കോൺഗ്രസിന്റെ ആരോപണം പൊളിഞ്ഞു, മദ്യപിച്ചിരുന്നില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്, വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നില്ല, ജോജുവിന് എതിരെ കേസെടുക്കില്ല

97

കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജിന്റെ രോഷ പ്രകടനം. ദേശീയ പാതയിൽ ഇടപ്പള്ളി മുതൽ വൈറ്റില വരെ റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് ഉപരോധ സമരം നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം.

ഉപരോധത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗത തടസമുണ്ടായിരുന്നു. വാഹനങ്ങളും രോഗികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളും അരമണിക്കൂറിലേറെ വഴിയിൽ കുടുങ്ങിയതോടെയാണ് ജോജു അടക്കം പലരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

Advertisements

Also Read
ഉള്ളിന്റെയുള്ളിൽ അത് ഉള്ളതിനാലാണ് ഞങ്ങളുടെ ബന്ധം ഇപ്പോഴും മുമ്പോട്ട് പോകുന്നത്: വാണി വിശ്വനാഥ്

അതേ സമയം കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിന് എതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്നാണ് മെഡിക്കൽ റിപ്പോർച്ചട്ട് ഇതോടെ കോൺഗ്രസ് ഉന്നയിച്ച പ്രധാന ആരോപണമാണ് പൊളിഞ്ഞിരിക്കുന്നത്.

അദ്ദേഹത്തിന്റെ വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ജോജു മദ്യപിച്ചെത്തിയാണ് ബഹളം വച്ചതെന്നും വാഹനത്തിൽ മദ്യക്കുപ്പികൾ കണ്ടിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

വനിതാ പ്രവർത്തകയോട് ജോജു അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഉപരോധ സമരത്തിനിടയിലേക്ക് കള്ളുകുടിച്ചെത്തിയ നടൻ ജോജു ജോർജ് വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ആരോപിച്ചത്.

കാറിൽ മദ്യക്കുപ്പികളും ഗ്ലാസും ഉണ്ടായിരുന്നെന്നും ഷിയാസ് പറഞ്ഞു. എന്നാൽ താൻ മദ്യപാനം നിർത്തിയിട്ട് അഞ്ചു വർഷമായെന്നും പരിശോധന നടത്തി ഇതു തെളിയിക്കുമെന്നും ജോജു പറഞ്ഞിരുന്നു വൈറ്റില ഇടപ്പള്ള ദേശീയപാത തടഞ്ഞ് കോൺഗ്രസ് നടത്തിയ സമരത്തിനിടെയാണ് ജോജു ജോർജ് പ്രതിഷേധിച്ചത്.

Also Read
പോകാനുള്ള സമയമായി, അവസാന യാത്രയ്ക്ക് മുൻപ് അൻസി കബീർ കുറിച്ചത് ഇങ്ങനെ, അറം പറ്റിയ കുറിപ്പ്

ജോജുവിന്റെ പ്രതിഷേധത്തിന്റെ ഫലമായി സമരം അവസാനിപ്പിച്ച് വാഹനം കടത്തിവിട്ടു. അതിനിടെ സമരക്കാർ ജോജുവിന്റെ കാറിന്റെ പിന്നിലെ ചില്ല് തല്ലിത്തകർത്തിരുന്നു. ‘ഞാനേറെ ഇഷ്ടപ്പെട്ട് വാങ്ങിയ വാഹനത്തിന്റെ അവസ്ഥ കണ്ടോ’ എന്നായിരുന്നു തകർന്ന ചില്ലു കാണിച്ച് മാധ്യമപ്രവർത്തകയോട് ജോജുവിന്റെ പ്രതികരണം.

Advertisement