ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര ആയിരുന്ന പരസ്പരം എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി അരുൺ. ഗായത്രി എന്ന് പറയുന്നതിനേക്കാളും ദീപ്തി ഐപിഎസ് എന്ന് പറഞ്ഞാലാകും മലയാളികൾക്ക് പെട്ടെന്ന് താരത്തെ മനസിലാവുക.
പരസ്പരത്തിലെ ദീപ്തി ഐപിഎസ് ആയി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിന് ഉള്ളിൽ കടന്ന താരം കൂടിയാണ് ഗായത്രി. പടപ്പുരവീട്ടിൽ പത്മാവതിയുടെ മകളായും സൂരജിന്റെ ഭാര്യയായ കഥാപാത്രമായി തിളങ്ങുകയായിരുന്നു താരം. പിന്നാലെ താരത്ത് കൈനിറയെ ആരാധകരേയും ലഭിച്ചിരുന്നു.
ഗായത്രിയുടെ കരിയറിലെ വലിയ വഴിത്തിരിവ് ആയിരുന്നു ഈ കഥാപാത്രം. അതേ സമയം സിനിമയിലേക്കും ചുവടുവെച്ച താരം ബിഗ്‌സ്‌ക്രീനിലും പോലീസുകാരിയുടെ വേഷത്തിൽ പ്രത്യക്ഷ പ്പെട്ടിരുന്നു. അതിന് ശേഷം സർവ്വോപരി പാലാക്കാരൻ, തൃശൂർപൂരം, ഓർമ്മ, വൺ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടു.
മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ വൺ എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ അറയ്ക്കൽ നന്ദകുമാറിന്റെ അനന്തരവൾ കൂടിയായ താരം തന്റെ അച്ഛനെ കുറിച്ച എഴിതിയ പുസ്തകം അച്ഛപ്പം കഥകൾ എന്ന പേരിൽ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ഇപ്പോൾ പ്രശസ്ത നടൻ സിദ്ധിഖ് ഈ പുസ്തകം വായിച്ചതിനെ കുറിച്ച് ഗായത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അച്ഛനോർമ്മകളിൽ ജീവിക്കുന്ന മക്കൾക്കും അതവർക്ക് നൽകിയ അച്ഛന്മാർക്കും എന്ന സമർപ്പണത്തോടു കൂടിയാണ് അച്ഛപ്പം കഥകൾ എഴുതിയത്.
Also Read
സിനിമാ മേഖലയിൽ നിന്നും ഒത്തിരി വിവാഹ ആലോചനകൾ തനിക്ക് വന്നിരുന്നു പക്ഷേ: വെളിപ്പെടുത്തലുമായി മാതു
പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ് ഇക്കക്ക് കൊടുക്കുമ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും അദ്ദേഹം ഇത്ര ശ്രദ്ധയോടെ ഇരുന്ന് വായിക്കും എന്ന്. എന്നാൽ അദ്ദേഹം അത് വായിച്ച് തീർത്തു, ഒറ്റ ദിവസം കൊണ്ട്.
അതിന് ശേഷം എന്നോട് പറഞ്ഞു എനിക്ക് എന്റെ മകളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കുന്നത് വിഷമമാണ്. ‘പാർഷ്യാലിറ്റി’ വായിച്ചപ്പോൾ മകളെ ഓർത്തു പോയി എന്ന്. അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എന്റെ അച്ഛനെ ആണ് ആ നിമിഷം ഞാൻ കണ്ടത്. സ്നേഹം കൂടുമ്പോൾ കണ്ണ് നിറയുമായിരുന്ന എന്റെ അച്ഛപ്പത്തെ എന്നായിരുന്നു ഗായത്രി കുറിച്ചത്.