എല്ലാം നിർത്തണമെന്ന് വിചാരിച്ചതാണ്, ഭാവിയിലേക്ക് നോക്കുമ്പോൾ എന്റെ മകൻ, അതിൽ നിന്നും ഞാൻ കരുത്ത് കണ്ടെത്തും, അവനു വേണ്ടിയാണ് തിരിച്ചുവരുന്നത്: മേഘ്ന രാജ്

555

മലയാളികൾക്കും ഏറെ സുപരിചിതയായ തെന്നിന്ത്യൻ താരമാണ് നടി മേഘ്‌നാ രാജ്. മലയാളി അല്ലെങ്കിലും മലയാളം സിന്മാ ആരാധകരുടെ പ്രിയങ്കരിയാണ് മേഘ്ന. കന്നഡ നടിയായ മേഘ്ന വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. നിരവധി മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഭർത്താവ് ചീരഞ്ജിവി സർജയുടെ അപ്രതീക്ഷിത വിയോഗം നൽകിയ ആഘാതത്തിൽ നിന്നും മേഘ്ന പതിയെ തിരികെ വരികയാണ്. ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ ശക്തമായൊരു തിരിച്ചുവരവ് നടത്താൻ തയ്യാറെടുക്കുകയാണ് മേഘ്ന.
ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ചും മാനസികമായി കരുത്ത് ആർജിച്ചതിനെക്കുറിച്ചും മേഘ്ന തുറന്നു പറയുകയാണ് മേഘ്‌ന രാജ്. ദ ന്യൂസ് മിനുറ്റിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേഘ്‌നയുടെ തുറന്നു പറച്ചിൽ.

Advertisements

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എനിക്ക് എല്ലാത്തിൽ നിന്നും അകന്നു നിൽക്കാൻ തോന്നിയപ്പോൾ, ആരേയും കാണണ്ട എന്ന് തോന്നിയ സമയത്ത് ആയിരുന്നു എല്ലാവരും എനിക്ക് ചുറ്റും നിൽക്കാൻ ആഗ്രഹിച്ചത്. അതായിരുന്നു എനിക്കേറ്റവും ബുദ്ധിമുട്ടുണ്ടായിരുന്ന സമയം. ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ ആ നിമിഷം കരുതലോടെ ആളുകൾ വരുമായിരുന്നു. എനിക്ക് നല്ലതെന്ന് കരുതിയായിരുന്നു അവർ സംസാരിച്ചത്.

Also Read
കിലുക്കത്തിലെ രേവതി ചേച്ചി പറഞ്ഞത് പോലെ തന്നെയായിരുന്നു ഗായത്രിയുടെ ന്യായീകരണം, മര്യാദ കൊടുക്കാതെ തിരിച്ച് കിട്ടില്ല: നടൻ മനോജ് കുമാർ

പക്ഷെ അതെന്നെ കൂടുതൽ വിഷമത്തിലാക്കുക ആയിരുന്നു ചെയ്തത്. മറ്റൊരു ചോയ്സ് ഇല്ലാത്തതിനാൽ അതിനെ നേരിടുക തന്നെ ചെയ്യണമെന്ന് ഞാൻ സ്വയം പറഞ്ഞു. ദുഖത്തെ നേരിടുക എന്നത് സെലിബ്രിറ്റികളെ സമ്മതിച്ച് പത്തിരട്ടി ബുദ്ധിമുട്ടാണ്. മേഘന പ്രചോദനമാണെന്നും അവൾ ഇങ്ങനെയാണെന്നുമൊക്കെ ആളുകൾ പറയും. അത് തന്നെ ഒരു സമ്മർദ്ദമാണ്.

ഞാൻ എന്നും പോസിറ്റീവ് വശമാണ് നോക്കിയത്. എന്തെങ്കിലും ചെയ്താൽ അത് തെറ്റാകുമോ ആളുകൾ എങ്ങനെ അതെടുക്കും എന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു. ഞാൻ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ ആദ്യം മനസിലേക്ക് വരിക ആളുകൾ എന്ത് ചിന്തിക്കുമെന്നായിരുന്നു. അതാണ് ശരിക്കും തകർക്കുന്നത്. ഞാൻ ഇങ്ങനെയായിരുന്നില്ലെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.

