ബോളിവുഡിൽ ഏറെ ആരാധകരുള്ള താരസുനരിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. 2006 ൽ മിസ് യൂണിവേർസ് ശ്രീലങ്ക കിരീടം നേടിയത് ജാക്വിലിനായിരുന്നു. 2009ൽ ഇന്ത്യയിൽ മോഡലിങ് രംഗത്ത് പ്രവർത്തിക്കുമ്പോഴാണ് അഭിനയ മേഖലയിലേക്ക് കടന്നുവന്നത്.
അലദിൻ എന്ന ഹൊറർ ഹിന്ദി സിനിമയിലൂടെയാണ് ജാക്വിലിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 2009ലായിരുന്നു സിനിമ റിലീസിനെത്തിയത്. ഹൗസ് ഫുൾ, മ ർ ഡ ർ 2, റേസ് 2, റോയ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. താരത്തിന്റെ ആദ്യ ബഹുഭാഷ സിനിമ പ്രഭാസിന്റെ സാഹോയായിരുന്നു. ബോളിവുഡിലെ നിരവധി ഐറ്റം സോങ്ങുകളിൽ മനോഹരമായി നൃത്തം അവതരിപ്പിച്ചും ആരാധക മനംകവർന്ന നടി കൂടിയാണ് ജാക്വിലിൻ.
സൽമാൻ ഖാൻ സിനിമ രാധേ, ഭൂത് പൊലീസ് എന്നിവയാണ് ഏറ്റവും അവസാനമായി ജാക്വിലിൻ അഭിനയിച്ച് റിലീസിനെത്തിയ സിനിമകൾ. ബച്ചൻ പാണ്ഡെ, വിക്രാന്ത് റോണ, റാം സേതു എന്നിവയാണ് ഇനി റിലീസിനെത്താനുള്ള സിനിമകൾ.
ക ള്ള പ്പ ണം വെളുപ്പിക്കൽ കേ സു മായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള ബോളിവുഡ് താരങ്ങളിൽ ഒരാൾ കൂടയാണ് ഇപ്പോൾ ജാക്വിലിൻ ഫെർണാണ്ടസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് പലതവണ ലഭിച്ചിട്ടും അവയെല്ലാം അവഗണിച്ച് മൊഴിയെടുക്കാൻ ഹാജരാകാതിരിക്കുക ആയിരുന്നു ജാക്വിലിൻ.
ചോദ്യം ചെയ്യലിനായി സെപ്റ്റംബർ 25, ഒക്ടോബർ 15, 16 തീയതികളിലും നടിക്ക് ഇഡി സമൻസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ശേഷമാണ് കഴിഞ്ഞ ദിവസം താരം ഇഡിക്ക് മുമ്പിിൽ കേസിന് വേണ്ടി ഹാജരായത്. സുകേഷ് ചന്ദ്രശേഖറും ഭാര്യയും നടിയുമായ ലീന മരിയ പോളും ഉൾപ്പെട്ട സാമ്പ ത്തിക ത ട്ടി പ്പു കേ സിൽ സാക്ഷിയെന്ന നിലയിൽ ഓഗസ്റ്റ് 30ന് ജാക്വിലിന്റെ മൊഴിയെടുത്തിരുന്നു.
കേ സി ൽ നടി നോറ ഫത്തേഹിയെ ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. ഫോർട്ടിസ് ഹെൽത്ത്‌കെയർ മുൻ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ സുകേഷും ലീനയും വ ഞ്ചി ച്ചെ ന്നാണ് ആരോപണം. കേ സി ൽ ഇരുവരും അ റ സ്റ്റി ലാ യിരുന്നു. കഴിഞ്ഞ ദിവസം ലീനയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടുകയും ചെയ്തു.
പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലാണ് ഇഡിക്ക് മുമ്പിൽ നേരത്ത ഹാജരാകാൻ കഴിയാതിരുന്നത് എന്നാണ് ജാക്വിലിൻ വിശദീകരണമായി പറഞ്ഞിരുന്നത്. ഇപ്പോൾ കേ സു മായി ബന്ധപ്പെടുള്ള അന്വേഷണം പുരോഗമിക്കുമ്പോൾ ജാക്വിലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
തനിക്ക് എതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ജാക്വിലിന് പറയാനുള്ള മറുപടിയാണോ ഈ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് എന്നാണ് ആരാധകരും മറ്റ് സിനിമാ പ്രേക്ഷകരും ചോദിക്കുന്നത്. കെടുപാടുകൾ സംഭവിച്ചിട്ടുണ്ട് പക്ഷെ നശിച്ചിട്ടില്ല എന്ന ക്യാപ്ഷനോടെയാണ് വിവിധ പോസിലുള്ള സെൽഫികൾ ജാക്വിലിൻ പങ്കുവെച്ചത്. ചിലർ താരത്തെ പോസ്റ്റ് കണ്ട് വിമർശിച്ചെങ്കിലും മറ്റ് ചിലർ ആത്മവിശ്വാസം പകരുന്ന ജാക്വിലിന്റെ വാക്കുകളെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.
Also Read
മാദകനടി എന്ന ലേബലിൽ നിന്നും സുവിശേഷ പ്രവർത്തകയിലേക്ക്, നടി ഉണ്ണമേരിയുടെ ജീവിത കഥ ഇങ്ങനെ
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം കൂടിയാണ് ജാക്വിലിൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വർക്കൗട്ട് വീഡിയോകളൾ ഒക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കൂടാതെ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾക്കും വലിയ പിന്തുണ ലഭിക്കാറുണ്ട്. ജാക്വിലിൻെ ഫാഷൻ സെൻസിനെ കുറിച്ചും ആരാധകർക്ക് നല്ല അഭിപ്രായമാണ്.