ഒള്ള ഇമേജ് കൂടി പോകും, ഇമ്മാതിരി കൂതറ പരിപാടിക്ക് പോയി ഉള്ള വില കളയരുത് സുബി ചേച്ചി: സുബി സുരേഷിനോട് അഭ്യർത്ഥനയുമായി ആരാധകർ

188

മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് ടെലിവിഷൻ രംഗത്തും സിനിമയിലും മിന്നി തിളങ്ങിയ താരമാണ് സുബി സുരേഷ്. നിരവധി സിനിമകളിൽ ചെറുതും വലുതുമായി വേഷങ്ങൾ അവതരിപ്പിച്ച സുബി ഒട്ടനവധി ടെലിവിഷൻ പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്.

സിനിമയിൽ ഹാസ്യവേഷങ്ങളും നന്നായി കൈകാര്യം ചെയ്യുന്ന സുബി ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സുബി പങ്കുവെയ്ക്കുന്ന തന്റെ വിശേഷങ്ങളും പുതിയ പേഫാട്ടോസും ഒക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Advertisements

ചാനൽ പരിപാടികളിൽ സ്ഥിരസാന്നിധ്യമായ സുബി യൂട്യൂബ് ചാനലിൽ വീഡിയോകളുമായും സജീവമാണ്. തന്റെ സഹതാരങ്ങൾക്ക് ഒപ്പമുള്ള വീഡിയോകളൊക്കെ സുബി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ബിഗ്ബോസ് മലയാളം നാലാം സീസണിൽ മത്സരാർത്ഥിയായി എത്തുമെന്നുള്ള പ്രചാരണങ്ങൾക്ക് മറുപടി നൽകി എത്തിയിരിക്കുകയാണ് സുബി സുരേഷ്.

Also Read
തന്നെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ധ്യാൻ ശ്രീനിവാസന് മറുപടിയുമായി നവ്യാ നായർ, വൈറലായി നടിയുടെ വാക്കുകൾ

ഒരു യൂട്യൂബ് ചാനലാണ് ബിഗ്ബോസ് മലയാളം സീസൺ നാലിൽ സുബി മത്സരിക്കുമെന്ന റിപ്പോർട്ട് നൽകിയത്. സുബിയെ കൂടാതെ മറ്റ് നിരവധി താരങ്ങളുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. നിഷ സാരംഗ്, അനുമോൾ, സ്വാസിക, അമൃത നായർ, ഷഫ്‌ന, സ്റ്റെബിൻ, ബിനു അടിമാലി, ഷാനവാസ് ഷാനു, ബിജു സോപാനം തുടങ്ങിയവരുടെ ചിത്രങ്ങളുമുണ്ടായിരുന്നു.

ബിഗ്ബോസ് മലയാളം സീസൺ നാല് നവംബറിൽ ആരംഭിക്കുമെന്നും ഇവരാണ് മത്സരാർത്ഥികൾ എന്നുമായിരുന്നു റിപ്പോർട്ട്. റിപ്പോർട്ട്. ങേ ഞാനോ, ഇതെപ്പോയെന്ന ക്യാപ്ഷനോടെയായിരുന്നു സുബി തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

നിരവധി പേരാണ് സുബിയുടെ പോസ്റ്റിന് താഴെയായി കമന്റുമായെത്തിയത്. ലെ സുബി, നമ്മൾ പോലും അറിയാതെ നമ്മൾ ബിഗ് ബോസായി ഷാജിയേട്ടാ. ഇജ്ജ് മുണ്ടണ്ട അതൊക്കെ ഞങ്ങൾക്ക് അറിയാം. ഒളിപ്പിച്ചു വെച്ചതാണല്ലേ, നല്ലൊരു ഭാവി കാണുന്നുണ്ട്. സുബിയെ എടുത്ത സ്ഥിതിക്ക് നമ്മുടെ ബോച്ചയേയും കൂടി എടുക്കായിരുന്നു.

ബിഗ്‌ബോസിൽ പോയാൽ ഒള്ള ഇമേജ് കൂടി പോകും. സുബി ചേച്ചി പോകരുത്. സ്‌കിറ്റിലൂടെയും കുട്ടിപട്ടാളത്തിലൂടെയും. തമാശക്കാരി ചിരികുടുക്ക ചേച്ചിയെ എല്ലാർക്കും ഒരുപാട് ഇഷ്ടാണ്. ഒരുപാട് സ്റ്റേജ് ഷോ ഒക്കെ ചേച്ചിക്ക് കിട്ടും. ബിഗ്‌ബോസ് വൻ തുക തന്നാലും പോകരുത. നമ്മൾ എത്ര ശാന്തരായാലും ചിലപ്പോൾ പ്രതികരിക്കും. ആ ഒരു പ്രതികരണം ആണ് ചർച്ച ചെയ്തു വലുതാക്കി ഗോസിപ് ആയി വരുന്നത്.

അതുകൊണ്ട് ബിഗ്‌ബോസിൽ വരരുത്. ഞാൻ ലാലേട്ടന്റെ കട്ട ഫാൻ ആണ് പക്ഷെ ബിഗ് ബോസ് എന്ന് കേൾക്കുമ്പോൾ എന്താണാവോ ലാലേട്ടനോട് ദേഷ്യം വരും. സുബി ചേച്ചി നിങ്ങൾ ഇമ്മാതിരി കൂതറ പരിപാടിക്ക് പോയി ഉള്ള വില കളയരുത് പറഞ്ഞെന്നെ ഉള്ളൂ എന്നൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Also Read
എല്ലാവർക്കും അറിയുന്ന കാര്യമാണ് എനിക്കൊരു മോളുണ്ടെന്നത്, കല്യാണം കഴിഞ്ഞ് അമേരിക്കയിലാണ്: ലേഖ ശ്രീകുമാർ

Advertisement