ഞാൻ പറയുകയും ചെയ്യുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്ക് എന്നും നല്ലതായിരുന്നു തോന്നിയിരുന്നത്.
എനിക്ക് വികാരങ്ങളുണ്ടെന്ന് വരെ ഞാൻ മറന്നു. ആളുകൾ എന്നോട് നന്നായി പെരുമാറുന്നതിനാൽ ഒരു പ്രത്യേക തരത്തിൽ മാത്രമേ പെരുമാറാവൂ എന്നാണ് ഞാൻ കരുതിയിരുന്നത്. അതെന്നെ അലട്ടാൻ തുടങ്ങി.

ഞാൻ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയായിരിക്കുന്നത് ഓക്കെയാണെന്ന് ഞാൻ സ്വയം പറഞ്ഞു. ഒരു സംഭവത്തിന് ആളുകൾ നിങ്ങളെ ഒരു തരത്തിൽ കാണുന്നുണ്ടെന്ന് കരുതി സ്വന്തം വികാരങ്ങൾ മൂടി വെക്കേണ്ടതില്ല.എന്നെ ഞാനായിരിക്കാൻ എന്റെ സുഹൃത്തുക്കൾ അനുവദിച്ചു. എന്റെ അമ്മ, അവരുടെ കാര്യം പറയാതിരിക്കാനാകില്ല. എന്റെ ഏറ്റവും മോശം അവസ്ഥയും ഏറ്റവും മികച്ച അവസ്ഥയും കണ്ട രണ്ടു പേരെയുള്ളൂ.

അത് ചീരുവും എന്റെ അമ്മയുമാണ്. ഈ അവസ്ഥയിൽ എന്റെ എല്ലാം, അടിത്തറയും തൂണുമെല്ലാം എന്റെ അമ്മയാണ്. കണ്ണടയ്ക്കുമ്പോൾ ഞാൻ ഓക്കെയല്ലെങ്കിൽ എല്ലാം ശരിയാക്കുന്ന ഒരാളുണ്ടെന്ന ബോധം എനിക്കുണ്ട്. സോഷ്യൽ മീഡിയ ടോക്സിക് ആണ്. പക്ഷെ നിങ്ങളെ ബാധിക്കാൻ അനുവദിക്കുമ്പോൾ മാത്രമാണ്. സോഷ്യൽ മീഡിയ എന്നെ ബാധിച്ചിരുന്നില്ല.

എല്ലാവർക്കും യൂട്യൂബ് ആക്സസ് ഉണ്ടാകുന്നതുവരെ. ആർക്കും ഒരു ചാനൽ തുടങ്ങി വ്യൂസ് കിട്ടാൻ എന്ത് തമ്പ്‌നെയിലും കൊടുക്കാം. അതുവരെ എല്ലാം ഓക്കെയായിരുന്നു. പക്ഷെ, നിങ്ങളെക്കുറിച്ച് കഥകൾ ഉണ്ടാക്കി വ്യൂസ് ഉണ്ടാക്കാൻ നോക്കുമ്പോൾ അത് ബാധിക്കാൻ തുടങ്ങി. എനിക്ക് സോഷ്യൽ മീഡിയ എന്താണെന്ന് മനസിലാകും. പക്ഷെ എന്റെ മാതാപിതാക്കളുടെ തലമുറയ്ക്ക് യൂട്യൂബോ ഇൻസ്റ്റഗ്രാമോ മനസിലാകില്ല.

Also Read
പട്ടാള വേഷത്തിൽ വീണ്ടും പൊളിച്ചടുക്കാൻ മമ്മൂട്ടി, ഒപ്പം യുവ സൂപ്പർതാരവും, പുതിയ ചിത്രം തുടങ്ങുന്നു

എന്തെങ്കിലും കണ്ടാൽ ഇത് ശരിയാണോ എന്നവർ ചോദിക്കും. അവർക്കൊപ്പമിരുന്ന് കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടി വരും. അപ്പോഴും അവർ ചോദിക്കും പിന്നെന്തിനാണ് അവർ അങ്ങനെ പറയുന്നതെന്ന്. എന്തെങ്കിലും കാണാതിരിക്കില്ല എന്ന്. തുറന്ന് നോക്ക് കാണാം എന്ന്. അത് ചെയ്യേണ്ടെന്നും സോഷ്യൽ മീഡിയയിൽ കാണുന്നത് വിശ്വസിക്കരുതെന്നും അവരോട് പറയേണ്ടി വരും.

