കാച്ചെണ്ണയും ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ഉപയോഗിക്കും, ഷാംപൂ ഉപയോഗിക്കില്ല: ഇടതൂർന്ന മുടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ആനി

89

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് ആനി. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ എക്കാലത്തെയും പ്രീയപ്പെട്ട നടിമാരിൽ ഒരാളായി ആനി മാറി.

സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് സംവിധായകൻ ഷാജി കൈലാസിനെ ആനി പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം അഭിനയ രംഗത്തോട് ആനി വിടപറയുകയായിരുന്നു. 1996 ജൂൺ ഒന്നിനായിരുന്നു ഷാജി കൈലാസും ആനിയും തമ്മിൽ വിവാഹിതരാവുന്നത്. നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചായിരുന്നു താരവിവാഹം നടന്നത്.

Advertisements

അരുണാചലം സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് സിനിമയിലൂടെ അടുത്ത് പരിചയപ്പെട്ട ഷാജി കൈലാസും ആനിയും പ്രണയത്തിലായി. രണ്ട് മതത്തിൽ നിന്നുള്ളവരായതിനാൽ വിവാഹത്തിന് തടസ്സങ്ങൾ ഉണ്ടായിരുന്നു.

Also Read
അപ്പോഴാണ് കുടുംബവിളക്കിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്, കുടുംബവിളക്ക് സീരിയലിൽ നിന്ന് പിൻമാറിയതിന്റെ കാരണം വെളിപ്പെടുത്തി ശ്രീജിത് വിജയ്

അതേ സമയം സിനിമയിൽ സജീവമല്ലെങ്കിലും ഒരു ടിവി പ്രോഗ്രാമിലൂടെ ആനി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ഇടതൂർന്ന മനോഹരമായ മുടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുകയാണ് ആനി. ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു മുടിയുടെ കരുത്തെന്നാണ് ആനി പറയുന്നത്.

പഠിക്കുന്ന സമയത്ത് സമൃദ്ധമായി മുടി ഉണ്ടായിരുന്നു. സ്‌കൂൾ കാലം മുതൽ ആഴ്ചയിൽ ഒരു ദിവസം മുടിയിൽ കാച്ചെണ്ണ പുരട്ടും. പിന്നെ കാച്ചെണ്ണ തൊട്ട് മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും. ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്താണു മുടി കഴുകുന്നത്. ഷാംപൂ ഉപയോഗിക്കില്ല. കോളജ് പഠനകാലത്ത് കുറേ സൗന്ദര്യക്കൂട്ടുകളുണ്ടായിരുന്നു. അന്ന് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു.

Also Read
മമ്മൂട്ടിയേയും മോഹൻലാലിനേയും പോലെ താരസിംഹാസനത്തിൽ എത്താൻ സാധ്യത ഫഹദ് ഫാസിലിന് മാത്രം, പ്രമുഖ നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

അതു പോലെ അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു. ഇന്നും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യ പരിചരണമാണ് ഇന്നും ഇഷ്ടമെന്നും ആനി പറയുന്നു.

Advertisement