സമയം മലയാളത്തിലെ ബിഗ് ബോസ് സീസണുകളെല്ലാം തന്നെ വൻ വിവാദമാകാറാണ് പതിവ്. രണ്ടാം സീസണിൽ രജിത് കുമാർ ഒക്കെ വിവാദങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ മൂന്നാം സീസൺ പ്രേക്ഷകർക്ക് ഏറ ഇഷ്ടപ്പെട്ടതായിരുന്നു. അതിലേറെ ഇഷ്ടമാവട്ടെ സിനിമാ സീരിയൽ നടനും ഷോയിലെ മൽസരാർത്ഥിയുമായ മണിക്കുട്ടനോടും ആയിരുന്നു.

Advertisements

ബിഗ്‌ബോസ് പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന മണിക്കുട്ടൻ തന്നെ തന്നെ വിജയി ആകുമെന്ന് പ്രവചനവും ഉണ്ടായിരുന്നു. എന്നാൽ, പ്രഖ്യാപനവേളയിൽ മണിക്കുട്ടൻ വേദിയിൽ വെച്ച് കരഞ്ഞിരുന്നു. മണിക്കുട്ടന്റെ കരച്ചിൽ കണ്ടപ്പോൾ പണ്ട് നവ്യാ നായർ പൊട്ടിക്കരഞ്ഞതാണ് ഓർമ്മ വന്നെന്നാണ് നടൻ മുകേഷ് പറയുന്നത്.

Also Read
അന്ന് പ്രിയദർശൻ മോഹൻലാലിന് പകരം മണിയൻപിള്ള രാജുവിനെ നായകനാക്കി, പണിയില്ലാതെ ഒരു മാസം മോഹൻലാൽ വീട്ടിലിരുന്നു: സംഭവം ഇങ്ങനെ

ബിഗ്‌ബോസ് വിജയി ആയിട്ടും കരഞ്ഞത് എന്തിനാണെന്ന് മണിക്കുട്ടനോട് ചോദിക്കുകയാണ് നടൻ മുകേഷ് ഇപ്പോൾ. കോമഡി സ്റ്റാർസ് വേദിയിൽ എത്തിയപ്പോഴായിരുന്നു മണിക്കുട്ടനോടുള്ള മുകേഷിന്റെ ഈ ചോദ്യം.

അമ്പിളി ദേവിയും നവ്യ നായരും പണ്ട് യൂത്ത് ഫെസ്റ്റിവലിൽ മത്സരിച്ചു. അമ്പിളിദേവി കലാതിലകം ആയി. വിജയിക്കാൻ കഴിയാതെ വന്നതോടെ നവ്യ നായർ പൊട്ടിക്കരഞ്ഞു. എന്നാൽ, പിറ്റേ ദിവസത്തെ പത്രത്തിൽ നവ്യ നായർ കരയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. കലാതിലകമായ അമ്പിളി ദേവിയുടെ പടമൊന്നുമില്ല. കിട്ടാത്ത ആളുടെ ഫോട്ടോയാണ് വന്നത്.

കിട്ടിയ ആളുടെ ഫോട്ടോ എവിടെയുമില്ല. ഇവിടെ മണിക്കുട്ടൻ കരയുന്നത് ടിവിയിൽ കണ്ടു. ഫ്ളാറ്റ് കിട്ടാത്തത് കൊണ്ടാവും കരയുന്നതെന്ന് കരുതി. പക്ഷേ കിട്ടിയത് കൊണ്ടായിരുന്നു ആ കരച്ചിലെന്ന് പിന്നീട് മനസിലായി. ശരിക്കും എന്തിനായിരുന്നു കരഞ്ഞത് എന്നായിരുന്നു മുകേഷിന്റെ ചോദ്യം.

ജനങ്ങൾ കൂടെയുണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയധികം പിന്തുണ താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഇടയ്ക്ക് ഒരു പ്രശ്‌നം കാരണം മത്സരത്തിൽ നിന്നും താൻ പോയിരുന്നുവെന്നും അതിനാൽ വിജയിക്കാൻ കഴിയില്ലെന്ന് കരുതി.

ഫ്‌ളാറ്റ് കിട്ടിയതിനെക്കാളും സന്തോഷമായത് ഒൻപതര കോടി വോട്ടിലാണ് താൻ ജയിച്ചത് എന്നതിൽ ആണെന്നും അതാണ് കണ്ണീർ വരാൻ കാരണമായതെന്നും മണിക്കുട്ടൻ പറയുന്നു.

Also Read
ഒരമ്മയോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്തൊരു ചോദ്യമാണിത്: വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ

Advertisement