താൻ എങ്ങനെയാണ് കരുത്താർജിച്ചതെന്നും ജീവിതം മുന്നോട്ട് നയിക്കാനുള്ള ഉർജ്ജം കരസ്ഥമാക്കുന്നതെന്നും മേഘ്ന പറയുന്നുണ്ട്. ഞാൻ ഭാവിയിൽ നിന്നുമാണ് കരുത്ത് കണ്ടെത്തുന്നത്. ഒരു ഘട്ടത്തിൽ എല്ലാം നിർത്തണമെന്ന് എനിക്ക് തോന്നിയിരുന്നു. എല്ലാം നിർത്തി വെറുതെ ഇരിക്കുക എനിക്ക് എളുപ്പമാണ്. എന്റെ കുടുംത്തെ നോക്കാൻ എനിക്ക് ജോലിയ്ക്ക് പോകേണ്ടതില്ല.

എന്നേക്കാൾ കഷ്ടത അനുഭവിക്കുന്ന സ്ത്രീകളുണ്ട്. വീട്ടിലിരുന്നത് ദുഖിക്കുക എനിക്ക് എളുപ്പമായിരുന്നു. പക്ഷെ ഞാൻ ഭാവിയിലേക്ക് നോക്കുമ്പോൾ, എന്റെ മകൻ, അതിൽ നിന്നും ഞാൻ കരുത്ത് കണ്ടെത്തും. മകൻ അടുത്തുള്ളപ്പോൾ എനിക്ക് സങ്കടമില്ല. അടുത്തത് എന്താണെന്നാകും ഞാൻ ചിന്തിക്കുക. അവന് വേണ്ടി എന്തൊക്കെ ചെയ്യണം, അവനെ എവിടെയെക്കെ കൊണ്ടു പോകണം എന്നൊക്കെ ചിന്തിക്കും.

ചീരുവുണ്ടായിരുന്നുവെങ്കിൽ എന്തൊക്കെയാകും അവന് വേണ്ടി വേണമെന്ന് ആഗ്രഹിക്കുക ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഞങ്ങൾ. രണ്ടു പേരേയും പരസ്പരം നന്നായി അറിയാം. അതേസമയം തീർത്തും വ്യത്യസ്തരുമാണ് ഞങ്ങൾ. ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനാണ് എനിക്കാഗ്രഹം. കുട്ടിയുണ്ടായ ശേഷം ഇനി ഇതാണ് നിന്റെ ലോകമെന്ന് പറഞ്ഞവരുണ്ട്. ഡെലിവറി കഴിഞ്ഞ് ശരീരം പഴയത് പോലെ ആക്കുന്നത് എപ്പോഴാണെന്ന് ചോദിക്കുന്നവരും ഉണ്ട്.

Also Read
പറയാതെ തന്നെ പല കാര്യങ്ങളും മനസ്സിലാക്കാനാവും, പ്രേമിച്ചിരുന്ന സമയത്തുള്ള അതേ തീവ്രത ഇപ്പോഴും ഞങ്ങളുടെ ബന്ധത്തിലുണ്ട്: ജയസൂര്യ

ഞാനൊരു നടിയായത് കൊണ്ട് തന്നെ അത് വേഗം നടക്കണമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. മുമ്പ് പലരും അത് ചെയ്യുന്നത് അവർ കണ്ടിട്ടുണ്ട്. അവരുടെ ധാരണ എല്ലാം വളരെ എളുപ്പമാണെന്നാണ്. എനിക്ക് തോന്നുന്നത് അതിനൊന്നും ചെവി കൊടുക്കരുതെന്നാണ്. നമുക്ക് തോന്നുന്നത് ചെയ്യുകയാണ് വേണ്ടത്. ഈ സമ്മർദ്ദങ്ങൾ കാരണം തിരിച്ചുവരണ്ടെന്ന് ഞാൻ കരുതിയിരുന്നു.

പക്ഷെ ഞാൻ ഒടുവിൽ എന്നോട് തന്നെ പറഞ്ഞു, ലോകം പറയുന്നത് കേൾക്കാതിരിക്കുക, നിനക്ക് വേണ്ടത് ചെയ്യുക എന്നും മേഘ്ന വ്യക്തമാക്കുന്നു.

Advertisement