മലയാളികൾക്കും ഏറെ സുപരിചിതയായ ബോളിവുഡ് നടിയായിരുന്നു ബൂജാ ബത്ര. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടും ജയറാമിനും എല്ലാം ഒപ്പം മലയാളത്തിലും തിളങ്ങിയിരുന്നു പൂജാ ബത്ര. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പൂജ ബത്ര.
1999ൽ മമ്മൂട്ടിയെ നായകനാക്കി പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു മേഘം. ഉത്തർപ്രദേശ് സ്വദേശിയായ പൂജ ബത്രയായിരുന്നു ചിത്രത്തിലെ നായികമാരിലൊരാൾ. ഹംഗറിയിലെ ബുഡാ പെസ്റ്റിൽ വെച്ചാണ് ഷൂട്ടിങ്ങിനായി അവിടെയെത്തിയ മമ്മൂട്ടിയെ പൂജാ ബത്ര കണ്ടത്. മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെയ്ക്കുകയും ചെയ്തു.
പൂജയുടെ ഭർത്താവും നടനുമായ നവാബ് ഷായും ചിത്രത്തിന് കമന്റ് ചെയ്ത് സന്തോഷം അറിയിച്ചിട്ടുണ്ട്. എല്ലാ മേഘം ആരാധകർക്കും. എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരത്തിനൊപ്പം. ഏറെക്കാലത്തിന് ശേഷം നിങ്ങളെ കാണാനായതിൽ ഒരുപാട് സന്തോഷം. നിങ്ങൾ അല്പം പോലും മാറിയിട്ടില്ല എന്നായിരുന്നു ഫോട്ടോയ്ക്ക് അടിക്കുറിപ്പായി പൂജാ ബത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അതേ സമയം പ്രിയദർശന്റെ തന്നെ ചന്ദ്രലേഖ എന്ന സിനിമയിലും മോഹൻലാലിന്റെ നായികയായി പൂജ മലയാളത്തിൽ തിളങ്ങിയിട്ടുണ്ട്. വിനയന്റെ ജയറാം ചിത്രം ദൈവത്തിന്റെ മകനിലെ രണ്ട് നായികമാരിൽ ഒരാൾ പൂജാ ബത്ര ആയിരുന്നു.
അനിൽ കപൂർ നായകനായ നായക് ആണ് താരത്തിന്റെ ശ്രദ്ധേയമായ ബോളിവുഡ് ചിത്രം. 2017നു ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് പൂജ. മേജർ രവി ചിത്രം കർമ്മയോദ്ധാ, ഹിന്ദി ചിത്രം മിറർ ഗെയിം എന്നിവയാണ് പൂജാ ബത്രയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമകൾ.
അതേസമയം തെലുങ്ക് ചിത്രമായ മമ്മൂട്ടി ഏജന്റിൽ അവതരിപ്പിക്കുന്നത് ഒരു പട്ടാള ഉദ്യോഗസ്ഥനെയാണ്. എന്നാൽ അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിലെ പ്രതിനായക കഥാപാത്രമായിരിക്കും ഇത്. 2019 ചിത്രം യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്റെ ആഹ്‌ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികൾ.
നേരത്തെ വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‌കരിച്ച ചിത്രത്തിൽ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന പുഴുവാണ് പുറത്തിറങ്ങാനുള്ള മറ്റൊരു മമ്മൂട്ടി ചിത്രം.
Also Read
ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും പാത്തുവിന് പതിനേഴാം പിറന്നാൾ, ആശംസകളുമായി സിനിമാ ലോകവും ആരാധകരും