പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം: സംവിധായകൻ റാഫിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

1887

മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർഹിറ്റുകളിൽ ഒന്നാണ് ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ പഞ്ചാബി ഹൗസ്. റിലീസ് ചെയ്ത് ഇരുപതിലധികം വർഷങ്ങൾക്കു ശേഷവും സൂപ്പർഹിറ്റായി നിലനിൽക്കുന്ന പഞ്ചാബി ഹൗസിന് രണ്ടാം ഭാഗം ചെയ്യാൻ താത്പര്യം ഉണ്ടായിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി വെളിപ്പെടുത്തിയുരുന്നു.

നേരത്തെ മനോരമയുമായുള്ള അഭിമുഖത്തിലാണ് ചിത്രത്തിന് സംഭവിച്ചതെന്തെന്ന് റാഫി വെളിപ്പെടുത്തിയത്. എന്നാൽ ഭാവിയിൽ സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിച്ചു കൂടായ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബി ഹൗസിലെ എല്ലാവരെയും ഒരിക്കൽ കൂടി വിളിച്ചു ചേർക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വിളിക്കാമെന്നൊക്കെയാണ് കരുതിയിരുന്നത്.

Advertisements

ഹനീഫിക്കയും മച്ചാൻ വർഗീസും ഇപ്പോഴില്ല. ഉള്ളവരെയൊക്കെ ഒരു ദിവസം ഒരുമിച്ചു ചേർക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ആ സിനിമ നടന്നില്ല. ഞങ്ങൾ ചർച്ച ചെയ്തിരുന്ന രീതിയിൽ ഒരു സിനിമ ഹിന്ദിയിൽ വന്നു. അതുകൊണ്ട് പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം തത്കാലമില്ല. ഇനി സംഭവിച്ചു കൂടായ്കയില്ലെന്നുമായിരുന്നു റാഫി പറഞ്ഞത്.

Also Read
ഒരുപാട് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് പക്ഷെ നശിച്ചിട്ടില്ല, വൈറലായി ജാക്വിലിൻ ഫെർണാണ്ടസിന്റെ കുറിപ്പ്

പഞ്ചാബി ഹൗസിൽ ആദ്യം നായികയായി ഉണ്ടായിരുന്നത് ജോമോൾ മാത്രമായിരുന്നെന്നും അവസാന നിമിഷമാണ് മോഹിനി ചിത്രത്തിലേക്ക് വന്നതെന്നും റാഫി പറയുന്നു. ജോമോൾ മാത്രമായിരുന്നു നായികയായി ആദ്യം സിനിമയിലുണ്ടായിരുന്നത്. ദിലീപ് നേരത്തെ മോഹിനിയെ നിർദ്ദേശിച്ചെങ്കിലും തടി കൂടുതലാണെന്നു പറഞ്ഞു വേണ്ടെന്നു വച്ചു. മറ്റൊരു പുതുമുഖത്തെ വച്ച് ഒരു രംഗം ഷൂട്ട് ചെയ്തിരുന്നു.

അത് ശരിയാവുന്നില്ലെന്ന് തോന്നി. പിന്നീട് നായിക ഇല്ലാതെ 10 ദിവസം ഷൂട്ടിങ് നടന്നു. ഒടുവിൽ ആ കഥാപാത്രമില്ലാതെ ഷൂട്ടിങ് മുന്നോട്ടു പോകില്ലെന്ന അവസ്ഥയെത്തി. അപ്പോഴാണ് മോഹിനി ഒരു പരിപാടിക്കായി കൊച്ചിയിലെത്തുന്നത്. നേരെ പോയി കാര്യങ്ങൾ സംസാരിച്ചു.

തടി കൂടുതലായതിനാൽ ആദ്യം പരിഗണിച്ചില്ലെന്ന വിവരമൊക്കെ അവർ അറിഞ്ഞിരുന്നു. എങ്കിലും അവർ സമ്മതിച്ചു. പിറ്റെ ദിവസം തന്നെ ഷൂട്ടിങ്ങിനെത്തി. മറ്റൊരു ചിത്രത്തിനായി മോഹിനി ആംഗ്യഭാഷ പഠിച്ചിരുന്നതു കൊണ്ട് കാര്യങ്ങൾ എളുപ്പമായി എന്നും റാഫു പറഞ്ഞിരുന്നു.

Also Read
മികച്ചത് പുറത്തെടുക്കുന്നവർക്ക് ഒപ്പമാണ് സമയം ചിലവഴിക്കേണ്ടത്: പുതിയ ചിത്രങ്ങൾക്ക് ഒപ്പം സുചിത്ര കുറിച്ചത് കണ്ടോ

Advertisement