നവ്യാ നായരെ ഒരുപാട് ഇഷ്ടമായിരുന്നു, കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ പൃഥ്വിരാജാണ് എല്ലാം കുളമാക്കിയത്: ധ്യാൻ ശ്രീനിവാസന്റെ വീഡിയോ വൈറൽ

568

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാ കൃത്തും സംവിധയനും നിർമ്മാതാവുമാണ് ശ്രീനിവാസൻ. നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ സ്വന്തം സിനിമകളിലൂടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ നർമ്മത്തിന്റെ സഹായത്തോടെ വെള്ളിത്തിരയിൽ എത്തിച്ച കലാകാരൻ കൂടിയാണ്.

ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരുന്നവ ആയിരുന്നു. പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭ പ്രാധാന്യം കൊണ്ടും ശ്രീനിവാസൻ സിനിമകൾ അവിസ്മരണീയം ആക്കിയിരിക്കുകയാണ്.

Advertisements

അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമയിൽ സജീവമാണ്. സംവിധായകനായും അഭിനേതാവായും ഗായകനായും വിനീത് ശ്രീനിവാസനും അഭിനയത്തിലും സംവിധാനത്തിലും ധ്യാൻ ശ്രീനിവാസനും കഴിവ് തെളിയിച്ചു കഴിഞ്ഞു.

Also Read
താൻ ഉടൻ വിവാഹിത ആകാൻ പോകുന്നു എന്ന് പറയുന്നതിന്റെ കാരണം ഇതാണെന്ന് സ്വാസിക, അതിശയിച്ച് ആരാധകർ

ഇപ്പോഴിതാ ധ്യാനിന്റെ ഒരു പഴയ അഭിമുഖത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അതിൽ ധ്യാൻ പറയുന്നത് നവ്യാ നായരെ തനിക്ക് ഇഷ്ടമായിരുന്നു എന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നും ധ്യാൻ പറയുന്നുണ്ട്.

പക്ഷെ പൃഥ്വിരാജിനൊപ്പം വെള്ളിത്തിര എന്ന ചിത്രത്തിൽ ഇഴുകിച്ചേർന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയെന്നും ധ്യാൻ തുറന്ന് പറയുന്നു. അതുകൂടാതെ തന്നെ ചേട്ടൻ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാൻ വെളിപ്പെടുത്തി.

വിനീത് തന്നോട് മീര ജാസ്മിൻ നിന്റെ ഏട്ടത്തിയമ്മ ആയി വന്നാൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട് എന്നായിരുന്നു എന്നും ധ്യാൻ പറയുന്നുണ്ട്. ഇവരുടെ സംസാരം കേട്ട് അവതാരകനും ശ്രീനിവാസനും ചിരിക്കുന്നുതും വിഡിയോയിൽ കാണാം.

ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ:

ഇഷ്ടമുള്ള നടിമാർ ശോഭനയും നവ്യാ നായരും ആയിരുന്നു. ഇപ്പോ അങ്ങനൊന്നുമില്ല. വെള്ളിത്തിരയിലെ ചില പോസ്റ്ററുകൾ കണ്ടതോടെയാണ് നവ്യാ നായരോടുള്ള ഇഷ്ടം പോയത്. വെള്ളിത്തിര കണ്ടപ്പോൾ പൃഥ്വിരാജ് വളരെ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്. ഏട്ടന് മീരാ ജാസ്മിനെ ഇഷ്ടമായിരുന്നു.

മീരാ ജാസ്മിൻ നിന്റെ ഏട്ടത്തിയമ്മയായി വരുന്നതിൽ കുഴപ്പമുണ്ടോയെന്ന് ഏട്ടൻ ചോദിച്ചിട്ടുണ്ട് എന്നോട്. ഏട്ടന് പക്ഷെ ഇപ്പോ ഇഷ്ടമല്ല. തമിഴിലേക്ക് അഭിനയിക്കാൻ പോയപ്പോൾ മീര ജാസ്മിന്റെ ഇഴുകി ചേർന്നുള്ള അഭിനയം കണ്ടപ്പോഴാണ് ഏട്ടന് മീര ജാസ്മിനെ ഇഷ്ടമല്ലാതെയായതെന്നും ധ്യാൻ പറയുന്നു.

അതേ സമയം സായാഹ്ന വാർത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പാതിര കുർബാന, പ്രകാശൻ പറക്കട്ടെ എന്നിവയാണ് അവയിൽ ചിലത്. തിരയിലൂടെ അഭിനയം ആരംഭിച്ച ധ്യാൻ അടുത്തിടെ സംവിധായകനായും അരങ്ങേറിയിരുന്നു.

Also Read
കാച്ചെണ്ണയും ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ഉപയോഗിക്കും, ഷാംപൂ ഉപയോഗിക്കില്ല: ഇടതൂർന്ന മുടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ആനി

2019ൽ നിവിൻ പോളിയെ നായകനാക്കി പുറത്തിറക്കിയ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയാണ് ധ്യാനിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. നയൻതാരയായിരുന്നു ചിത്രത്തിൽ നായിക. ഹൃദയം ആണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം. ഹൃദയത്തിലെ ദർശന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ ഹേഷം അബ്ദുൽ വഹാബും നായിക ദർശന രാജേന്ദ്രനുമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദർശന എന്ന ഗാനം ആലപിച്ചത്. വൈറലായ ഗാനം യുട്യൂബിൽ ട്രെന്റിങാണ്. പാട്ടുസീനിലെ പ്രണവിന്റെ പ്രകടനവും ഭാവങ്ങളുമൊക്കെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Advertisement