ഇന്ത്യയിൽ ഇപ്പോൾ വെബ്‌സീരീസ് ട്രെൻഡ് ആണ്. ഈ ട്രെൻഡ് തുടങ്ങി വച്ച വെബ്‌സീരീസ് ആണ് സേക്രഡ് ഗെയിംസ്. നവാസുദ്ദീൻ സിദ്ദിഖി, സെയ്ഫ് അലി ഖാൻ എന്നിവർ ആയിരുന്നു ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ വെബ്‌സീരീസ് വളരെ വലിയ ഒരു വിജയമായിരുന്നു.
ഇതിനെ തുടർന്ന് ധാരാളം റോഡ് സീരീസുകൾ ആണ് ഇന്ത്യയിൽ ഉണ്ടായത്. നെറ്റ്ഫ്‌ളിക്‌സിലെ ആദ്യ ഇന്ത്യൻ വെബ് സീരീസ് കൂടിയാണ് സേക്രഡ് ഗെയിംസ്.
ALSO READ
അതെല്ലാം തന്നെ മികച്ച വിജയം നേടുകയും ചെയ്തു. ഈ സീരീസിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് കുബ്ര സെയ്ത് എന്ന നടിയാണ്. കുക്കു എന്ന് ട്രാൻസ്ജൻഡർ കഥാപാത്രത്തെ ആണ് ഇവർ സീരീസിൽ അവതരിപ്പിച്ചത്.
ഇവരുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. വളരെ തീവ്രമായ ചില രംഗങ്ങൾ ആയിരുന്നു ഇവർ സീരീസിൽ അവതരിപ്പിച്ചത്. അതിലൊന്നായിരുന്നു നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിച്ച ഗണേഷ് എന്ന കഥാപാത്രവുമായി ഇവരുടെ കഥാപാത്രം ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഒരു രംഗം. ഇപ്പോൾ ഈ രംഗം ചിത്രീകരിക്കുമ്പോൾ ഉണ്ടായിരുന്ന മാനസികാവസ്ഥയെ കുറിച്ചാണ് താരം മനസ്സ് തുറന്നിരിയ്ക്കുന്നത്.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. അനുരാഗ് കശ്യപ് ആയിരുന്നു ഈ രംഗം ചിത്രീകരിച്ചത്. ഏഴുതവണ ആയിട്ടായിരുന്നു ഈ രംഗങ്ങൾ വീണ്ടും വീണ്ടും എടുത്തത്. പല ആംഗിളിൽ നിന്നും ചിത്രീകരിക്കുന്നതിന് വേണ്ടി ആയിരുന്നു അത്. ചിത്രീകരണം കഴിഞ്ഞപ്പോഴേക്കും താനാകെ തളർന്നു പോയി എന്നും കരയുകയായിരുന്നു എന്നുമാണ് നടി ഇപ്പോൾ വെളിപ്പെടുത്തുന്നത്.
”ആദ്യം ഒരു പ്രാവശ്യം ടേക് എടുത്തു. ശേഷം അദ്ദേഹം അടുത്തുവന്ന് പെട്ടെന്നുതന്നെ ഒന്നുകൂടി എടുക്കണം എന്നു പറഞ്ഞു. അത് എടുത്തു കഴിഞ്ഞപ്പോൾ വീണ്ടും അടുത്തുവന്നു ഒന്നുകൂടി എടുക്കണം എന്നു പറഞ്ഞു. അങ്ങനെ മൂന്നു തവണ ചെയ്തുകഴിഞ്ഞപ്പോൾ ക്യാമറ നവാസിന് നേരെ തിരിച്ചു. പിന്നെ വേറെ എന്തോ ചെയ്തു. അങ്ങനെ മൊത്തം ഏഴു തവണ ചെയ്തു. അപ്പോഴേക്കും ഞാൻ തളർന്നു പോയിരുന്നു. ഞാൻ വൈകാരികമായി പെരുമാറുന്ന വ്യക്തിയാണ്. അദ്ദേഹം എൻറെ അടുത്ത് വന്നു, നന്ദി പുറത്തു വെച്ച് കാണാം എന്നു പറഞ്ഞു. അപ്പോഴാണ് രംഗം കഴിഞ്ഞു എന്ന് എനിക്ക് ബോധ്യമായത്” കുബ്രാ പറയുന്നു.
ALSO READ
ഒറ്റിനായി ഇനി അധികം കാത്തിരിയ്ക്കണ്ട ; ചിത്രം പങ്കു വച്ച് കുഞ്ചാക്കോ ബോബൻ
”ഞാൻ നിലത്തു കരഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു. അപ്പോൾ നവാസ് അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു നിങ്ങൾ പോകുന്നതായിരിക്കും നല്ലത്. എനിക്ക് കുറച്ച് രംഗങ്ങൾ കൂടി ബാക്കിയുണ്ട്” താരം കൂട്ടിച്ചേർത്തു.
സൽമാൻ ഖാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റെഡി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. പിന്നീട് സിനിമകളിൽ നിരവധി കഥാപാത്രങ്ങളിൽ കാര്യം അവതരിപ്പിച്ചു എങ്കിലും ഈ സീരീസിലെ പ്രകടനമായിരുന്നു നടിയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ആക്കി മാറ്റിയത്.